ആരൊക്കെയോ നില്‍ക്കുന്നുണ്ടാവാം
എല്ലാം ഉടഞ്ഞുപോയിട്ടും
എന്തോ ശേഷിപ്പുകള്‍
ഓര്‍മയില്‍നിന്ന് കിനിയുന്നുണ്ട്.
കുരുടന് വഴി പറഞ്ഞ്
തരുവാന്‍ നഗരത്തില്‍
ആരൊക്കെയോ
നില്‍ക്കുന്നത് കൊണ്ടാവാം.
അതും അല്ലേല്‍ ആര്‍ക്കോ
ഒക്കെ വേണ്ടി വേരുറയ്ക്കണം,
പടര്‍ന്ന് പന്തലിക്കണം
എന്ന വാശിയാലാവാം.
അമ്മയെ തള്ളിപ്പറഞ്ഞവര്‍
പിരിഞ്ഞു പോയെങ്കിലും
മുറിവോടെ കൈപിടിച്ച്
ഉയര്‍ത്താനായി ആരോ
ഒക്കെ ഉണ്ടെന്ന തോന്നലാവാം.
ചില ചാനലിലുണ്ട്
മഴ നനഞ്ഞ കാടും രാത്രിയും,
ഇടയന്റെ നെഞ്ചിലെ പാട്ടുകള്‍,
മഴവില്ല് വീണ മലകള്‍
എന്ന സാന്ത്വനമാവാം.
നിങ്ങള്‍ വിളിച്ചേക്കരുത്
ഒരു നാള്‍ വരും...
അന്ന്
അറവുശാലയില്‍ തൂങ്ങിക്കിടക്കുന്ന
മനുഷ്യ ശരീരത്തില്‍ നിന്ന്
ആടുകള്‍ മാംസം മുറിച്ച് വില്‍ക്കും....
സര്‍പത്തെ വിഴുങ്ങിയ ചുണ്ടെലി
ചുണ്ട് തുടച്ച് മാളത്തിലേക്ക് കയറിപ്പോകും...
കരയിലേക്ക് ചൂണ്ടയെറിഞ്ഞ മത്സ്യക്കുഞ്ഞുങ്ങള്‍
മുക്കുവനെ വെള്ളത്തിലേക്ക് വലിച്ചിറക്കും....
ശിരസ്സറ്റ ഉടലുകള്‍
കഴുകക്കൂട്ടങ്ങള്‍ക്ക് മുകളില്‍ വട്ടമിട്ടു പറക്കും....
അതുവരെ സിംഹാസനങ്ങളിലിരിക്കുന്നവരെ
നിങ്ങള്‍ തീവ്രവാദികളെന്ന് വിളിക്കരുത്....
Comments