Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 12

3071

1440 സഫര്‍ 02

അവിഹിത ബന്ധത്തിന് സമ്മതപത്രമാകുമ്പോള്‍

സുഫീറ എരമംഗലം

158 വര്‍ഷമായി നിലനില്‍ക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പ് റദ്ദാക്കിക്കൊുള്ള സുപ്രീംകോടതിയുടെ വിവാഹേതര ലൈംഗികബന്ധം കുറ്റകൃത്യമല്ല എന്ന വിധി സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീയുടെ അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് നിരീക്ഷിക്കപ്പെടുമെങ്കിലും, സമൂഹത്തിന്റെ അസ്തിവാരത്തെക്കുറിച്ച സദാചാര വിചാരങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. ദാമ്പത്യത്തിന്റെ സ്വീകാര്യതയെയും പവിത്രതയെയും കുറിച്ച ആരോഗ്യകരമായ പൊതുബോധം നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. കുടുംബഘടനയുടെ നിലനില്‍പിന് ആധാരമായ ഈ സദാചാരബോധം കാലാന്തരേണയുള്ള അധീശതാല്‍പര്യങ്ങള്‍ക്ക് അടിപ്പെട്ട് ആത്മീയസ്രോതസ്സില്‍നിന്ന് അന്യംനിന്നുകൊണ്ടിരുന്നു. സദാചാരം നിലനിര്‍ത്തുന്നതില്‍ സ്ത്രീയുടെ പങ്ക്  കേവലം ഭോഗവസ്തു എന്ന വിതാനത്തിലേക്ക് തരം താഴ്ത്തപ്പെട്ടു. കുടുംബത്തിന്റെ സദാചാരപാലനം  സ്ത്രീയുടെ പരിശുദ്ധിയെ മാത്രം അടിസ്ഥാനമാക്കി സ്ഥാപിക്കപ്പെട്ടത് ഹിന്ദു ആചാരസമ്പ്രദായങ്ങളുടെ  സ്വാധീനഫലമായാണ്. പുരുഷാധിപത്യപരമായ കുടുംബഘടനയുടെ പൈതൃകമാണ് നമ്മുടെ നാട്ടില്‍ നിലവിലുള്ളത്. 1955 വരെ ഹിന്ദുപുരുഷന് വിവാഹപരിധിയില്ലായിരുന്നു. ഒരേസമയം ഒന്നിലധികം ഭാര്യമാരെ വേള്‍ക്കാന്‍ അനുവാദമുണ്ടായിരുന്ന അന്നത്തെ നിയമവ്യവസ്ഥയില്‍, താന്‍ വേഴ്ച നടത്തിയ അവിവാഹിതയായ സ്ത്രീയെ ഹിന്ദു വിവാഹിതന് എപ്പോള്‍ വേണമെങ്കിലും ഭാര്യയാക്കാമായിരുന്നു. ഇക്കാര്യം നിരീക്ഷിച്ച കോടതി, ഇതിനാലായിരുന്നു അവിവാഹിതരുമായുള്ള വിവാഹേതര ലൈംഗികബന്ധം അനുവദനീയമാക്കപ്പെട്ടതെന്നും പ്രസ്തുത സാഹചര്യം ഇന്ന് നിലവിലില്ലെന്നും വിശദീകരിച്ചത്. എന്നിട്ടും അതിനെ നിയമവിധേയമാക്കുകയാണുായത്. വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച ഉപാധികളും പരിധികളുമില്ലാത്ത ലിബറല്‍ മാനദണ്ഡങ്ങളാണ് സുപ്രീംകോടതി വിധിയെ സ്വാധീനിച്ചത് എന്ന് ആരും സംശയിച്ചുപോകും. 

