പൂച്ചകള്‍
സബീഷ് തൊട്ടില്‍പ്പാലം
എത്ര വേഗത്തിലാണ്
പൂച്ചകള്‍
ബാല്‍ക്കണിയില്‍നിന്നും
ഞങ്ങളുടെ
റൂമിലേക്കു ചാടിയത്.
എന്റെ
മകന്റെയും
മകളുടെയും
പുസ്തകങ്ങള്‍
കടിച്ചുകീറി
അടുപ്പത്ത് വെച്ചിട്ടുള്ള
അന്നത്തില്‍
മുഖമിട്ടു നക്കി
നിസ്‌ക്കാര പായ
കടിച്ചുകീറി
സ്‌കൂളില്‍നിന്നും
ഗോപി മാഷ്
എന്റെ
മകന് ഉപഹാരമായി
കൊടുത്ത
'കേരള ചരിത്രം ഇന്നലെകളി
ലൂടെ', പുസ്തകങ്ങള്‍
കൂര്‍ത്ത നഖം കൊണ്ട്
ചുരണ്ടിക്കൊണ്ട്
തടിച്ചുരുണ്ട കൊഴുത്ത
ശരീരത്തിലെ
മീശകള്‍ ഇളക്കി
പൂച്ചകള്‍
എന്നെ നോക്കി
ഇളിച്ചുകാട്ടി......
സഹികെട്ട്
രൂപവും
ഭാവവും മാറിയ
മനസ്സുകള്‍
മുട്ടന്‍ വടിയേന്തി
വരുന്നുണ്ടെന്ന കാര്യം
പൂച്ചകള്‍ക്കറിയില്ലായിരുന്നു.....
Comments