Prabodhanm Weekly

Pages

Search

2017 നവംബര്‍ 24

3027

1439 റബീഉല്‍ അവ്വല്‍ 05

നേര്‍ത്ത നേരുകള്‍ (കവിത)

സി.കെ മുനവ്വിര്‍, ഇരിക്കൂര്‍

ഇന്ന്

രാവുപോല്‍ കറുത്തു 

പോകുന്നുണ്ട് പകലുകള്‍

നൂലുപോല്‍ 

നേര്‍ത്തുപോകുന്നു

നേരുകള്‍

 

ചുക്കിച്ചുളിഞ്ഞ് ശുഷ്‌കിച്ചു

പോകുന്നു യൗവനം

തൊണ്ണൂറിന്റെ വാര്‍ധക്യത്തിനെന്തോ

പതിനെട്ടിന്റെ ഗുരുത്തക്കേട്

 

ഇടവഴികളിലൊരിക്കലുമിരുട്ട്

നീങ്ങുന്നില്ല, നടുറോട്ടിലും

തടസ്സങ്ങളില്ലേല്‍

മകനിന്നമ്മയുമൊരു പെണ്ണ്

വസ്ത്രമുരിയുമ്പോഴുയരുന്ന

മകളുടെ ഗന്ധവും പെണ്ണിന്റേത്

 

എഴുത്തിന്റെ ഭാഷയൊന്ന്

വിശപ്പിന്റെ വിളിയുമൊന്ന്

നിറങ്ങളില്ല വൈവിധ്യങ്ങളില്ല

പകലിനും രാവിനും

 

കലയില്ല കലിയുണ്ട് സര്‍വത്ര

സംസര്‍ഗവും ഗര്‍ഭവും പേടിയില്‍

പ്രസവിക്കുന്നതും പേടിയില്‍

മുലയൂട്ടുന്നതും പോറ്റുന്നതും പേടിയില്‍

പേടി തിന്നുന്നു

പേടി കുടിക്കുന്നു

പേടി തന്നെ വിസര്‍ജിക്കുന്നു

പേടിയില്ലാതുദിക്കുന്നില്ല

ഒരു നിലാവു പോലും

 

കൂരിരുട്ടിന്റെ കട്ടപിടിച്ച കറുപ്പു തന്നയാണകത്തും പുറത്തും

ഇരുട്ട് നീക്കാനിറങ്ങുന്നവര്‍ക്ക്

വെടിയുണ്ട കൊണ്ട് മറുപടി

കല്‍ബുറുഗിയും പന്‍സാരയും

ദഭോല്‍ക്കറും

ഒടുവിലവള്‍ ഗൗരി ലങ്കേഷും

വെടിയുണ്ടയില്‍ പിടഞ്ഞവരനവധി 

 

അക്ഷരങ്ങളെ ഭയക്കുന്ന

രാജ്യസ്‌നേഹികള്‍ 

പുസ്തകങ്ങളെ പേടിക്കുന്ന

ഭരണകൂടങ്ങള്‍

 

നിറമുള്ള പ്രഭാതങ്ങള്‍ 

കിനാവു കാണുന്നവര്‍ 

ഒരുമിച്ചുകൂടുന്ന സൗഹൃദപ്പുലരികള്‍

നട്ടുച്ചകള്‍ സായാഹ്നങ്ങള്‍

ഇവയൊക്കെത്തന്നെയാണിന്ന്

സ്വാതന്ത്ര്യത്തെ

കൂടുതല്‍ പ്രസക്തമാക്കുന്നത് 

 

 

****************************************

 

അല്ലാഹ്

 -ഇര്‍ഫാന്‍ കരീം-

 

ഒറ്റ വാക്കില്‍ ജീവിതം പിടിച്ചുകെട്ടുന്നു

ഒറ്റ വാക്കില്‍ ജീവിതം തുറന്നുവിടുന്നു

 

വഴി അടയുമ്പോള്‍ ഈ വാക്ക് വഴി തുറക്കുന്നു

വഴി തുറക്കുമ്പോള്‍ ഈ വാക്ക് മനം നിറക്കുന്നു

 

ഒറ്റ വാക്കില്‍ ജീവിതം പിടിച്ചുനിര്‍ത്തുന്നു

ഒറ്റ വാക്കില്‍ ജീവിതം പറന്നുല്ലസിക്കുന്നു

 

സങ്കട പേമാരിയീ വാക്കിനുള്ളിലേക്ക് പെയ്തിറങ്ങുന്നു 

സന്തോഷ പെരുമഴയീ വാക്കിനെ മേഘങ്ങളാക്കുന്നു

 

കണ്ണുനീരീ വാക്കില്‍ നിറയുന്നു

പുഞ്ചിരിയീ വാക്കിനെ പ്രസവിക്കുന്നു

 

ഒറ്റ വാക്കില്‍ ജീവിതം ഒതുങ്ങുന്നു

ഒറ്റ വാക്കില്‍ ജീവിതം പരക്കുന്നു. 

 

***********************************

 

 

അടയാളം

-ലുബാന ചോലശ്ശേരി-

 

ഒട്ടിയ വയറും

കുഴിഞ്ഞ കണ്ണുകളും

വരണ്ട തൊണ്ടയും കണ്ടാല്‍

ഒറ്റ നോട്ടത്തില്‍ അറിയാം 

അവര്‍ തീവ്രവാദികളാണെന്ന്.

'ചോദ്യങ്ങള്‍' വേണ്ട

'രാജ്യദ്രോഹി'യാകും

'ചെറുവിരല'നക്കേണ്ട

'ദേശസ്‌നേഹികള്‍ക്ക്' പൊള്ളും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (36-39)
എ.വൈ.ആര്‍

ഹദീസ്‌

നാഥന്റെ സന്നിധിയില്‍ വിനയാന്വിതനായി
കെ.സി ജലീല്‍ പുളിക്കല്‍