Prabodhanm Weekly

Pages

Search

2018 ജനുവരി 26

3036

1439 ജമാദുല്‍ അവ്വല്‍ 08

ഹിന്ദുത്വ ഫാഷിസം ദേശീയത, വംശീയത, പ്രതിരോധം

പി.എം സാലിഹ്

സംഘ് പരിവാര്‍ ഫാഷിസം നേരില്‍ ഭരണം കൈയാളുകയും ആളുകളെ പല വിധത്തില്‍ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് നാം ജീവിക്കുന്നത്. ചിലരെ മതത്തിന്റെ പേരില്‍ അപരവല്‍ക്കരിച്ച് തുടച്ചുനീക്കാന്‍ ശ്രമിക്കുന്നു. ജാതിയുടെ പേരില്‍ മറ്റൊരു വലിയ വിഭാഗം കാലങ്ങളായി പീഡനങ്ങളും അവഗണനയും അനുഭവിക്കുന്നു. അവരെ കൂടുതല്‍ ഇരകളാക്കാനും പാര്‍ശ്വവല്‍ക്കരിക്കാനും ഉന്മൂലനം ചെയ്യാനും ശ്രമങ്ങള്‍ നടക്കുന്നു. പശുവിന്റെ പേരിലും വ്യാപകമായ അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. സംഘ് പരിവാറിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയോ അവക്കെതിരെ സംസാരിക്കുകയോ ചെയ്യുന്ന ഒരാളെയും ബാക്കിയാക്കാതെ എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കുകയാണ്. ശേഷിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. ഈ ഭയവും ഭയത്തില്‍നിന്നുള്ള രാഷ്ട്രീയവുമാണ്  ഇപ്പോള്‍ രാജ്യത്തെയും ജനങ്ങളെയും ഭരിക്കുന്നതും നിയന്ത്രിക്കുന്നതും.  

 

സംഘ് പരിവാര്‍ പ്രത്യയശാസ്ത്രം: നാള്‍വഴികള്‍

സംഘ് പരിവാര്‍ ഫാഷിസവും അതിന്റെ സവര്‍ണ വരേണ്യ രാഷ്ട്രീയവും കാലങ്ങളായി രാജ്യത്ത് സ്വാധീനമുറപ്പിച്ചിട്ടുണ്ട്. സവര്‍ണാധിപത്യവും വര്‍ണാശ്രമ വ്യവസ്ഥയും നൂറ്റാണ്ടുകളായി ദലിതരെയും മറ്റ് കീഴ്ജാതിക്കാരെയും പീഡിപ്പിക്കുകയും പാര്‍ശ്വവല്‍ക്കരിക്കുകയുമാണ്. മനുസ്മൃതിയുമായും മറ്റും ബന്ധപ്പെടുത്തി ഇത്തരം ആചാരങ്ങളെ വിശ്വാസത്തിന്റെ ഭാഗമാക്കുകയും ചെയ്തു. ഇവയുടെ തുടര്‍ച്ചയായിട്ടാണ് ഇന്ത്യയിലെ സാമൂഹിക ഘടന രൂപപ്പെട്ടത്. അതിനാല്‍ ഇന്നും ഇന്ത്യന്‍ സമൂഹ നിര്‍മിതിയുടെ നിര്‍ണായക ഘടകമായി ജാതിപോലുള്ള വിഭജനങ്ങള്‍ തുടരുന്നു. 

ഇന്ത്യാ ചരിത്രത്തിലെ അധിനിവേശ ഘട്ടത്തിലും ആധിപത്യമുറപ്പിക്കാനുള്ള സവര്‍ണരുടെയും വരേണ്യരുടെയും ശ്രമങ്ങള്‍ കാണുന്നു്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന അധിനിവേശ ശക്തികളുടെ നിലപാട് ഇതേ സവര്‍ണ വരേണ്യതക്കാണ് പ്രോത്സാഹനമായിത്തീര്‍ന്നത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകളെ വിഭജിച്ചു; അങ്ങനെ ജാതിയിലധിഷ്ഠിതമായ അധീശബോധം വളര്‍ത്തി. കാലങ്ങളായി വിശ്വാസപരമായി ഇവിടെ നിലനിന്നിരുന്ന സവര്‍ണ ബോധങ്ങളെയും ശ്രേഷ്ഠ വാദങ്ങളെയും ബ്രിട്ടീഷുകാര്‍ ഉപയോഗിക്കുകയായിരുന്നു. 