ബലാത്സംഗം വ്യാപകമായ സാഹചര്യത്തില്‍ പുരുഷന്‍ തന്റെ നിരപരാധിത്വം കെട്ടിച്ചമക്കുന്നതിനായി ഇരയെ കൂടുതല്‍ അവഹേളിച്ച് പ്രതിരോധത്തിലാക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് ഈ വിധിയുടെ ദുരുപയോഗം വഴിവെക്കാന്‍ സാധ്യതയുണ്ട്. ഉഭയകക്ഷിസമ്മതം എന്ന് ആരോപിച്ച് പീഡനത്തിന് ഇരയായവരെ പിന്നെയും മാനസികമായി പീഡിപ്പിക്കാന്‍ അത് ഇടവരുത്തുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു. 

വിവാഹിതയായ സ്ത്രീയുമായി ഭര്‍ത്താവിന്റെ സമ്മതത്തോടെയുള്ള ലൈംഗികബന്ധം അനുവദനീയമാക്കുകയും സമ്മതമില്ലാത്തതിനെ കുറ്റകൃത്യമായി കാണുകയും ചെയ്യുന്ന 497-ാം വകുപ്പിലെ ഭരണഘടനാവിരുദ്ധതയെ ചോദ്യം ചെയ്തുകൊണ്ട് കോഴിക്കോട് സ്വദേശി ഷൈന്‍ ജോസഫ് ഫയല്‍ ചെയ്ത ഹരജിയിലാണ് ഈ വിധി വന്നത്. പ്രസ്തുത വകുപ്പ് സ്ത്രീയെ ഭര്‍ത്താവിന്റെ കേവല സ്വത്തായി കണക്കാക്കുന്നുവെന്നും അവളുടെ ലൈംഗിക സ്വയംനിര്‍ണയാവകാശത്തെ നിരാകരിക്കുന്നുവെന്നും വീക്ഷിച്ച  കോടതി 1860-ലെ നിയമത്തിനു കാരണമായ സാഹചര്യം രാജ്യത്ത് നിലനില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീയെ ചരക്ക് എന്ന നിലയില്‍നിന്ന് മോചിപ്പിച്ച് ജനാധിപത്യപരമായ സ്വയംനിര്‍ണയാവകാശത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് നിയമപരമായി ഉയര്‍ത്തുന്നതിന് കോടതിയുടെ നിരീക്ഷണം സഹായകമാണ്. 

എങ്കിലും അത് ദാമ്പത്യത്തിനതീതമായി നിര്‍വചിക്കപ്പെടുന്നത് വിശാലമായ അര്‍ഥത്തില്‍ സ്ത്രീവിരുദ്ധവും സമൂഹവിരുദ്ധവുമാണ്.  സദാചാരപാലനത്തില്‍ ലിംഗനിരപേക്ഷമായ ഉത്തരവാദിത്തത്തെക്കുറിച്ചും വിധി ഓര്‍മിപ്പിക്കുന്നു. വിവാഹബാഹ്യ ബന്ധത്തിന്റെ പേരില്‍ പുരുഷന്‍ മാത്രം അഞ്ചു വര്‍ഷം ജയിലഴിക്കുള്ളിലാകുന്നതും സ്ത്രീ കുറ്റവിമുക്തയാകുന്നതും ഒഴിവാക്കാന്‍ പ്രസ്തുത വിധി സഹായകമാകുമെന്നും  അഞ്ചംഗ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിക്കുന്നുണ്ട്. 497-ാം വകുപ്പിനെ ഉടച്ചുവാര്‍ത്ത് സദാചാരപാലനത്തിന് സഹായകമാകുന്ന പുതിയ നിയമനിര്‍മാണം നടത്തണമെന്ന് നിര്‍ദേശിക്കാതെ നിലവിലുായിരുന്ന വകുപ്പിലെ സ്ത്രീവിരുദ്ധവും വിവേചനപരവുമായ വശത്തെ മാത്രം തിരുത്തുന്നത് ഭൗതികവാദികളായ ഫെമിനിസ്റ്റുകളെ മാത്രം തൃപ്തിപ്പെടുത്തുന്ന നടപടിയാണ്. വിവാഹേതര ലൈംഗികബന്ധത്തെക്കുറിച്ച മുതലാളിത്ത ലിബറല്‍ കാഴ്ചപ്പാടിന് പച്ചക്കൊടി വീശുകയുമാണ്. അത്തരം നിലപാടുകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന ആഗോളീകരണകാലത്ത് കോടതിവിധിയെ സ്വാധീനിക്കാവുന്ന ധാര്‍മിക സദാചാര മൂല്യങ്ങളെക്കുറിച്ച ചിന്തതന്നെ ഉാവാനിടയില്ല.

