നിയമപഠനം ഇന്ത്യയില്‍
ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ
രാജ്യത്തെ പ്രമുഖ കേന്ദ്ര സര്‍വകലാശാലകളില്‍ ഒന്നായ ദല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ 1989-ല്‍ ആരംഭിച്ചതാണ് നിയമപഠന ഗവേഷണ കേന്ദ്രം. +2 പൂര്‍ത്തീകരിച്ചവര്‍ക്ക് അഞ്ച് വര്‍ഷത്തെ BA-LLB, ബിരുദധാരികള്‍ക്ക് LLB, നിയമ ബിരുദമുള്ളവര്‍ക്ക് LLM, നിയമ ഗവേഷണം (PhD) എന്നിവ ഇവിടെ ലഭ്യമാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ അധീനതയിലുള്ള സ്ഥാപനമായതിനാല്‍ ചുരുങ്ങിയ ഫീസ് മാത്രമേയുള്ളൂ. ഒരു മണിക്കൂറും 45 മിനിറ്റും ദൈര്‍ഘ്യമുള്ള പരീക്ഷക്ക് 100 മാര്‍ക്കിനാണ് ചോദ്യങ്ങള്‍. General English-25, General Knowledge-25, Legal Aptitude-25, Logical Reasoning-20, Maths-5 എന്നിങ്ങനെയാണ് സിലബസ്. ഈ അക്കാദമിക വര്‍ഷത്തേക്കുള്ള അപേക്ഷാ സമയമാണിപ്പോള്‍.
www.jmi.ac.in, 9821922695.
AMU
അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് BA-LLB, LLB, LLM, PhD എന്നീ കോഴ്‌സുകള്‍ക്ക് പുറമെ മൂന്ന് പി.ജി ഡിപ്ലോമ കോഴ്‌സുകളും അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ നിയമപഠന വിഭാഗത്തില്‍ ലഭ്യമാണ്. ഉത്തര്‍പ്രദേശിലെ പ്രധാന കാമ്പസിന് പുറമെ മലപ്പുറം പെരിന്തല്‍മണ്ണ ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാന വിദൂരകാമ്പസുകളിലും BA-LLB കോഴ്‌സ് നടക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ വളരെ കുറഞ്ഞ ഫീസ് മതി.
www.amu.ac.in
ILS പൂനെ
മഹാരാഷ്ട്രയിലെ പൂനെയില്‍ NAAC അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ILS Law College നിയമപഠനത്തില്‍ രാജ്യത്തെ പേരുകേട്ട സ്ഥാപനമാണ്. +2 കഴിഞ്ഞവര്‍ക്ക് 5 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് BA-LLB, ബിരുദധാരികള്‍ക്ക് മൂന്ന് വര്‍ഷത്തെ LLB, ബിരുദാനന്തര ബിരുദമായ LLM, ടാക്‌സ് തുടങ്ങിയവയില്‍ ഏകവര്‍ഷ ഡിപ്ലോമ എന്നിവയാണ് സ്ഥാപനം ഓഫര്‍ ചെയ്യുന്ന കോഴ്‌സുകള്‍. BA-LLB ക്ക് 240 ഉം LLB ക്ക് 160 ഉം സീറ്റുകളാണുള്ളത്. 50 ശതമാനം സീറ്റുകളില്‍ സംവരണം. ജൂണ്‍ 12 വരെ അപേക്ഷിക്കാം.
www.ilslaw.wordpress.com
Bharati Vidyapeeth
അമ്പതു വര്‍ഷം പിന്നിട്ട ഭാരതി വിദ്യാപീഠ് സ്വകാര്യ സര്‍വകലാശാലയാണെങ്കിലും നല്ല പഠനാന്തരീക്ഷം, മികച്ച അധ്യാപകര്‍, ലൈബ്രറി, മറ്റു സൗകര്യങ്ങള്‍ എന്നിവയില്‍ ഏറെ മുന്നിട്ടുനില്‍ക്കുന്നു. അഞ്ച് വര്‍ഷ BBA-LLB, BA-LLB, മൂന്ന് വര്‍ഷ LLB എന്നിവയാണ് കോഴ്‌സുകള്‍. ജൂണ്‍ 12 വരെ അപേക്ഷിക്കാം. CLAT പരീക്ഷയുടെ സിലബസ് തന്നെയാണ് പ്രവേശന പരീക്ഷക്ക് മാനദണ്ഡം. മൊത്തം 180 സീറ്റുകള്‍.
www.bharatividyapeeth.edu
EFLU
ഇംഗ്ലീഷ്/വിദേശ ഭാഷാ പഠനങ്ങളില്‍ ഏറ്റവും ആധികാരിക കേന്ദ്ര സര്‍വകലാശാലയായ ഹൈദരാബാദിലെ English and Foreign Languages University (EFLU) ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
www.efluniversity.ac.in
അവസാന തീയതി: ഏപ്രില്‍ 18
സുലൈമാന്‍ ഊരകം / 9446481000
Comments