അധിനിവേശ ശക്തികള്‍ തങ്ങളുടെ അധികാര സംരക്ഷണത്തിനായി സവര്‍ണരുമായി പല കരാറുകളിലും ഏര്‍പ്പെട്ടിരുന്നു. സാമൂഹിക ഘടനയില്‍ ഇടപെടില്ലെന്ന് അധിനിവേശകര്‍ അവര്‍ക്ക് വാക്ക് കൊടുത്തിരുന്നു. കീഴാളരെ ഉയര്‍ത്തികൊണ്ടുവന്ന് വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും തുല്യപദവി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നുവന്നപ്പോള്‍ ചെറിയ രൂപത്തിലെങ്കിലും അത് പരിഗണിക്കാനും അധിനിവേശ ശക്തികള്‍ നിര്‍ബന്ധിതരായെങ്കിലും ഇത്തരം നീക്കങ്ങളെ ചെറുക്കാന്‍ സവര്‍ണര്‍ മേല്‍പറഞ്ഞ കരാറുകള്‍ ഉപയോഗിക്കുകയായിരുന്നു. 

അധിനിവേശ വിരുദ്ധ സമരങ്ങളും ദേശീയ പ്രസ്ഥാനവും ശക്തിപ്രാപിച്ച ഘട്ടത്തിലും തങ്ങളുടെ ആധിപത്യം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ഹിന്ദുത്വ ശക്തികള്‍ക്ക് സാധിച്ചു. കോണ്‍ഗ്രസ്സടക്കമുള്ള പാര്‍ട്ടികളില്‍ പിടിമുറുക്കിയാണ് ഇത് സാധ്യമായത്. സ്വാതന്ത്ര്യസമരകാലത്ത് ആര്‍.എസ്.എസ് ആചാര്യന്മാര്‍ സമരത്തെ ഒറ്റുകൊടുക്കുന്ന നിലപാടുകള്‍ സ്വീകരിച്ചെങ്കിലും, ദേശീയ പ്രസ്ഥാനത്തില്‍ തങ്ങളുടെ സ്വാധീനം നഷ്ടപ്പെടാത്ത വിധം മുഖ്യധാരാ നേതാക്കളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ സംഘ് ശക്തികള്‍ക്ക് സാധിച്ചു. ഇ.എം.എസിനെ പോലുള്ളവര്‍ പോലും സംഘ് നേതാക്കളെ സ്വാതന്ത്ര്യ സമര സേനാനികളാക്കി സ്തുതിക്കുന്നത് ഈ സ്വാധീനത്തിന് തെളിവാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ ദേശീയതയും ഹിന്ദു ദേശീയതയും തമ്മിലുള്ള വ്യത്യാസം നേര്‍ത്തതായിരുന്നുവെന്ന് മൗലാനാ മൗദൂദി തന്റെ മുസല്‍മാന്‍ ഔര്‍ മൗജൂദ സിയാസി കശ്മകശ് എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നത് ഈ സാഹചര്യത്തിലാണ്.

കോണ്‍ഗ്രസിനെ വലിയ തോതില്‍ സ്വാധീനിക്കാന്‍ സംഘ്ശക്തികള്‍ക്ക് തുടക്കം മുതല്‍ തന്നെ സാധിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരവും ഈ അവസ്ഥ തുടര്‍ന്നു. ബാബരി മസ്ജിദില്‍ വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടപ്പോള്‍ ഇടപെടാന്‍ നെഹ്റുവിന് പോലും സാധിക്കാത്ത തരത്തില്‍ കോണ്‍ഗ്രസില്‍ ഈ സ്വാധീനമുണ്ടായിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം ഓരോ ഘട്ടത്തിലും സംഘ്ശക്തികളുടെ സ്വാധീനം പലതരത്തില്‍ വ്യാപിക്കുന്നുണ്ട്. ജനസംഘത്തിലൂടെ പല മേഖലകളിലും അത് സ്വാധീനമുറപ്പിച്ചു. നിയമ-ഉദ്യോഗസ്ഥ തലങ്ങളില്‍ നിര്‍ണായക ശക്തിയായി അവര്‍ മാറി. മീഡിയ രംഗത്ത് ഇടക്കാലത്ത് അദ്വാനി മന്ത്രിയായപ്പോള്‍ വ്യാപകമായ കാവിവല്‍ക്കരണം നടന്നു. ചരിത്രയാഥാര്‍ഥ്യങ്ങളെ ചോദ്യം ചെയ്യുന്ന തരത്തില്‍ ഐതിഹ്യങ്ങളും കഥകളും ചരിത്രങ്ങളായി സമര്‍ഥിക്കപ്പെടുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സിലബസുകളില്‍ അവ ഇടം കത്തെുകയും ചെയ്തു. 

