Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 07

നോക്കുകുത്തി

ജാഫറലി മലപ്പുറം

ഞാന്‍ തൊഴില്‍ രഹിതന്‍
കാരണം
പാഷാണം കോരിയൊഴിച്ച 
കതിരുകളില്‍
കീടങ്ങളില്ല.
കീടങ്ങളെ പെറുക്കാന്‍ 
പക്ഷികളും.
എന്നെ ഇവിടെ 
നാട്ടിയതെന്തിനെന്ന്
എനിക്കറിയില്ല.
ഇതെന്റെ രണ്ടാം ജന്മം
ദുരമൂത്ത ചോരച്ച കണ്ണുകള്‍,
വീതം വെയ്പില്‍
ഉടഞ്ഞു കലങ്ങിയ മാംസം,
ഭിക്ഷാപാത്രങ്ങളില്‍
കണ്ണീര് വറ്റിയ ഉപ്പ്.
ഞാന്‍ മൂകസാക്ഷി
ഈ നഗരമധ്യത്തിലെ
എന്റെ കാല്‍ചുവട്ടിലെ ലിഖിതം
എന്താണെന്നെനിക്കറിയില്ല.
ഇതെന്റെ മൂന്നാം ജന്മം
ബന്ധിക്കപ്പെട്ട 
വാതിലിനു പിറകില്‍
അടക്കിയ തേങ്ങലും 
ആര്‍ത്തനാദവും.
വ്യാജങ്ങളില്‍ കോര്‍ത്ത് 
ചുട്ടെടുത്ത
ജീവിതങ്ങളുടെ 
കരിഞ്ഞ ഗന്ധവും.
അന്യായത്തിന്റെ 
ഇരുപത്തിരണ്ടാം
ആണ്ടാഘോഷത്തിലും
ഞാന്‍ മൂകന്‍, ബധിരന്‍...
വെറുമൊരു നോക്കുകുത്തി.
എന്റെ കഴുത്തില്‍ 
നീതിന്യായമെന്ന
ഐ.ഡി തൂക്കിയിട്ടതാരെന്ന്
എനിക്കറിയില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /47-51
എ.വൈ.ആര്‍