Prabodhanm Weekly

Pages

Search

2019 നവംബര്‍ 29

3128

1441 റബീഉല്‍ ആഖിര്‍ 02

ഒരു വിത്തും കനമുള്ള വാക്കും

മുംതസിര്‍ പെരിങ്ങത്തൂര്‍

ഒരു വിത്തില്‍ എന്തെല്ലാം ഒളിപ്പിച്ചുവെച്ചിരിക്കുന്നു?
ഒരു മരം,
നൂറു ചില്ലകള്‍,
ആയിരം തളിരുകള്‍,
പൂക്കള്‍, പൂമ്പാറ്റകള്‍,
കായ്കള്‍, കിളികള്‍,
തണലും കാറ്റും,
കുട്ടികളും നാടിന്റെ കാര്‍ന്നോന്മാരും
അങ്ങനെ ഒരിത്തിരി വിത്തില്‍ ഒരു നാടും
നാട്യമില്ലാത്ത ആയിരം നന്മകളും..!

എന്നാല്‍ ഓരോ വാക്കിനുള്ളിലും
വിദ്വേഷത്തിനും വിരിഞ്ഞുമുറുകലുകള്‍ക്കും പകരം,
കുറ്റങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും പകരം,
സ്നേഹവും അണച്ചുകൂട്ടലുകളും
നന്മയും തലോടലും കുഴിച്ചിടണം.
അങ്ങനെ പുറമെ നീ ഒരു വിത്താവുക,
വളരുന്തോറും ഒരു മരവും..!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (49)
ടി.കെ ഉബൈദ്‌