മുസ്ലിംകളെയും മറ്റ് പിന്നാക്ക വിഭാഗങ്ങളെയും പാര്‍ശ്വവല്‍ക്കരിക്കുന്ന ചരിത്ര രചനക്കും വന്‍ പ്രചാരണവും പ്രേരണയും നല്‍കി. വിദ്യാഭ്യാസ മേഖലയില്‍ സംഘ് പരിവാര്‍ പിടിമുറുക്കുന്നത് മുഖ്യമായും സ്‌കൂള്‍ ശൃംഖലകള്‍ സ്ഥാപിച്ചുകൊാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ ശൃംഖലയുള്ളത് ആര്‍.എസ്.എസിനാണ്, വിദ്യാഭാരതി. അതിന് പുറമേ 1946-ല്‍ കുരുക്ഷേത്രയില്‍ ഗോള്‍വാള്‍ക്കറുടെ നേതൃത്വത്തില്‍ ആരംഭിച്ച ഗീതാ സ്‌കൂള്‍ ഇന്ന് അരലക്ഷത്തിലധികം ശാഖകളിലായി വികസിച്ചിരിക്കുന്നു. വിവിധ സാംസ്‌കാരിക സാമൂഹിക മേഖലകളെ സ്വാധീനിക്കാന്‍ അവര്‍ക്ക് മറ്റു സംവിധാനങ്ങളുമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് എ.ബി.വി.പി, അധ്യാപകര്‍ക്ക് ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍, ബുദ്ധിജീവികള്‍ക്ക് പ്രജ്ഞാഭാരതി, ചരിത്രകാരന്മാര്‍ക്ക് ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജന, സാഹിത്യത്തില്‍ സാഹിത്യ പരിഷത്ത്, മതപരിവര്‍ത്തനത്തിന് വി.എച്ച്.പി... ഇങ്ങനെ നീളുന്നു ആ ലിസ്റ്റ്. 

വിവിധ തലങ്ങളെ സ്പര്‍ശിക്കുന്ന സമഗ്രമായ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പുകളിലൂടെയും കുതിരക്കച്ചവടങ്ങളിലൂടെയും മിക്ക സംസ്ഥാനങ്ങളിലും അവര്‍ രാഷ്ട്രീയ വിജയം നേടി അധികാരത്തിലേറി. ഇപ്പോള്‍ പശുഭീകരത, മുസ്ലിം- ദലിത് വിരുദ്ധ അതിക്രമങ്ങള്‍, മതംമാറ്റ വിരോധം, ഇസ്ലാമോഫോബിയ, എതിര്‍ശബ്ദങ്ങളുടെ ഉന്മൂലനം എന്നിവയിലൂടെ സംഘ് പരിവാര്‍ തങ്ങളുടെ രാഷ്ട്രീയം അരക്കിട്ടുറപ്പിക്കുന്നതാണ് കാണുന്നത്. 

ആര്‍ എപ്പോള്‍ വേണമെങ്കിലും പശുഭീകരതയുടെ ഇരയായിത്തീരാം. 40-ലധികം ആളുകളാണ് മോദി ഭരണത്തിലേറിയ ശേഷം പശുഭീകരരുടെ അക്രമങ്ങള്‍ക്കിരയായത്. രാജസ്ഥാനില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത കേസില്‍ പശുസംരക്ഷണത്തിന്റെ പേരില്‍ കാലിവളര്‍ത്തുന്നയാള്‍ക്കെതിരെ വെടിയുതിര്‍ത്തത് പൊലീസ് തന്നെയായിരുന്നു. ആള്‍ക്കൂട്ടങ്ങളില്‍നിന്ന് നിയമപാലകര്‍ തന്നെ ഇത്തരം അക്രമങ്ങള്‍ ഏറ്റെടുക്കുന്നു എന്നതാണ് ഇതില്‍നിന്ന് മനസ്സിലാക്കാനാകുന്നത്. യാഗപീഠങ്ങളുടെയും യജ്ഞശാലകളുടെയും രാജ്യത്ത് പശു ഒരു പ്രശ്നമായി ഉയര്‍ത്തിക്കൊു വരുന്നതിനുപിന്നില്‍  ഗൂഢാലോചനയു്. കീഴാളരെ മാറ്റിനിര്‍ത്താന്‍ സവര്‍ണര്‍ പുറത്തെടുത്ത ആയുധമായിരുന്നു പശുഭക്തി. പിന്നീടത് ചരിത്രത്തില്‍ നിന്ന് ദലിതരെ ഉന്മൂലനം ചെയ്യാനും മുസ്ലിം അപരനെ  സൃഷ്ടിക്കാനും അവരെ തുടച്ചുനീക്കാനും ഉപയോഗപ്പെടുത്തുകയായിരുന്നു. ഇങ്ങനെയാണ് പശുഹിംസ പാടില്ലെന്നത് ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായി മാറുന്നത്. അങ്ങനെയാണ് ഗോരക്ഷിണി സഭകളുണ്ടാകുന്നത്. പശുവിന്റെ പേര് പറഞ്ഞും അല്ലാതെയും അക്രമങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സംഘ്ശക്തികള്‍.

