കൂട്ടുകാരന്‍
നിന്നെ സ്വസ്ഥനാക്കുന്നത്
എന്റെ അസ്വസ്ഥതയാണേല്‍
നീ സ്വസ്ഥമായിരിക്കുക
നീയെന്റെ കൂട്ടുകാരനാണ്
ഞാന്‍ സ്വസ്ഥനാകുന്നതില്‍
നിനക്കസ്വസ്ഥതയുണ്ടേല്‍
നീ സ്വസ്ഥമായിരിക്കുക
ഞാന്‍ നിന്റെ കൂട്ടുകാരനാണ്
നിന്റെ വേദനക്കപ്പുറം
എനിക്കു വേദനിക്കുന്നില്ലെന്ന
താണ് നിന്റെ ആധിയെങ്കില്‍
നീ വേദനിക്കാതിരിക്കുക
നീയെന്റെ കൂട്ടുകാരനാണ്
എന്റെ വേദനയുടെ അളവുകള്‍
സന്തോഷിക്കലിനേക്കാള്‍
കുറഞ്ഞു പോകുന്നതാണ്
നിന്റെ ആധിയെങ്കില്‍
നീ സന്തോഷിച്ചേയിരിക്കുക
ഞാന്‍ നിന്റെ കൂട്ടുകാരനാണ്
നീ കൊള്ളുന്ന വെയിലിനേക്കാളും
നീ നനയുന്ന മഴയേക്കാളും
നിന്നെ പൊള്ളിക്കുന്നതും
നനയിക്കുന്നതും
എനിക്കേല്‍ക്കാതെ പോകുന്ന
മഴയും വെയിലുമാണേല്‍
നീ വിയര്‍ക്കാതിരിക്കുക
നനയാതിരിക്കുക
നീയെന്റെ കൂട്ടുകാരനാണ്
നീയുണ്ടെന്നതിനേക്കാള്‍
ഞാനില്ലെന്നതാണ്
ആശുപത്രിക്കിടക്കയില്‍
നിന്റെ ദുഃഖമെങ്കില്‍
നീ ദുഃഖിക്കാതിരിക്കുക
ഞാന്‍ നിന്റെ കൂട്ടുകാരനാണ്
ഞാനുള്ളതിനേക്കാള്‍
ഞാനില്ലെന്നതാണ്
നിന്റെ സമാധാന ഹേതുവെങ്കില്‍
നീ സമാധാനിച്ചേയിരിക്കുക
നീയെന്റെ കൂട്ടുകാരനാണ്
ഞാന്‍ നിന്നോടൊപ്പമുള്ളതാണ്
നിന്റെയിഷ്ടമെങ്കില്‍
ഉെണ്ടന്നു കരുതി നീ
മുന്നോട്ടു പോവുക.
ഞാന്‍ നിന്നോടൊപ്പമില്ലാതാവുന്നതാണ്
നിന്റെയിഷ്ടമെങ്കില്‍
ഞാനില്ലെന്ന് നിനച്ച് നീ
മുമ്പേ പറക്കുക
നീയെന്റെ കൂട്ടുകാരനും
ഞാന്‍ നിന്റെ കൂട്ടുകാരനു-
മാണന്ന് മറക്കാതിരുന്നാല്‍
തീരുന്ന കാര്‍മേഘങ്ങള്‍ മാത്രമേ
നമുക്കിടയില്‍
മതിലായി
നില്‍ക്കുന്നുള്ളൂവെന്നു
ഓര്‍ത്തേയിരിക്കുക.
Comments