Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 07

കരിയര്‍

സുലൈമാന്‍ ഊരകം

വൈവിധ്യമാര്‍ന്ന വിവിധ കോഴ്‌സുകളുമായി ignou

1985-ലെ പാര്‍ലമെന്റ് ആക്ട് പ്രകാരം രൂപം കൊണ്ട ഇന്ദിരാഗാന്ധി നാഷ്‌നല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണ്‍ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നാണ്. പ്രവേശന രീതിയിലെ സുതാര്യത, കുറഞ്ഞ ഫീസ്, പഠന സാമഗ്രികള്‍, സമയബന്ധിതമായി പരീക്ഷ നടത്തിപ്പ്, സര്‍ട്ടിഫിക്കറ്റ് വിതരണം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെന്ററുകള്‍ എന്നിവയിലെല്ലാം ഇഗ്്‌നോ മികവ് പുലര്‍ത്തുന്നു. അടിസ്ഥാന വിദ്യാഭ്യാസം മുതല്‍ ഗവേഷണം വരെ പഠിതാവിന് ഇഷ്ടപ്പെട്ട ഏറ്റവും അടുത്ത സ്ഥലത്ത് ചെയ്യുന്നതിന് ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയുടെ വിവിധ കേന്ദ്രങ്ങളില്‍ സൗകര്യമുണ്ട്. 58 സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും 53 ഡിപ്ലോമ കോഴ്‌സുകളും 28 അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സുകളും 11 അസോസിയേറ്റ് ഡിഗ്രിയും 7 ഡിഗ്രിയും 28 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും ഇഗ്്‌നോ ഇന്ന് നടത്തുന്നുണ്ട്. ഇന്ത്യക്കകത്തും പുറത്തുമായി നൂറോളം പ്രാദേശിക സെന്ററുകളും ഇവക്ക് കീഴില്‍ ആയിരത്തോളം സബ് സെന്ററുകളുമുണ്ട്.

ഇഗ്്‌നോ പഠനത്തിന്റെ പ്രാധാന്യം

ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പഠനം വിദൂര വിദ്യാഭ്യാസം വഴി അകാദമിക യോഗ്യത നേടുന്നതിനോ, പ്രായ പൂര്‍ത്തി ആയവരുടെ അകാദമിക യോഗ്യത വീട്ടുമ്മമാര്‍ക്കും മറ്റും നേടുന്നതിനോ വേണ്ടി മാത്രമല്ല. ജോലിയിലെ പ്രൊമോഷന്‍, റെഗുലര്‍ സ്ട്രീമില്‍ ഉന്നത പഠനം നടത്തിക്കൊണ്ടിരിക്കുന്നവരുടെ കരിയര്‍ വികസനം തുടങ്ങിയവയെല്ലാം ഇന്ന് ഇഗ്‌നോയുടെ വിദൂര വിദ്യാഭ്യാസ സമ്പ്രദായം ഉപയോഗപ്പെടുത്തുക വഴി സാധ്യമാകും.

ബിരുദാനന്തര ബിരുദം

ഇന്ന് വിദേശ യൂനിവേഴിസിറ്റികളില്‍ മാത്രം ലഭ്യമാകുന്ന വൈവിധ്യമാര്‍ന്ന ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് ഇഗ്നോ ഓഫര്‍ ചെയ്യുന്നത്. Dietities and Food Service Management, Counselling and Family Therapy, Gandhi and Peace Studies, Translation Studies  തുടങ്ങിയ നൂനത കോഴ്‌സുകളും, Computer Application , MSc Mathematics with Computer Application തുടങ്ങിയ സയന്‍സ് സ്ട്രീം കോഴ്‌സുകളും പാരമ്പര്യ, വികസന പഠന കോഴ്‌സുകളുമുണ്ട്.

ബിരുദം

Tourism Studies, Computer Application, Social Work, Library and Information Science, Preparatory Program തുടങ്ങിയ അസുലഭമായ വിദൂര ബിരുദ കോഴ്‌സുകള്‍ക്ക് പുറമേ വിവിധ വിഷയങ്ങളിലെ Bachelor of Arts, Bachelor of Business Administration, Bachelor of Commerce എന്നിവയും Mathematics, Life Science, Physics, Chemistry എന്നീ ശാസ്ത്ര വിഷയങ്ങളില്‍ അസോസിയേറ്റ് ഡിഗ്രിയും നല്‍കുന്നുണ്ട്.

ഡിപ്ലോമ

ബിരുദപഠനം കഴിഞ്ഞവര്‍ക്ക് വൈവിധ്യമാര്‍ന്ന 53 വിഷയങ്ങളിലുള്ള Post Graduate Diploma കളാണ് ഇഗ്‌നോയെ കൂടുതല്‍ സമ്പുഷ്ടമാക്കുന്നത്. Disaster Management, International Business Operation, Audio Program Production, School Leadership and Management, Educational Management and Administration, Urban and Rural Planning and Development Studies, Folklore and Culture Studies, Material Child Health, Creative Writing in English തുടങ്ങിയവ ലോകതലത്തില്‍ തന്നെ വളരെ വിരളമായ ഡിപ്ലോമ പ്രോഗ്രാമുകളാണ്. 

സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍

അടിസ്ഥാന വിദ്യാഭ്യാസം പോലും ഇല്ലാത്തവര്‍ക്കും, പത്താം ക്ലാസ് വിദ്യാഭ്യാസമുള്ളവര്‍ക്കും അടക്കം എല്ലാ തരക്കാര്‍ക്കും അവരവരുടെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്ന സര്‍ട്ടിഫിക്ക്റ്റ് പ്രോഗ്രാമുകളാണ് ഇഗ്നോവിന്റെ മറ്റൊരു പ്രത്യേകത. VHSC, Poly Technic, BTech പോലുള്ള ടെക്‌നിക്കല്‍ പഠനം കഴിഞ്ഞവര്‍ക്ക് Power Distribution Management, കാര്‍ഷിക മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് Agriculture Policy, വ്യത്യസ്ത ഭാഷാ പഠന കോഴ്‌സുകള്‍ തുടങ്ങിയ അവയില്‍ ചിലതാണ്.

അപേക്ഷിക്കേണ്ട അവസാന തീയതി: ആഗസ്റ്റ് 10

0496 2525281, 2515413, 0471 2344113, 2344115, 0484 2340203, 2330891

 [email protected]  / 9446481000


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /47-51
എ.വൈ.ആര്‍