സദാചാരം കൂടുതല്‍ ബന്ധപ്പെട്ടു നില്‍ക്കുന്നത് മതധാര്‍മിക മൂല്യങ്ങളോടാണ്. അവ നിലനിന്നതും അവയുടെ പിന്‍ബലത്തിലാണ്. മൂല്യങ്ങള്‍ സമൂഹത്തില്‍ വേരുറച്ചതിനു പിന്നില്‍ കാലാകാലങ്ങളില്‍ സംഭവിച്ചിട്ടുള്ള പ്രവാചകനിയോഗങ്ങള്‍ക്ക് വലിയ പങ്കു്. സമൂഹത്തിന്റെ ധാര്‍മിക കാഴ്ചപ്പാടിനു മേല്‍ സ്റ്റേറ്റിന്റെ ഇടപെടല്‍ കണിശമാകുമ്പോള്‍ അനുകൂലമായ സാമൂഹിക സാഹചര്യം രൂപപ്പെടാത്തേടത്തോളം പൗരന്റെ തെരഞ്ഞെടുപ്പിലെ ശരിതെറ്റുകളെ നിര്‍ണയിക്കാന്‍ സ്റ്റേറ്റിന് കഴിയാതെ വരും. സമൂഹഘടനയുടെ ഭാഗം തന്നെയായ നിയമനിര്‍മാണ സംവിധാനങ്ങള്‍ സമൂഹത്തിന്റെ പ്രവണതകളെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. മൂല്യവിചാരങ്ങളെ അടിസ്ഥാനപ്പെടുത്തുന്നതില്‍ സ്റ്റേറ്റ് പരാജയപ്പെടുന്നത് അധാര്‍മികമായ ആശയങ്ങളുടെ അതിപ്രസരം പൊതുബോധത്തെ സ്വാധീനിച്ചതിന്റെ ഫലമാണ്. ലിബറല്‍ കാഴ്ചപ്പാട് സമ്മാനിക്കുന്ന സ്വാതന്ത്ര്യം സാമൂഹികക്ഷേമത്തെ ലക്ഷ്യമാക്കുന്നുണ്ടോ എന്നതിന്  നിരവധി മുതലാളിത്ത ലിബറല്‍ രാജ്യങ്ങളുടെ ചരിത്രവര്‍ത്തമാനങ്ങള്‍ മറുപടിയായുണ്ട്.

ലൈംഗികതയുടെ ആരോഗ്യകരമായ വിന്യാസമാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നത്. അത് വികാരത്തിന്റെ ദുഷ്‌കരദമനത്തെയോ ഭോഗധൂര്‍ത്തിന്റെ അരാജകാവസ്ഥയെയോ പ്രോത്സാഹിപ്പിക്കുന്നില്ല. കേവല ജഢികമായ ആഗ്രഹപൂര്‍ത്തീകരണങ്ങള്‍ അതിന്റെ നിര്‍വഹണഘട്ടത്തിന്റെ നൈമിഷികസുഖം മാത്രമാണ് നല്‍കുക. അതിരുകളില്ലാത്ത ആഗ്രഹപൂര്‍ത്തീകരണങ്ങള്‍ ആത്മാവിന് ഒരിക്കലും അനുഭൂതി പകര്‍ന്നു നല്‍കുന്നില്ല. ഇവിടെയാണ് അപ്രായോഗികമായ ബ്രഹ്മചര്യത്തെയും  അരാജക ലൈംഗികതയെയും നിരാകരിക്കുന്ന ദാമ്പത്യത്തെക്കുറിച്ച ഇസ്‌ലാമിന്റെ സന്തുലിത കാഴ്ചപ്പാട് പ്രസക്തമാവുന്നത്. 

