Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 15

2947

1437 റജബ് 07

നിയമ പഠനം ഇന്ത്യയില്‍

സുലൈമാന്‍ ഊരകം

 Army Institute

മൊഹാലിയിലെ Army Institute of Law ഉന്നത നിയമപഠന സ്ഥാപനമാണ്. മനുഷ്യാവകാശം, പൗരാവകാശം, അന്താരാഷ്ട്ര നിയമങ്ങള്‍-നയങ്ങള്‍, ഭരണ നിര്‍വഹണ-സൈനിക നിയമങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കരിക്കുലമാണിവിടെ. മികച്ച അക്കാദമിക അന്തരീക്ഷം, പഠന സൗകര്യം എന്നിവ ഈ കാമ്പസിനെ ആകര്‍ഷകമാക്കുന്നു. സ്‌കോളര്‍ഷിപ്പോടുകൂടിയ അഞ്ച് വര്‍ഷ BA-LLB കോഴ്‌സ് മാത്രമാണ് ഇവിടെയുള്ളത്. CLAT പരീക്ഷയുടെ സിലബസ് തന്നെയാണ് AILന്റേതും. മൊത്തം 80 സീറ്റ്. പിന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം. മെയ് രണ്ടാം വാരം വരെ അപേക്ഷ സമര്‍പ്പിക്കാം. www.ail.ac.in

 ദല്‍ഹി യൂനിവേഴ്‌സിറ്റി

നിയമപഠനത്തില്‍ രാജ്യത്തു തന്നെ മികച്ച നിലവാരം പുലര്‍ത്തുന്ന സ്ഥാപനമാണ് ദല്‍ഹി യൂനിവേഴ്‌സിറ്റിയുടെ School of Law. LLB മാത്രമാണ് ഇവിടെയുള്ള 2611 സീറ്റുകളിലേക്ക് ഓഫര്‍ ചെയ്യുന്നത്. പാര്‍ട് ടൈം, വാരാന്ത്യ ക്ലാസുകളും ഇവിടെ നല്‍കുന്നു. ഇപ്പോള്‍ അപേക്ഷിക്കാം. www.du.ac.in

 ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി

വാരാണസിയില്‍ സ്ഥിതിചെയ്യുന്ന കേന്ദ്ര സര്‍വകലാശാലയായ ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയും നിയമപഠനത്തിന് പ്രശസ്തമാണ്. പ്ലസ്ടു പാസ്സായവര്‍ക്ക് BA-LLB, ബിരുദധാരികള്‍ക്ക് LLB. രാജ്യത്തെ പല പ്രഗത്ഭ അഭിഭാഷകരും ഇവിടെ ഗസ്റ്റ് അധ്യാപകരാണ്. ഈ വര്‍ഷം അപേക്ഷിക്കാന്‍ ഇനി കുറച്ചു ദിവസം മാത്രം. www.bhu.ac.in

 പഞ്ചാബ് യൂനിവേഴ്‌സിറ്റി

ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളുടെ ഗണത്തില്‍ പെടുന്നു പഞ്ചാബ് യൂനിവേഴ്‌സിറ്റി. മികച്ച കാമ്പസ് അന്തരീക്ഷം, വിദേശ സര്‍വകലാശാലകളോട് കിടപിടിക്കുന്ന അക്കാദമിക സൗകര്യം, അധ്യാപകരുടെ ഉയര്‍ന്ന യോഗ്യത എന്നിവയെല്ലാമാണ് പഞ്ചാബ് യൂനിവേഴ്‌സിറ്റിയെ വ്യത്യസ്തമാക്കുന്നത്. BA-LLB ക്ക് 267 സീറ്റും B.Com-LLB ക്ക് 120 സീറ്റും LLBക്ക് 380 സീറ്റുമാണുള്ളത്. www.puchd.ac.in

 UPES

ഡെറാഡൂണിലെ University of Petroleum and Energy Studies (UPES) ന്റെ നിയമപഠന വിഭാഗം നാല് പ്രോഗ്രാമുകളാണ് നിയമ പഠനത്തില്‍ നല്‍കുന്നത്. പ്ലസ്ടുവിന് 50 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയവര്‍ക്ക് BBA-LLB, B.Com-LLB, BA-LLB എന്നിവയും ബിരുദത്തിന് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് LLB പ്രോഗ്രാമും നല്‍കുന്നു. ULSAT എന്നാണ് പ്രവേശന പരീക്ഷയുടെ പേര്. മൊത്തം 400 സീറ്റ്. ഈ വര്‍ഷത്തെ പ്രവേശന പ്രക്രിയ പൂര്‍ത്തിയായി. www.upes.ac.in

 ഇതര സംസ്ഥാനങ്ങളിലെ പ്രവേശന പരീക്ഷകള്‍

ഓരോ സംസ്ഥാനത്തിന്റെയും Entrance Council Commission എല്ലാ വര്‍ഷവും നിയമപഠനത്തിന് അപേക്ഷ ക്ഷണിക്കാറുണ്ട്. ആന്ധ്ര പ്രദേശിന്റെ Andhra Pradesh Law Common Entrance Test (APLAWCET), മഹാരാഷ്ട്രയുടെ Maharashtra Common Entrance Test for Law (MH CET Law), തെലങ്കാനയുടെ Telangana State Law Common Entrance Test (TSLAWCET) എന്നിവ ഇതിലുള്‍പ്പെടുന്നു. കൂടാതെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളും സ്വന്തമായി പ്രവേശനപരീക്ഷ നടത്തുന്നു. 

 സ്വകാര്യ സര്‍വകലാശാലകള്‍

കലിംഗ ഇന്‍സ്റ്റിറ്റിയൂട്ട്, ക്രൈസ്റ്റ് സര്‍വകലാശാല, തഞ്ചാവൂര്‍ ശാസ്ത്ര സര്‍വകലാശാല, ഹൈദരാബാദിലെ ഇക്‌ഫൈ (ICFAI) തുടങ്ങിയ സ്വകാര്യ സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും നിയമപഠനത്തിന് സൗകര്യമുണ്ട്.

സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഹദീസ്‌

അനാഥരോട് കരുണയുള്ളവരാവുക
പി.എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /10-11
എ.വൈ.ആര്‍