Prabodhanm Weekly

Pages

Search

2019 നവംബര്‍ 08

3125

1441 റബീഉല്‍ അവ്വല്‍ 10

TISS അഡ്മിഷന്‍

റഹീം ചേന്ദമംഗല്ലൂര്‍

ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്സ്) വിവിധ പി.ജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ടിസ്സിന്റെ മുംബൈ, ഗുവാഹത്തി, മഹാരാഷ്ട്ര, ഹൈദറാബാദ്, ചെന്നൈ കാമ്പസുകളിലായി 50-ലധികം പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എജുക്കേഷന്‍, ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്, അര്‍ബന്‍ പോളിസി & ഗവേണന്‍സ്, സോഷ്യല്‍ എന്‍ട്രപ്രെണര്‍ഷിപ്പ്, എല്‍.എല്‍.എം, മീഡിയ & കള്‍ചറല്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക് ഇന്‍ റൂറല്‍ ഡെവലപ്പ്‌മെന്റ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, സോഷ്യോളജി &  സോഷ്യല്‍ ആന്ത്രപ്പോളജി...ലരേ തുടങ്ങി വിവിധ പ്രോഗ്രാമുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്: https://www.tiss.edu. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ മുന്‍പരീക്ഷകളിലെ എല്ലാ വിഷയങ്ങളിലും പാസ്സായിരിക്കണം, 2020 സെപ്റ്റംബര്‍ 30-നുള്ളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിരിക്കണം.  ടിസ്സിന്റെ രണ്ട് കാമ്പസുകളിലായി മൂന്ന് പ്രോഗ്രാമുകള്‍ക്ക് വരെ ഒരാള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് ഒരു പ്രോഗ്രാമിന് 1030 രൂപ (ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള ഒ.ബി.സി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് 250 രൂപ ). ഓണ്‍ലൈന്‍ അപേക്ഷ, യോഗ്യത, തെരഞ്ഞെടുപ്പ് രീതി, സംവരണം, അഡ്മിഷന്‍ സംബന്ധിച്ച മറ്റു വിവരങ്ങള്‍ക്ക് http://www.admissions.tiss.edu  എന്ന ലിങ്ക് കാണുക. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ : 022 - 25525252.

 

MHRD Internship Scheme

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം (MHRD) ഒരുക്കുന്ന ഇന്റേണ്‍ഷിപ്പിന് നവംബര്‍ 10 വരെ അപേക്ഷ നല്‍കാം. എജുക്കേഷന്‍, സയന്‍സ്, സോഷ്യല്‍ സയന്‍സ്, മാനേജ്‌മെന്റ്, എഞ്ചിനീയറിംഗ്, ഹ്യൂമാനിറ്റീസ്, ലോ എന്നീ വിഷയങ്ങളില്‍ മൂന്ന്/നാല് വര്‍ഷത്തെ ഡിഗ്രിയുടെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ചെയ്യുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. രണ്ട് മുതല്‍ ആറ് മാസം വരെയാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. 10000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. യോഗ്യത,  ഇന്റേണ്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാഭ്യാസ സ്ഥാപനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് https://mhrd.gov.in എന്ന വെബ്‌സൈറ്റ് കാണുക.

 

 

മാനേജ്‌മെന്റില്‍ പി.ജി ഡിപ്ലോമ

ദല്‍ഹി ലാല്‍ബഹദൂര്‍ ശാസ്ത്രി മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പി.ജി ഡിപ്ലോമക്ക് ഇപ്പോള്‍ അപേക്ഷിക്കാം.  ജനറല്‍, ഫിനാന്‍സ്, ലോജിസ്റ്റിക്‌സ് ബിസിനസ്സ് അനലിറ്റിക്സ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് എന്നിങ്ങനെ നാല് സ്‌പെഷ്യലൈസേഷനുകളാണുള്ളത്. 50% മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. 2019 ക്യാറ്റ് സ്‌കോര്‍ / 2019 ഒക്‌ടോബര്‍ 1-നും 2020 ജനുവരി 15-നും ഇടക്കുള്ള സാധുവായ ജിമാറ്റ് സ്‌കോര്‍ ഉണ്ടായിരിക്കണം. ഈ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. തുടര്‍ന്ന് എഴുത്തു പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ, അക്കാദമിക മികവ്, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തില്‍ വെയിറ്റേജ് നല്‍കിയാണ് സെലക്ഷന്‍ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.lbsim.ac.in. ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 15.  

 

 

കൗണ്‍സലിംഗില്‍ ഡിപ്ലോമ ചെയ്യാം

എന്‍.സി.ഇ.ആര്‍.ടി നല്‍കുന്ന ഒരു വര്‍ഷത്തെ ഗൈഡന്‍സ് & കൗണ്‍സലിംഗ് ഡിപ്ലോമ കോഴ്‌സിന് ഇപ്പോള്‍ അപേക്ഷ നല്‍കാം. അധ്യാപകര്‍ക്കും അപേക്ഷിക്കാം. ദല്‍ഹി, ഷില്ലോങ്, ഭോപ്പാല്‍, മൈസൂര്‍, അജ്മീര്‍, ഭുവനേശ്വര്‍  എന്നീ ആറ് പഠന കേന്ദ്രങ്ങളില്‍ അഡ്മിഷന്‍ നല്‍കുന്നുണ്ട്. വിദൂര വിദ്യാഭ്യാസ - മുഖാമുഖ രീതി സംയോജിപ്പിച്ചുകൊണ്ടാണ് കോഴ്സ് നടത്തുന്നത്. നവംബര്‍ 15 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.http://ncert.nic.in എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട പഠന കേന്ദ്രത്തിലേക്ക് ഇമെയിലായും തപാലിലൂടെയും എത്തിക്കണം. വിലാസം: Principal, Regional Institute of Education, Mysore - 570006, Centre Code 05, Phone : +91-821-2514095. E-mail: [email protected]. ആറ് മാസം വിദൂര വിദ്യാഭ്യാസ രീതി, മൂന്ന് മാസം പഠന കേന്ദ്രത്തില്‍ മുഖാമുഖ രീതി, മൂന്ന് മാസം സ്വദേശത്ത് ഇന്റേണ്‍ഷിപ്പ് എന്നതാണ് പഠന രീതി. യോഗ്യത, അഡ്മിഷന്‍, കോഴ്സിനെ കുറിച്ച മറ്റ് വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

 

 

ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 2019-'20 അധ്യയന വര്‍ഷം എം.ബി.ബി.എസ് കോഴ്സിന് പ്രവേശനം നേടിയ ബി.പി.എല്‍ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കോളേജ് പ്രിന്‍സിപ്പല്‍മാര്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.www.cee-kerala.org എന്ന വെബ്‌സൈറ്റില്‍നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 30 വൈകുന്നേരം 5 മണിക്ക് മുമ്പ് നല്‍കണം. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ ട്യൂഷന്‍ ഫീസിന്റെ 10% സ്വയം കണ്ടെത്തിയാല്‍ മതിയാവും. ബാക്കി ഫീസിന് തുല്യമായ തുക സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ലഭിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (38-40)
ടി.കെ ഉബൈദ്‌

ഹദീസ്‌

നബി തന്നെയാണ് മാതൃക
നൗഷാദ് ചേനപ്പാടി