 

ഇസ്‌ലാംഭീതി

ഇസ്ലാംഭീതി പടര്‍ത്തിയും സംഘ്പരിവാര്‍ ആക്രമണങ്ങള്‍ക്ക് കോപ്പു കൂട്ടുന്നു. അടുത്ത കാലത്ത് രാജസ്ഥാനില്‍ ക്രൂരമായി വധിക്കപ്പെട്ട അഫ്രാസുല്‍ ഖാനെതിരെ ആരോപിക്കപ്പെട്ടത് യാതൊരു അടിസ്ഥാനവുമില്ലാത്ത ലൗ ജിഹാദ് ആയിരുന്നു. ഇസ്ലാമിനെ കുറിച്ച പേടി വളര്‍ത്തുകയാണ് ഇതിന്റെയൊക്കെ ലക്ഷ്യം. മുസ്ലിം വിരുദ്ധതയിലൂന്നിയ ഇത്തരം പ്രചാരണങ്ങളുടെ ചുവടു പിടിച്ച് നടക്കുന്ന അക്രമങ്ങള്‍ ഇന്ന് സര്‍വസാധാരണമായിരിക്കുന്നു. നജീബിനെ കാണാതാകുന്നതും, അഖ്ലാഖും പെഹ്‌ലു ഖാനും ജുനൈദും കൊല്ലപ്പെടുന്നതും ഈ സാഹചര്യത്തിലാണ്.

മതപരിവര്‍ത്തനവുമായി ബന്ധപ്പെടുത്തിയാണ് സംഘ്ശക്തികള്‍ ഉാക്കുന്ന മറ്റൊരു കോലാഹലം. ഹാദിയ വിഷയത്തില്‍ നാമിത് കതാണ്. കേരളത്തിലെ നവോത്ഥാനത്തിന്റെയും ഉദ്ബുദ്ധതയുടെയും അടയാളമായിരുന്നു മതംമാറ്റം. എന്നാല്‍ ഇന്നതൊരു പ്രശ്നമായി മാറുന്നത് സംഘ് ശക്തികളുടെ പ്രചാരണങ്ങളിലൂടെയാണ്. ആമിന കുട്ടിയും യാസിറും ഫൈസലും വധിക്കപ്പെട്ടത് ഇതിന്റെ പേരിലായിരുന്നല്ലോ.

മുസ്ലിം ജനസംഖ്യയും അവരുടെ മൂലധനവുമൊക്കെ ഭീതി പരത്തി ആളുകളെ അകറ്റിനിര്‍ത്താന്‍ ആസൂത്രണം ചെയ്യപ്പെടുന്ന മറ്റൊരു സംഘ് അജണ്ടയാണ്. പൊലീസടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ മേധാവികള്‍ പോലും ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നു. മുന്‍ ഡി.ജിപി സെന്‍കുമാര്‍ നടത്തിയ പ്രസ്താവനകള്‍ അതിന് തെളിവാണ്. 

 

എതിര്‍ശബ്ദങ്ങളുടെ ഉന്മൂലനം

സംഘ് പരിവാറിന്റെ പ്രവര്‍ത്തനങ്ങളെയും പ്രചാരണങ്ങളെയും എതിര്‍ക്കുന്നതും അവയെ നിരൂപണം ചെയ്യുന്നതും കര്‍ക്കശമായി കൈകാര്യം ചെയ്യപ്പെടുന്നുമുണ്ട്. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി അരങ്ങേറുന്ന ഇത്തരം അക്രമങ്ങള്‍ക്ക് അടുത്തകാലത്ത് ധാരാളം പ്രശസ്തര്‍ തന്നെ ഇരകളായി.

