പ്ലാന്റ് ഹെല്‍ത്ത് മാനേജ്‌മെന്റ് കോഴ്സ്
ഹൈദരാബാദ് ആസ്ഥാനമായ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാന്റ് ഹെല്‍ത്ത് മാനേജ്‌മെന്റ് (NIPHM) പി.ജി ഡിപ്ലോമ, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമക്ക് ബി.എസ്.സി അഗ്രികള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍/ റൂറല്‍ ഡെവലപ്‌മെന്റ്/ ബി.ടെക് (അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ്)/ എം.എസ്.സി ലൈഫ് സയന്‍സാണ് യോഗ്യത. സൗജന്യ ഹോസ്റ്റല്‍ സൗകര്യം ലഭിക്കും, പ്രതിമാസം 2000 രൂപ സ്റ്റൈപ്പന്റും. കൂടാതെ മെറിറ്റ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്. ആറ് മാസം നീണ്ടുനില്‍ക്കുന്നതാണ് ഡിപ്ലോമ കോഴ്സ്. വിശദമായ പ്രോസ്പെക്ടസും അപേക്ഷാ ഫോമും വെബ്സൈറ്റില്‍ ലഭ്യമാണ്: https://niphm.gov.in/. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 8. പൂരിപ്പിച്ച അപേക്ഷകള്‍ [email protected] എന്ന മെയിലിലേക്കോ The Registrar, NIPHM, Rajendranagar, Hyderabad - 500030 500030 എന്ന അഡ്രസ്സിലേക്ക് തപാല്‍ ആയോ അയക്കാം. കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള ഓട്ടോണമസ് സ്ഥാപനമാണ് NIPHM. കൂടാതെ പ്ലാന്റ് ബയോസെക്യൂരിറ്റിയില്‍ മോക്ക് പ്ലാറ്റ്‌ഫോമിലൂടെ ഓണ്‍ലൈന്‍ കോഴ്‌സും NIPHM നല്‍കുന്നുണ്ട്. സയന്‍സ് വിഷയത്തില്‍ ഡിഗ്രിയാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 1500 രൂപയാണ് അപേക്ഷാ ഫീസ്. അവസാന തീയതി ജൂലൈ 31. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മെറ്റീരിയല്‍ സയന്‍സ് കോഴ്‌സ്
ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയിന്റിഫിക് റിസര്‍ച്ച് (JNCASR) നല്‍കുന്ന ഒരു വര്‍ഷത്തെ Postgraduate Diploma in Materials Science (PGDMS) കോഴ്‌സിന് ജൂലൈ 12 വരെ അപേക്ഷ സമര്‍പ്പിക്കാം. കോഴ്‌സിനോടൊപ്പം ട്രെയ്‌നിംഗും നല്‍കും. സ്റ്റൈപ്പന്റും താമസ സൗകര്യവും ലഭിക്കും. യോഗ്യത: എം.എസ്.സി. പൂരിപ്പിച്ച അപേക്ഷാ ഫോം സ്പീഡ് പോസ്റ്റായോ കൊറിയര്‍ ആയോ The Academic Coordinator, JNCASR, Jakkur, Bengaluru - 560 064 എന്ന അഡ്രസ്സിലേക്ക് അയക്കണം. അപേക്ഷാ ഫോമും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്: http://www.jncasr.ac.in/admit/
ഇന്നൊവേഷന്‍ ഫെലോഷിപ്പ്
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ.എസ്.യു.എം) നല്‍കുന്ന ഒരു വര്‍ഷത്തെ ഇന്നൊവേഷന്‍ ഫെലോഷിപ്പിന് അപേക്ഷ നല്‍കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലും വ്യവസായ സ്ഥാപനങ്ങളിലും സ്റ്റാര്‍ട്ടപ്പുകളിലും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. സ്റ്റാര്‍ട്ടപ്പ് നിക്ഷേപം, വനിതാ ശാക്തീകരണം, പ്രോഡക്റ്റ് മാര്‍ക്കറ്റിംഗ് എന്നിവയില്‍ സീനിയര്‍ ഫെലോഷിപ്പ്, ഫ്യൂച്ചര്‍ ടെക്ക്‌നോളജിയില്‍ ഗവേഷണ ഫെലോഷിപ്പ്, ഇന്‍കുബേഷന്‍ മേളയിലെ ഫെലോഷിപ്പ് എന്നിവക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: വേേു:െ//േെhttps://startupmission.kerala.gov.in/ . അവസാന തീയതി ജൂലൈ 6.
പി.എം ഫൗണ്ടേഷന്‍ ഫെലോഷിപ്പ്
പി.എം ഫൗണ്ടേഷന്‍ നടത്തുന്ന ടാലന്റ് സെര്‍ച്ച് എക്‌സാമിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കും സി.ബി.എസ്.ഇ പരീക്ഷയില്‍ ഓരോ വിഷയത്തിനും 90 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. www.pmfonline.org എന്ന വെബ്‌സൈറ്റിലൂടെ ജൂലൈ 31 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. 2019 ഒക്‌ടോബര്‍ 12-നാണ് പരീക്ഷ. തെരഞ്ഞെടുക്കപ്പെടുന്ന പത്തു പേര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് 1.25 ലക്ഷം രൂപ മൂല്യമുള്ള ഫെലോഷിപ്പ് ലഭിക്കും എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാവും. വിവരങ്ങള്‍ക്ക്: 0484-2367279, 4067279
ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ഡിപ്ലോമ കോഴ്‌സുകള്‍
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴിക്കോട് (SIHM - K) ഫുഡ് പ്രൊഡക്ഷന്‍, ഹൗസ് കീപ്പിംഗ് ഓപ്പറേഷന്‍, ഫുഡ് സര്‍വീസ് എന്നിവയില്‍ ഡിപ്ലോമ കോഴ്‌സുകള്‍ നല്‍കുന്നു. ആറ് മാസം രാജ്യത്തെ ആഡംബര ഹോട്ടലില്‍ പരിശീലനം അടക്കം ഒന്നര വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. യോഗ്യത പ്ലസ്ടു. അവസാന തീയതി ജൂലൈ 3. വിവരങ്ങള്‍ക്ക്: https://www.sihmkerala.com/index.php . സിലബസ്, കോഴ്‌സ് ഫീ സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ബി.എസ്.സി നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാനത്തെ കോളേജുകളില്‍ ബി.എസ്.സി നഴ്സിംഗ്, ഫിസിയോതെറാപ്പി, ഒപ്റ്റോമെട്രി, ഓഡിയോ & സ്പീച്ച് പാത്തോളജി ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ക്ക് ഓണ്‍ലൈനായി ജൂലൈ 17 വരെ അപേക്ഷിക്കാം. അപേക്ഷാര്‍ഥികള്‍ക്ക് 2019 ഡിസംബര്‍ 31-ന് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: http://lbscentre.kerala.gov.in/. ഫോണ്‍: 0471 2560360 - 365.
Comments