Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 05

2937

1437 റബീഉല്‍ ആഖിര്‍ 26

സര്‍ക്കാര്‍ ജോലികള്‍

സുലൈമാന്‍ ഊരകം

 UPSC

കേന്ദ്ര സര്‍ക്കാര്‍ അധീനതയിലുള്ള വിഭാഗങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള വിവിധ തരം തസ്തികകളിലേക്ക് യൂനിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ (UPSC) അപേക്ഷ ക്ഷണിച്ചു. Assistant Library and Information Officer, Civilian Medical Officer, Assistant Employment Officer, Chemist, Economist, Cost Assistant Director, Assistant and Deputy Architect, Agricultural Engineering, Economic Officer, Assistant Director (Managemet), Deputy Director (Life Science) തുടങ്ങിയ 32 വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികകളിലേക്കും വേണ്ട യോഗ്യതയും അഭിരുചിയും മുന്‍ പരിചയവും കൃത്യമായി യൂനിയന്‍ പബ്ലിക് സര്‍വീസ് കമീഷന്റെ വെബ് സൈറ്റില്‍ കൊടുത്തിട്ടുണ്ട്. UPSCയുടെ വെബ് സൈറ്റില്‍ ഒറ്റ തവണ രജിസ്‌ട്രേഷന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. www.upsconline.nic.in

 SSC

കേന്ദ്ര സര്‍ക്കാറിന്റെ വ്യത്യസ്ത മന്ത്രാലയ വിഭാഗങ്ങളിലേക്കും ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കും, ഗ്രൂപ്പ് ബിയിലും അതിന് താഴെയുമുള്ള വിഭാഗങ്ങളിലേക്കുമുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ടtaff Selection Commission +2 യോഗ്യതയുള്ളവരില്‍നിന്ന് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Central Secretariat Clerical Service, Armed Forces Headquarters Clerical Service, Central Passport Orgnaisation in Ministry of External Affairs, Central Vigilance Commission, Railway Board Ministry, Commerce and Industrial Ministry തുടങ്ങിയ മന്ത്രാലയ വിഭാഗങ്ങളിലെ Lower Division Grade തസ്തികകളിലേക്കാണ് അപേക്ഷ. അവസാന തീയതി ഫെബ്രുവരി 12. www.ssconline2.gov.in 

 Defence Research Development Org

ദേശീയ Defence Research Development Organisationന്റെ കീഴിലുള്ള രാജ്യത്തെ 52 ലബോറട്ടറികളിലേക്ക് Assistant Scientists, Junior Scientists (Science Degree and PG), Technical Staff, Administrative Assistant, Research Fellow തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്ത് പരീക്ഷയുടെയും അഭിരുചിയുടെയും അടിസ്ഥാനത്തിലാണ് നിയമനം. വിവിധ സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞവര്‍ക്കും പഠിക്കുന്നവര്‍ക്കും Research Fellow തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. www.drdo.gov.in

 Sub- Inspector

കേന്ദ്ര ആഭ്യന്തര മന്ത്രാലയം 225 Sub Inspector തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 74 OBC തസ്തികകളാണ് ഇവിടെ ഒഴിഞ്ഞുകിടക്കുന്നത്. www.crpfindia.com

 കേരള PSC

കേരള പി.എസ്.സി അടുത്ത കാലത്തായി നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ വിജ്ഞാപനമാണ് ഇപ്പോള്‍ നടത്തിയിട്ടുള്ളത്. 161 തസ്തികകളിലേക്കാണ് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ വഴി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കോളേജ് അധ്യാപകര്‍ മുതല്‍ ലാസ്റ്റ് ഗ്രേഡ് വരെ ഉള്‍പ്പെടുന്നതാണ് വിജ്ഞാപനം. അവസാന തീയതി ഫെബ്രുവരി 3. www.keralapsc.gov.in

 മിലിട്ടറി എഞ്ചിനീയറിംഗ്

മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസിലെ മേറ്റ് തസ്തികകളിലെ 480 ഗ്രൂപ്പ് സി ഒഴിവിലേക്ക് B.Tech/BE, Poly Technical യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 13. www.mes.gov.in

സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /80-89
എ.വൈ.ആര്‍