'അങ്ങനെ ചത്തു ജീവിച്ചിട്ട് കാര്യമില്ല. അഭിപ്രായം പറയുന്നതും പ്രകടിപ്പിക്കുന്നതും മനുഷ്യസ്വഭാവമാണ്. പെട്ടെന്നുണ്ടാകുന്ന ഉള്‍പ്രേരണയാണ് ഏറ്റവും സത്യസന്ധമായ പ്രതികരണം. പറയേണ്ടതു ഞാന്‍ പറയുക തന്നെ ചെയ്യും' എന്ന് സംഘ് പരിവാറിനെതിരെ തലയുയര്‍ത്തി പ്രതികരിച്ച ഗൗരി ലങ്കേഷ് ഈ ഉന്മൂലന സിദ്ധാന്തത്തിന്റെ അവസാന ഇരയാണ്. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിച്ചതിന് അവര്‍ക്ക് നഷ്ടമായത് സ്വന്തം ജീവന്‍ തന്നെയായിരുന്നു. അവര്‍ പത്രാധിപരായ ഗൗരി ലങ്കേഷ് പത്രികയുടെ അവസാന എഡിറ്റോറിയല്‍ സംഘ് പരിവാറിന്റെ പ്രധാന ആയുധത്തെ കുറിച്ചായിരുന്നു. 'ഇന്‍ ദ ഏജ് ഓഫ് ഫേക് ന്യൂസ്' എന്നായിരുന്നു ആ എഡിറ്റോറിയലിന്റെ തലക്കെട്ട്. ഇത് പുറത്തുവന്ന ഉടനെ അവര്‍ കൊല്ലപ്പെട്ടു. ഈ കൊലപാതകത്തെ പിന്തുണച്ച പല സംഘ് ജനപ്രതിനിധികളുടെയും നേതാക്കളുടെയും പ്രതികരണങ്ങള്‍ അതിലും പേടിപ്പെടുത്തുന്നതായിരുന്നു.

 

പൊതുമണ്ഡലവും സംഘ് പരിവാറും

സംഘ് പരിവാറിന്റെ അധീശ പ്രത്യയശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ മതേതര പാര്‍ട്ടികളും പൊതുസമൂഹവും വഹിച്ച പങ്കും ഇവിടെ വിമര്‍ശന വിധേയമാകണം. തങ്ങളുടെ വോട്ടും അധികാരവും നിലനിര്‍ത്തുന്നതിനു വേിയാണ് ഇവരുടെയെല്ലാം ഇടപെടലുകള്‍. അതുകൊണ്ടുതന്നെ ഫാഷിസത്തെ ചെറുക്കുന്നതില്‍ അവര്‍ക്ക് അടിസ്ഥാനപരമായിതന്നെ ദൗര്‍ബല്യങ്ങളു്. പല മതേതര പാര്‍ട്ടികളിലെയും അംഗങ്ങളും ജനപ്രതിനിധികളും വരെ ഒരു കൂസലുമില്ലാതെ സംഘ് പരിവാറിലേക്ക് ചേക്കേറുന്നതിന്റെ കാരണവും മറ്റൊന്നല്ല.

തീര്‍ച്ചയായും ഈ ഭീഷണി ഒരു സുപ്രഭാതത്തില്‍ നരേന്ദ്ര മോദിയിലൂടെ കടന്നുവന്ന ഒന്നല്ല. ഇന്ത്യയില്‍ ഫാഷിസം നിലനില്‍ക്കുന്നുണ്ടോ എന്നാണ് ഇടതു പ്രസ്ഥാനങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഫാഷിസത്തിന് വളര്‍ന്നുവരാനാവുന്ന രാഷ്ട്രീയ/സാമ്പത്തിക സാഹചര്യം ഇന്ത്യയില്‍ നിലവിലില്ല എന്നാണ് പ്രകാശ് കാരാട്ടിനെ പോലുള്ള ഇടത് സൈദ്ധാന്തികര്‍ പറയുന്നത്. യൂറോപ്പില്‍ ഫാഷിസം കടന്നുവന്നതിന് സമാനമായ സാമ്പത്തിക-സാമൂഹിക സാഹചര്യം ഇന്ത്യയില്‍ നിലവിലില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.  ക്ലാസിക്കല്‍ യൂറോപ്യന്‍ ഫാഷിസത്തിനു സമാനമായ ഒന്നല്ല ഹിന്ദുത്വ രാഷ്ട്രീയമെന്നും അതിനാല്‍ അത് ഫാഷിസമല്ലെന്നുമാണ് അദ്ദേഹം വാദിക്കുന്നത്. സംഘ്  പരിവാര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം അദ്ദേഹത്തിന് അമിതാധികാര പ്രവണത മാത്രമാണ്. ആ അമിതാധികാര പ്രവണത പോലും നവ ഉദാരീകരണ നയങ്ങള്‍ ജനാധിപത്യത്തെ തകര്‍ക്കുന്നതുകൊണ്ടാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. അതിനാല്‍ ഹിന്ദുത്വ ഫാഷിസം എന്നു പറഞ്ഞിരിക്കാതെ നവ ഉദാരീകരണ നയങ്ങള്‍ക്കെതിരെ പോരാടൂ എന്നാണ് അദ്ദേഹം ഇന്ത്യയിലെ പ്രതിരോധ പ്രസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത്. സംഘ് പരിവാര്‍ ക്യാമ്പുകളെ സന്തോഷിപ്പിക്കുന്ന ഇത്തരം വിശകലനങ്ങള്‍ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ഔദ്യോഗീക നയങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ ഇടതുപക്ഷവും അത് നേതൃത്വം നല്‍കുന്ന സര്‍ക്കാറും എടുക്കുന്ന നിലപാടുകളും സംഘ് പരിവാറിന്റെ വളര്‍ച്ചക്ക് സഹായകമാകുന്നുണ്ട്. ഇസ്ലാംഭീതി വളര്‍ത്തുന്ന പ്രചാരണങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് ഇവിടെ നിലനി

