Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 29

തീപിടിച്ച ഭൂമി

ദിലീപ് ഇരിങ്ങാവൂര്‍

ചത്ത് മലച്ച
മീന്‍ പോലെ പുഴ.
ഇത്തിരിനേരം ഇരിക്കാന്‍
ചില്ല തേടി നടന്ന പക്ഷി
നിരാശനായി ചിറക്
കുഴഞ്ഞ് താഴേക്ക്...
അസൂയയുടെ തീപിടിച്ച
ഭൂമിയാണിപ്പോള്‍
എന്റെ സ്വപ്നങ്ങളില്‍
രക്തം പുരണ്ട
പതാകയുമായി
പടക്കളത്തിലേക്കു പോയ
'അഭിമന്യു' എന്ന് പേരുള്ള
മകനെ ആരോ ഒറ്റു
കൊടുത്ത് കൊന്നിരിക്കുന്നു.
സാക്ഷി
കാലുകള്‍ കഥ പറഞ്ഞാല്‍
ജയിലറകള്‍ നിറഞ്ഞുകവിയും
സമത്വം സുന്ദരം
തെരുവ് പിള്ളേര്‍ക്കറിയാം
സമ്പന്നത്തെരുവിലെ കുപ്പത്തൊട്ടി
തൊട്ടിയിലൊരു വറ്റ് തേടുന്ന
കുട്ടിയുടെ തലയിലൊരു കൊട്ട-
ചോറ് വീണു.
പൈതൃകം
തൂക്കണാങ്കുരുവി
കൂടുകെട്ടാന്‍ പാടില്ലെന്ന്
ഏതോ പരദേശിപ്പക്ഷി
പേറ്റന്റെടുത്തു പോലും
ന്യൂനപക്ഷം
ഇറച്ചിക്കച്ചോടം ബഹുലാഭം
ചങ്ങലകളില്‍ കുരുങ്ങി
ചലിക്കാത്ത നാവുകള്‍ വരണ്ട്
മാടുകള്‍ മലര്‍ന്നു കിടക്കുന്നു
അറവുകാരന്റെ ജോലി എന്തെളുപ്പം
അബ്ദുല്‍ഹമീദ് ചങ്ങരംകുളം

Comments

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