Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 01

2945

1437 ജമാദുല്‍ ആഖിര്‍ 23

IPUCET

സുലൈമാന്‍ ഊരകം

നിയമ, മെഡിസിന്‍, എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ അത്യാധുനിക സൗകര്യത്തോടെയും ആഗോള നിലവാരത്തോടെയും ഉന്നതപഠനം നല്‍കുക എന്ന ലക്ഷ്യത്തോടെ 1998-ല്‍ ദല്‍ഹി ഗവണ്‍മെന്റ് സ്ഥാപിച്ച സര്‍വകലാശാലയാണ് Guru Gobind Singh Indraprastha University. സ്ഥാപനം പൊതുവായി നടത്തുന്ന Common Entrance Test (CET) ന്റെ അടിസ്ഥാനത്തിലാണ് നിയമ പഠനത്തിനും പ്രവേശനം. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അഞ്ച് വര്‍ഷത്തെ BA LLB (Integrated Bachelor of Arts+Bachelor of Law), BBA LLB (Integrated Bachelor of Business Administration+Bachelor of Law) എന്നീ രണ്ട് കോഴ്‌സുകളാണ് നിയമ പഠനത്തിനു ഇവിടെയുള്ളത്. വ്യവസായ രംഗത്തെ നിയമ വിദഗ്ധര്‍, നിയമോപദേഷ്ടാക്കള്‍, കമ്പനി സെക്രട്ടറിമാര്‍ എന്നീ നിലകളില്‍ ശോഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകമാകുന്ന രീതിയിലാണ് BBA LLB യുടെ കരിക്കുലം. ഓരോ വിഷയങ്ങള്‍ക്കുമുള്ള പ്രത്യേക കോഡ് ഇന്ദ്രപ്രസ്ഥയുടെ പ്രോസ്‌പെക്ടസില്‍ കാണാം. നിയമ പഠനത്തിന്റെ കോഡ് 121 ആണ്. ഈ കോഡുപയോഗിച്ച് വേണം പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാന്‍. പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് 25%, പൊതുവിജ്ഞാനം 25%, നിയമ അഭിരുചി 25%, റീസണിംഗ് 25% എന്നിങ്ങനെയാണ് സിലബസ്. എല്ലാ വര്‍ഷവും ഏപ്രില്‍ 17 നാണ് LLB CET പ്രവേശന പരീക്ഷ നടത്താറുള്ളത്. സംവരണ വിഭാഗക്കാര്‍ക്ക് മാര്‍ക്കില്‍ ഇളവുണ്ടെങ്കിലും പ്രവേശന പരീക്ഷ ദല്‍ഹിയില്‍ തന്നെ എഴുതണം. അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ്. www.ipu.ac.in

 Symbiosis Society Law College (SSLC)

നിയമ പഠനത്തിന് മികവുറ്റ സ്ഥാപനമാണ് പൂനെയിലെ Symbiosis Society Law College (SSLC). NAAC അംഗീകാരം കാലങ്ങളായി നിലനിര്‍ത്തുന്ന സ്വകാര്യ സര്‍വകലാശാലയായ Symbiosis International University യുടെ നിയമപഠന വിഭാഗമാണിത്. ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് നിയമ പഠന സ്ഥാപനങ്ങളുടെ ലിസ്റ്റിലും ഈ സ്ഥാപനം ഇടംപിടിച്ചിട്ടുണ്ട്. ഇവിടെയും രണ്ട് രീതിയിലുള്ള കോഴ്‌സുകളാണ് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് നല്‍കുന്നത്: BA LLB (Bachelor of Arts), BBA LLB (Bachelor of Business Administration). അമേരിക്കയിലെയും യൂറോപ്പിലെയും മികച്ച നിയമവിദഗ്ധരും അധ്യാപകരും രൂപകല്‍പന ചെയ്തതാണ് ഇവിടത്തെ പാഠ്യപദ്ധതി. ബിരുദ പഠനം കഴിഞ്ഞവര്‍ക്ക് മൂന്ന് വര്‍ഷത്തെ LLB പഠനം സ്ഥാപനം വേറെത്തെന്നെ നല്‍കുന്നുണ്ട്. കൂടാതെ നിയമത്തില്‍ ബിരുദാനന്തര ബിരുദവും LLM, PhD യും നേടാന്‍ സൗകര്യമുണ്ട്. മെയ് 31 വരെ അപേക്ഷിക്കാം. www.set-test.org

 RULET

രാജസ്ഥാന്‍ യൂനിവേഴ്‌സിറ്റിയുടെ നിയമ പ്രവേശന പരീക്ഷയാണ് RULET. പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തെ BA LLB കോഴ്‌സാണ് ഇവിടെ നല്‍കുന്നത്. മൊത്തം 120 സീറ്റാണുള്ളത്. 50% മാര്‍ക്ക് നേടിയ ആര്‍ക്കും അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് 45% മാര്‍ക്കും ചുരുങ്ങിയ ഫീസും മതി. 21% ശതമാനം ഛആഇ റിസര്‍വേഷനാണ്. അവസാന തീയതി: ഏപ്രില്‍ 25. www.admission.aglasem.com/rulet 

 MG യൂനിവേഴ്‌സിറ്റിയില്‍ PG 

മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. Science, Commerce, Social Science എന്നീ വിഷയങ്ങളിലെ എല്ലാ പഠന വകുപ്പുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. www.mgu.ac.in

സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഹദീസ്‌

ഉദ്ദേശ്യ ശുദ്ധി
സുബൈര്‍ കുന്ദമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ 24/ അന്നൂര്‍/ 3-5
എ.വൈ.ആര്‍