Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 17

ആര്‍.പി. അബ്ദുര്‍റഹ്മാന്‍

മസ്കത്ത്: തൃശൂര്‍ പാടൂര്‍ സ്വദേശി ആര്‍.പി. അബ്ദുര്‍റഹ്മാന്‍(58)  മസ്കറ്റില്‍ നിര്യാതനായി. ഇസ്ലാമിക പണ്ഡിതന്‍ പാടൂര്‍ കാട്ടേപറമ്പില്‍ കുഞ്ഞിബാപ്പു മുസ്ലിയാരുടെയും പരേതയായ നഫീസയുടെയും മകനാണ്. മുപ്പതു വര്‍ഷത്തോളമായി ഒമാനിലുള്ള ആര്‍.പി. അബ്ദുര്‍റഹ്മാന്‍ കേരള ഇസ്ലാമിക് അസോസിയേഷന്റെ ആദ്യ കാല പ്രവര്‍ത്തകനായിരുന്നു. ദീര്‍ഘകാലമായി ഒമാനിലെ റിയല്‍ എസ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിനു വിപുലമായ സുഹൃദ് ബന്ധം ഉണ്ടായിരുന്നു. ദാര്‍സൈറ്റ്, അസൈബ യൂണിറ്റുകളിലാണ് പ്രവര്‍ത്തിച്ചിരുന്നത്.  നാട്ടില്‍ പെരുമ്പിലാവ് അന്‍സാര്‍ കോളജിന് സമീപമാണ് കുടുംബം താമസിക്കുന്നത്. ജന്മസ്ഥലമായ പാടൂരില്‍ നിന്ന് പെരുമ്പിലാവിലേക്ക് താമസം മാറ്റുകയായിരുന്നു. 
നെഞ്ചുവേദനയെ തുടര്‍ന്ന് മസ്കത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മകളും മരുമകനും പേരക്കുട്ടിക്കുമൊപ്പം മസ്കത്തിലെ അസൈബയിലായിരുന്നു താമസം. ഭാര്യ: സുലൈഖ. മക്കള്‍: ഫാഇസ, നിഷാദ് റഹ്മാന്‍, ഹഫീല്‍ റഹ്മാന്‍. മരുമക്കള്‍: ഇബ്രാഹീം, ഷബ്ന നിഷാദ്.

വി.എം അബ്ദുര്‍റഹീം മസ്കത്ത്

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം