Prabodhanm Weekly

Pages

Search

2012 ജൂലൈ 14

സോമാലിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നേതാക്കളുടെ 'മത്സരം'

മൂസക്കുട്ടി വെട്ടിക്കാട്ടിരി

ദാരിദ്യ്രവും തൊഴിലില്ലായ്മയും ആഭ്യന്തര കലഹങ്ങളും മൂലം കടുത്ത സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന രാജ്യമാണ് പ്രകൃതി സമ്പത്തിനാല്‍ അനുഗൃഹീതമായ സോമാലിയ. പട്ടാളവും ചില ഗോത്ര വിഭാഗങ്ങളും ഭരണം പങ്കിട്ടെടുത്ത് ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി വരുന്നു. കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും അടുത്ത ആഗസ്റില്‍ നടക്കുമെന്ന് വിശ്വസിക്കപ്പെടുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിവിധ കക്ഷിനേതാക്കളുടെ ഒരു നീണ്ടനിര തന്നെ തയാറായിരിക്കുകയാണ്. ഒറ്റയടിക്ക് ഏഴു രാഷ്ട്രീയ സാംസ്കാരിക പാര്‍ട്ടി നേതാക്കള്‍ മത്സരിക്കാന്‍ രംഗത്തുവന്നതോടെ മുമ്പ് നാമനിര്‍ദേശം നല്‍കിയവരടക്കം മൊത്തം 17 പേര്‍ മത്സരരംഗത്തുണ്ട്.  കഴിഞ്ഞ എട്ടു മാസക്കാലമായി തുടരുന്ന 'പരിവര്‍ത്തന സര്‍ക്കാറിനെ' മാറ്റി ഒരു ജനകീയ ഭരണകൂടം രൂപീകരിക്കുകയെന്ന സോമാലിയന്‍ ജനതയുടെ സ്വപ്നം യാഥാര്‍ഥ്യമാകുമോ എന്നറിയാന്‍ ആഗസ്റ് വരെ കാത്തിരിക്കണം. 

ജോര്‍ദാന്‍ ഇഖ്വാന്ന്
പുതിയ നേതൃത്വം
ജോര്‍ദാനിലെ മുസ്ലിം ബ്രദര്‍ഹുഡ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ഭരണകൂട വക്താക്കള്‍ വന്‍പ്രാധാന്യമാണ് നല്‍കിയിരുന്നത്. മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തനങ്ങളെ ഭരണകൂട ഏജന്‍സികള്‍ സസൂക്ഷ്മം വീക്ഷിക്കാറുണ്ടെങ്കിലും ഇത്തവണ നടന്ന തെരഞ്ഞെടുപ്പിന് ചില പുതിയ മാനങ്ങള്‍ കൈവന്നിരുന്നു. പാര്‍ട്ടിക്കകത്ത് അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്നും ആഭ്യന്തര ശൈഥില്യം പാര്‍ട്ടിയെ തകര്‍ക്കുമെന്നും മറ്റുമുള്ള പ്രചണ്ഡമായ പ്രചാരണങ്ങളാണ് സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് സ്വതന്ത്രമായ തെരഞ്ഞെടുപ്പാണ് നടന്നത്.
ഇഖ്വാനുല്‍ മുസ്ലിമൂന്‍ നേതൃസ്ഥാനത്തേക്ക് തികച്ചും ജനാധിപത്യരീതിയില്‍ നടന്ന ഭാരവാഹി തെരഞ്ഞെടുപ്പില്‍ ഡോ. ഹമാം സഈദ് ജനറല്‍ കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ടു. പുതിയ കൂടിയാലോചനാ സമിതിയെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. ശത്രുക്കളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പാര്‍ട്ടിയില്‍ ഐക്യം നിലനിര്‍ത്തി വിജയകരമായി നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ മുഖങ്ങളെ നേതൃനിരയിലേക്ക് കൊണ്ടുവരാനും, വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തന പരിചയവും പരിഗണിച്ച് യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കാനും ബ്രദര്‍ഹുഡിന് സാധിച്ചു.

സെര്‍ബ് വേട്ടക്കാരെ
കാലം വിടുന്നില്ല
ബോസ്നിയയില്‍ മുസ്ലിം വംശഹത്യക്ക് നേതൃത്വം നല്‍കിയ നാല് സെര്‍ബ് സൈനികര്‍ക്ക് ബോസ്നിയന്‍ കോടതി 19 വര്‍ഷം മുതല്‍ 43 വര്‍ഷം വരെ ജീവപര്യന്തം ശിക്ഷ വിധിച്ചു. സെര്‍ബ് വംശവെറിയുടെ ഭാഗമായി നടന്ന കലാപങ്ങളില്‍ ബോസ്നിയയിലെ സെര്‍ബ്രനിക്കയില്‍ കൃഷിയിടങ്ങളില്‍ അഭയം തേടിയ 800-ഓളം വരുന്ന സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന മുസ്ലിംകളെ കൂട്ടക്കുരുതി നടത്തിയ കേസിലാണ് വിധി. ഇവിടെ അരങ്ങേറിയ കലാപത്തില്‍ പതിനായിരത്തോളം പേര്‍ കൂട്ടക്കുരുതിക്കിരയായിരുന്നു. രണ്ടാംലോക യുദ്ധത്തിനുശേഷം യൂറോപ്പില്‍ നടന്ന ഏറ്റവും ഭീകരമായ കൂട്ടക്കുരുതിയാണ് ബോസ്നിയയില്‍ നടന്നത്.
വേട്ടക്കാരെ ശിക്ഷിച്ചുകൊണ്ട് ഇടക്കിടെ വരുന്ന കോടതിവിധികള്‍ കേള്‍ക്കുമ്പോള്‍ സെര്‍ബ് കൊലയാളികളില്‍ ചിലരെയെങ്കിലും കാലം വിടാതെ പിന്തുടരുന്നുണ്ടെന്നു വേണം കരുതാന്‍.