ല്‍ക്കുന്ന പൊതുബോധം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നടന്ന അഞ്ചാംമന്ത്രി, പച്ച ബ്ലൗസ്, പച്ച ബോര്‍ഡ്, നിലവിളക്ക് വിവാദങ്ങളില്‍ ഇത് വ്യക്തമായി കാണാം. ഇപ്പോള്‍ പൊലീസും സര്‍ക്കാറും വിവിധ വിഷയങ്ങളിലെടുക്കുന്ന നടപടികളിലും ഇസ്‌ലാമോഫോബിയ നിഴലിക്കുന്നു്. ഹാദിയ വിഷയത്തില്‍ സംഘ് പരിവാര്‍ പ്രചാരണങ്ങള്‍ക്കും പദ്ധതികള്‍ക്കും പിന്തുണ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കോടതിയിലടക്കം അത് വ്യക്തമായി. പിതാവിന്റെ സംരക്ഷണമെന്നത് വീട്ടു തടവാക്കി മാറ്റിയ പൊലീസും സര്‍ക്കാറും ഇപ്പോള്‍ ആരൊക്കെ ഹാദിയയെ വീട്ടില്‍ സന്ദര്‍ശിച്ചെന്നതിന്റെ ലിസ്റ്റില്ലെന്നാണ് പറയുന്നത്. കാരണം ആ ലിസ്റ്റ് പുറത്തുവിട്ടാല്‍, സംഘ് അനുകൂലികളും കുമ്മനമടക്കമുള്ള ആര്‍.എസ്.എസ് നേതാക്കളും അതിലുന്നെ യാഥാര്‍ഥ്യം പുറംലോകമറിയുമല്ലോ. തൃപ്പുണിത്തുറയിലെ ഘര്‍വാപ്പസി കേന്ദ്രത്തില്‍നിന്നുള്ളവര്‍ വരെ തന്നെ പീഡിപ്പിക്കാന്‍ വീട്ടിലെത്തിയിരുന്നെന്ന് ഹാദിയ വെളിപ്പെടുത്തിയെങ്കിലും അതൊന്നും അന്വേഷിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല. 

സ്ത്രീപീഡനമടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ നേരിട്ട ശിവശക്തി യോഗാ സെന്റര്‍ ഒരു പ്രശ്നവുമില്ലാതെ നടക്കുമ്പോള്‍ അടുത്തു തന്നെയുള്ള പീസ് സ്‌കൂളില്‍ വലിയ ഭീകരത നടക്കുന്നുവെന്ന പ്രചാരണങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണ്. സംഘ്ശക്തികളുടെ പ്രസംഗങ്ങളും കൊലവിളികളും ഒരു പ്രശ്നവുമാകാതിരിക്കുകയും, മുസ്ലിം-ദലിത് വിഭാഗങ്ങളില്‍നിന്നുള്ള ചെറിയ പരാമര്‍ശങ്ങള്‍ പോലും വലിയ കേസുകളായി മാറുകയും ചെയ്യുന്നു. എം.എം അക്ബറിനെതിരെയും മറ്റും സംഘ് ശക്തികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് ശക്തിപകരുന്ന നടപടികളാണ് മുഖ്യമന്ത്രിയില്‍നിന്നു വരെ ഉണ്ടാകുന്നത്. 