തൃഷ്ണകളുടെ പൂര്‍ത്തീകരണത്തെ തന്നെയും ആത്മീയതയാക്കുന്ന രസതന്ത്രമാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. ജൈവ കാമനകള്‍ക്ക് കേവലഭൗതിക മാനദണ്ഡങ്ങള്‍ക്കകത്ത് ശമനം തേടിയാല്‍ ഒരിക്കലും പൂര്‍ണമാകാത്ത നിതാന്ത അസംതൃപ്തിയിലേക്ക് വ്യക്തികള്‍ കൂപ്പുകുത്തുന്നത് ആത്മീയ-ഭൗതിക സമ്മിശ്രതയാണ് മനുഷ്യന്‍ എന്നതിനാലാണ്. മതേതരമായിരിക്കുന്നതോടൊപ്പം ചില ശാശ്വതമൂല്യങ്ങളെയെങ്കിലും സ്റ്റേറ്റ് കൈയൊഴിക്കാതിരിക്കുന്നതിനു കാരണം ഇവിടെ നിലനിന്ന കുടുംബഘടന, മറ്റെന്തു ചരിത്രപരമായ ജീര്‍ണതകളും പോരായ്മകളും ഉണ്ടെങ്കിലും സദാചാര സംരക്ഷണത്തില്‍ ജാഗ്രത്തായിരുന്നു എന്നതിനാലാണ്. മതേതരമായ പ്രത്യയശാസ്ത്രങ്ങളുടെ മൂല്യബോധത്തിലല്ല കുടുംബത്തിലെ സര്‍വാംഗീകൃതമായ സദാചാരബോധം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. അത് ഉറവയെടുത്തത് ദൈവികമായ വെളിപാടുകളില്‍നിന്നാണ്. ഈയൊരു ആശയപരിസരത്തെ കൈയൊഴിച്ചുകൊണ്ടാണ് സദാചാരപാലനത്തെക്കുറിച്ച കോടതി ഉത്തരവ്. മതേതര സാമൂഹിക പശ്ചാത്തലത്തിലുള്ള ഒരു നിയമവ്യവസ്ഥ മതമൂല്യങ്ങളെ ഉള്‍ക്കൊള്ളാന്‍ തക്ക സമ്മര്‍ദശക്തിയാകുന്നതിനെ തടയുന്ന സെക്യുലര്‍സംവിധാനത്തില്‍ അത് സ്വപ്‌നമെങ്കിലും കാണാന്‍ കഴിയുക  മൂല്യാധിഷ്ഠിതമായ രാഷ്ട്രീയ ബദലുകള്‍ ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ മാത്രമാണ്. 

സദാചാര ആകുലതകളില്ലാത്തവരെയും ഉള്ളവരെയും ഉള്‍ക്കൊള്ളുമ്പോഴും സദാചാര മൂല്യസങ്കല്‍പങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുന്ന ജനാധിപത്യ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ തക്ക തുറവികളുള്ളതാണ് ഇന്ത്യന്‍ ഭരണഘടന മുന്നോട്ടു വെക്കുന്ന ബഹുസ്വര ജനാധിപത്യം. ഈയൊരു സാധ്യതയെ സവര്‍ണ ഫാഷിസ്റ്റ് ഭരണകൂടം പൂര്‍ണമായി ഹൈജാക്ക് ചെയ്ത് കഴിയുംമുമ്പേ മതസ്വത്വം എന്ന 

ന്യൂനീകരണത്തില്‍ ഒതുങ്ങാതെ സര്‍വാം

ഗീകൃതമായ ഒരു മൂല്യസങ്കല്‍പം അവതരിപ്പിക്കേ സമയമായെന്നാണ് കോടതിവിധി ഓര്‍മപ്പെടുത്തുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (45)
എ.വൈ.ആര്‍

ഹദീസ്‌

നമസ്‌കാരത്തിന് പള്ളി അനിവാര്യമല്ലെന്നോ?
കെ.സി ജലീല്‍ പുളിക്കല്‍