അലങ്കാരങ്ങള്‍
റഹ്മാന്‍ തിരുനെല്ലൂര്‍

പറയാന്‍ എളുപ്പമാണ്
പലവഴികള്‍ പിന്നിട്ട്
പിരിയില്ലെന്നാണയിട്ട്
പറയാതെ,
അറിയാതെയും
പകലിരവുകളില്‍
സ്വപ്നത്തിലെ
വെള്ളപ്രാവുകളായി
ചേര്‍ന്നിരിക്കുന്നത്
ജീവിതത്തിന്റെ
അലങ്കാരമാണെന്ന്!
പറയാന്‍ എളുപ്പമാണ്
പോകെപ്പോകെ
പറഞ്ഞുതീരാത്ത
സ്വപ്നങ്ങള്‍ക്ക്
വിട്ടുവീഴ്ചയില്ലായ്മകള്‍ക്ക്
അലങ്കാരങ്ങളെ തടയുന്നത്
അസാധ്യമാകുമെന്ന്
കാല്‍പ്പനികതയെ
വീെണ്ടടുത്തവര്‍
നിലാവ് വീണ പുഴവെള്ളത്തില്‍
പണ്ടത്തെ തോണിയില്‍
ഭാരം ഇറക്കിവെച്ച്
കടലിലേക്കുള്ള
ഓളങ്ങള്‍ മുറിച്ച്
ഒഴുകിപ്പോകുന്നു.
പുതിയ കാലത്ത്
ജീവിതത്തിന്റെ പച്ചപ്പ്
സ്വപ്നങ്ങളില്‍ ചാലിച്ച്
ന്യൂജന്‍ വാഹനത്തില്‍
ഇണക്കിളികളായ് പറക്കുമ്പോള്‍
കറുത്ത നിരത്തില്‍
അകാലത്തില്‍
ആയുസ്സൊടുങ്ങാനുള്ളവയാണ്
അലങ്കാരത്തിന്റെ കിരീടമണിഞ്ഞ
പുതുകാല ജീവിതങ്ങള്‍!
കൂണുകള്‍
മേഘങ്ങളിണചേര്‍ന്ന്
ഇടിയുടെ നോവില്‍
പ്രസവിച്ചതാണ്
കൂണുകളെ
മേഘങ്ങളിടക്ക്
മിന്നിമറഞ്ഞുമ്മകൊടുക്കും
വര്‍ഷമായ് പെയ്തിറങ്ങി ശാസിക്കും.
ചാറ്റലായ് നനച്ച് തലോടും.
വിഷം തീണ്ടി മരിക്കുന്ന
മരക്കൂണുകള്‍ക്കു
കാന്‍സറിന്റെ
ആകാര ഭംഗിയാണ്.
ചിലപ്പോള്‍,
തൊപ്പിവെച്ച
പോലീസുകാരനെ പോലെ.
ചിലപ്പോള്‍
ആഴങ്ങളെത്തേടി
യാത്രയാകുന്ന
മുക്കുവനെ പോലെ
ചിലപ്പോള്‍ അഛനമ്മമാരായ
മേഘങ്ങളെ പോലെ.
മറ്റു ചിലപ്പോള്‍
ഫ്രഞ്ച് വിപ്ലവത്തിലെ
നിശ്ചല ചരിത്രം പോലെ.
മാര്‍ബ്ള്‍ കുടീരമോ
ദേവാലയമോ പോലെ
പ്രണയമഴ പെയ്തിറങ്ങിയ
ഇളം മണ്ണിനെ
ഉമ്മ വെക്കാനെത്തിയ
കാമുകിയെ പോലെ.
ചെമ്മരിയാടിന്‍
പറ്റങ്ങളെ പോലെ.
മഞ്ഞുമലയെയോ
എസ്‌കിമോകളുടെ
വീട് പോലെയോ,
ചിലപ്പോള്‍,
തീന്‍മേശയിലെ
ചൂടന്‍ വിഭവമായും
ചിരിക്കാറുണ്ട്
ഖണ്ഡിച്ച കൂണുകള്‍.
പി.പി റഫീന
Comments