ഇന്ത്യയിലെ മുഖ്യധാരാ സംഘടനകള്‍ക്കൊന്നും സംഘ് വളര്‍ച്ചയില്‍ പങ്കില്ലെന്ന് പറയാനാകില്ല. ഭീകര നിയമങ്ങളും മറ്റും മുസ്ലിംകള്‍ക്ക് മാത്രം റിസര്‍വ് ചെയ്ത് കോണ്‍ഗ്രസ്സടക്കമുള്ള സര്‍ക്കാറുകളും ഇതാണ് ആവര്‍ത്തിച്ചത്. ഐ.എസ്, ആടുമേക്കല്‍ പോലുള്ള ആരോപണങ്ങളിലൂടെ ഏത് മതപ്രബോധന പ്രവര്‍ത്തനങ്ങളും യു.എ.പി.എയില്‍ എത്തിക്കാമെന്നാണ് അവസാനമായി പറവൂരിലെ കേസിലൂടെ ഇടത് സര്‍ക്കാറിന്റെ പൊലീസ് തെളിയിച്ചിരിക്കുന്നത്. 

 

പ്രതിരോധം അനിവാര്യമാണ് 

ഹിന്ദുത്വ ഫാഷിസത്തിന്റെ  ക്രൂരമായ മുഖം നമ്മുടെ മുന്നില്‍ തീക്ഷ്ണമായി വെളിപ്പെട്ടു നില്‍ക്കുന്ന സന്ദര്‍ഭമാണിത്. അപര വിദ്വേഷത്തിന്റെ അരും കൊലകള്‍ ദൈനംദിന ചര്യയാവുമ്പോള്‍, അപരനെ സ്‌നേഹിക്കുന്നവനെ/വളെ പോലും  മരണത്തിലേക്ക് തള്ളിവിടണമെന്ന സാമൂഹിക സമ്മര്‍ദം ഉയര്‍ത്തുന്നതില്‍ ഹിന്ദുത്വ രാഷ്ട്രീയം വിജയിക്കുകയാണ്. 'മുസ്‌ലിമിനെ സ്‌നേഹിക്കുന്നു' എന്ന് പ്രഖ്യാപിച്ചതിന്റെ പേരില്‍ ധന്യശ്രീ എന്ന ഇരുപതുകാരിയെ മരണത്തിലേക്ക് തള്ളിവിട്ട വാര്‍ത്ത ഒരു ചലനവും സൃഷ്ടിക്കാതിരിക്കുന്ന ഒരു ചരിത്രസന്ദര്‍ഭത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

ഈയൊരു ഘട്ടത്തില്‍ പ്രതിരോധം അനിവാര്യമാണെന്ന ഉറച്ച ബോധ്യത്തില്‍നിന്നാണ് സോളിഡാരിറ്റി 'മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാവുക' എന്ന കാമ്പയിനുമായി മുന്നോട്ടുവരുന്നത്. പോസ്റ്റ് ട്രൂത്ത്, പോസ്റ്റ് നോര്‍മല്‍ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സത്യത്തിനും യാഥാര്‍ഥ്യങ്ങള്‍ക്കും ഒരു സ്ഥാനവുമില്ലാത്ത ഇക്കാലത്ത് യുവാക്കള്‍ക്ക് വലിയ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. ഈ യാഥാര്‍ഥ്യത്തെ കുറിക്കുന്നു്, ഓക്സ്‌ഫോര്‍ഡ് നിഘു ഇക്കൊല്ലത്തെ വാക്കായി തെരഞ്ഞെടുത്ത 'യൂത്ത്‌ക്വേക്ക്.'

ഫാഷിസം വലിയ യാഥാര്‍ഥ്യമായി മുന്നില്‍ നില്‍ക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ആലോചനകളും പ്രവര്‍ത്തനങ്ങളും വലിയ വെല്ലുവിളി തന്നെയാണ്. ഇത്തരം പ്രതിരോധങ്ങള്‍ക്ക് അക്കാദമികവും പ്രായോഗികവുമായ തലങ്ങളുണ്ടെന്നാണ് സോളിഡാരിറ്റി മനസ്സിലാക്കുന്നത്. ഈ കാമ്പയിനിന്റെ ഭാഗമായി ഈ രണ്ട് മേഖലയിലും പരിപാടികള്‍ സംഘടിപ്പിക്കാന്‍ സോളിഡാരിറ്റി ശ്രമിക്കുന്നുണ്ട്. 

ഫാഷിസ്റ്റ് പ്രതിരോധത്തില്‍ നിര്‍ണായകമാണ് അത് ഉയര്‍ന്നുവന്ന ചരിത്ര നാള്‍വഴികളെ തിരിച്ചറിയുകയെന്നത്. അത്തരം പഠന ഗവേഷണങ്ങളിലൂടെയുള്ള അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കും ഈ പ്രതിരോധ പ്രവര്‍ത്തനത്തില്‍ വലിയ പങ്കുണ്ട്. ഇവിടെ ഫാഷിസ്റ്റ്‌വിരുദ്ധ ശക്തികളുടെ തന്നെ ദൗര്‍ബല്യങ്ങളും ചരിത്രപരമായി അവരില്‍നിന്നുണ്ടായ വീഴ്ചകളും ചര്‍ച്ചയാകേണ്ടതുണ്ട്. അത്തരം പിഴവുകള്‍ അടിസ്ഥാനപരമായി പരിഹരിച്ചു മാത്രമേ ഫാഷിസ്റ്റ് പ്രതിരോധം സാധ്യമാകൂ. ഇസ്‌ലാമോഫോബിയ കോണ്‍ഫറന്‍സിലൂടെയും മറ്റും ഇത്തരം ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. കാമ്പയിനിന്റെ ഭാഗമായി ഫാഷിസത്തെ വിശദമായി പഠിക്കുന്നതിനും പ്രതിരോധ മാര്‍ഗങ്ങള്‍ ആരായുന്നതിനും പാഠശാല സംഘടിപ്പിച്ചു. പ്രായോഗികമായി ഫാഷിസ്റ്റ് പ്രതിരോധത്തിന് ഇത്തരം അക്കാദമിക പഠനങ്ങള്‍ വഴികാട്ടണം. 

ഇന്ത്യന്‍ സാമൂഹിക ഘടനയിലെ വ്യത്യസ്ത ജാതി-ഗോത്ര സംവിധാനങ്ങളെ ഒരു അധീശ സാമൂഹിക ഘടനയിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്നതിന് ദേശീയത, ഹിന്ദുമതം തുടങ്ങിയ നിര്‍മിതികള്‍ ഉപയോഗപ്പെടുത്തുകയാണ് ഹിന്ദുത്വ രാഷ്ട്രീയം ചെയ്യുന്നത്. ജാതിബന്ധിതമായ ഇന്ത്യന്‍ സാമൂഹിക ശ്രേണിയെ ഒന്നിപ്പിക്കുന്നതിനായാണ് മുസ്‌ലിം അപരനെ കുറിച്ച ഭയം ഉല്‍പാദിപ്പിക്കുന്നത്. അതുകൊണ്ടാണ് ജാതിവിരുദ്ധമായ സമരങ്ങളും ജാതിശ്രേണിയെ മറികടക്കുന്ന സാഹോദര്യ രാഷ്ട്രീയ പ്രഖ്യാപനങ്ങളും സംഘ് പരിവാറിനെ പ്രകോപിപ്പിക്കുന്നത്. ഇത്തരത്തിലുള്ള  ഘടകങ്ങള്‍ കൂടി പരിശോധിച്ച് നമ്മുടെ പ്രതിരോധ രാഷ്ട്രീയത്തെ/ജനാധിപത്യത്തെ ഒന്നുകൂടി കൃത്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്. സൂക്ഷ്മവും സുതാര്യവുമായ ഈ സംവാദങ്ങള്‍ കൃത്യതയാര്‍ന്ന സാമൂഹിക/രാഷ്ട്രീയ പ്രയോഗങ്ങളായും, ഫാഷിസത്തിന്റെ മിത്തുകളെയും സാമാന്യബോധ്യങ്ങളെയും ചരിത്രപരമായും വസ്തുതാപരമായും പ്രതിരോധിക്കുന്ന വൈജ്ഞാനിക സമരമായും അടയാളപ്പെടുത്താനാകണം.

വെറുപ്പിലും പകയിലും കേന്ദ്രീകരിച്ച സംഘ് അജകള്‍ക്കെതിരെ എല്ലാ ജനവിഭാഗങ്ങളെയും ഒന്നിപ്പിക്കാനാകുന്ന സൗഹൃദത്തിനും സാഹോദര്യത്തിനും വലിയ പ്രാധാന്യമുണ്ട്. ആളുകള്‍ പരസ്പരം അടുക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതിലൂടെ സംശയങ്ങള്‍ ഇല്ലാതാകും. ഇതിലൂടെയാണ് സംഘ്പ്രത്യയശാസ്ത്രത്തെ പ്രായോഗികമായി മറികടക്കാനാവുക. രാഷ്ട്രീയവും മതപരവുമായ എല്ലാ ഭിന്നതകളും മറന്ന് നാം ഒന്നിക്കേണ്ടിയിരിക്കുന്നു. ഫാഷിസത്തിനെതിരെ പരസ്പരം സഹകരിച്ച് സാഹോദര്യ കൂട്ടായ്മകള്‍ ഉണ്ടാക്കാന്‍ നമുക്കാവണം. അതിന് മുന്നിട്ടിറങ്ങി യൗവനം നാടിന് കാവലാകണം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (67-75)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ!
കെ.സി ജലീല്‍ പുളിക്കല്‍