ജോര്‍ദാന്‍ ഇഖ്വാന്ന്
പുതിയ നേതൃത്വം
ജോര്‍ദാനിലെ മുസ്ലിം ബ്രദര്‍ഹുഡ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ഭരണകൂട വക്താക്കള്‍ വന്‍പ്രാധാന്യമാണ് നല്‍കിയിരുന്നത്. മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തനങ്ങളെ ഭരണകൂട ഏജന്‍സികള്‍ സസൂക്ഷ്മം വീക്ഷിക്കാറുണ്ടെങ്കിലും ഇത്തവണ നടന്ന തെരഞ്ഞെടുപ്പിന് ചില പുതിയ മാനങ്ങള്‍ കൈവന്നിരുന്നു. പാര്‍ട്ടിക്കകത്ത് അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്നും ആഭ്യന്തര ശൈഥില്യം പാര്‍ട്ടിയെ തകര്‍ക്കുമെന്നും മറ്റുമുള്ള പ്രചണ്ഡമായ പ്രചാരണങ്ങളാണ് സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് സ്വതന്ത്രമായ തെരഞ്ഞെടുപ്പാണ് നടന്നത്.
ഇഖ്വാനുല്‍ മുസ്ലിമൂന്‍ നേതൃസ്ഥാനത്തേക്ക് തികച്ചും ജനാധിപത്യരീതിയില്‍ നടന്ന ഭാരവാഹി തെരഞ്ഞെടുപ്പില്‍ ഡോ. ഹമാം സഈദ് ജനറല്‍ കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ടു. പുതിയ കൂടിയാലോചനാ സമിതിയെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. ശത്രുക്കളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പാര്‍ട്ടിയില്‍ ഐക്യം നിലനിര്‍ത്തി വിജയകരമായി നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ മുഖങ്ങളെ നേതൃനിരയിലേക്ക് കൊണ്ടുവരാനും, വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തന പരിചയവും പരിഗണിച്ച് യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കാനും ബ്രദര്‍ഹുഡിന് സാധിച്ചു.

പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ശ്രമം വിജയം കണ്ടില്ല
ബശ്ശാറുല്‍ അസദിന്റെ സൈന്യം സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ഭാഗങ്ങളില്‍ ദിനേന പുതിയ കുരുതിക്കളം തീര്‍ക്കുന്നതിനിടെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ തുര്‍ക്കി നടത്തിയ ശ്രമം വിജയം കണ്ടില്ല. കയ്റോയില്‍ ചേര്‍ന്ന രണ്ടു ദിവസത്തെ പ്രതിപക്ഷ പാര്‍ട്ടി സംഗമം സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ പുറത്താക്കുകയെന്ന കാര്യത്തില്‍ മാത്രമാണ് യോജിപ്പിലെത്തിയത്. പരിവര്‍ത്തന ഘട്ടത്തെക്കുറിച്ച ചില രേഖകള്‍ സമര്‍പ്പിക്കാനായെങ്കിലും 'ബശ്ശാറാനന്തര' സിറിയയെക്കുറിച്ച വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതില്‍ വിജയം കാണാതെയാണ് കയ്റോ സംഗമം പിരിഞ്ഞത്. രാഷ്ട്രീയ രേഖ കുര്‍ദുവിഭാഗത്തെ 'ഉള്‍ക്കൊള്ളാ'ത്തതില്‍ പ്രതിഷേധിച്ച് കുര്‍ദിശ് നാഷ്നല്‍ പാര്‍ട്ടി നേതാക്കളും ഇതര കുര്‍ദ് പാര്‍ട്ടി വക്താക്കളും യോഗത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
വ്യത്യസ്ത താല്‍പര്യങ്ങളുടെ വക്താക്കളായ സിറിയന്‍ പ്രതിപക്ഷത്തിന് ബശ്ശാറിന്റെ പതനശേഷമുള്ള സിറിയ എന്തായിരിക്കണമെന്നതിനെക്കുറിച്ച് പല കാഴ്ചപ്പാടുകളാണുള്ളത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഭിന്നിപ്പിന്മേലാണ് ബശ്ശാര്‍ തന്റെ ഇരിപ്പിടം ഉറപ്പിക്കുന്നതും. 'സിറിയന്‍ സ്വതന്ത്ര സേന' എന്നപേരില്‍ അങ്ങുമിങ്ങും തോക്കു ചൂണ്ടി നടക്കുന്നവരുടെ മറപിടിച്ച് ബശ്ശാറുല്‍ അസദ് പ്രക്ഷോഭകരെ കൊന്നൊടുക്കുകയാണ്.

മുസ്ലിംകള്‍ ജര്‍മനിയുടെ
അവിഭാജ്യ ഘടകം
ഇസ്ലാം ജര്‍മനിയുടെയും ജര്‍മന്‍ സമൂഹത്തിന്റെയും ഭാഗമാണെന്നും ജര്‍മന്‍ മുസ്ലിംകള്‍ രാഷ്ട്രത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ജര്‍മന്‍ എഴുത്തുകാരനായ ബെന്‍ഹാര്‍ഡ് സെന്‍ (ആലൃിവമൃറ ദമിറ) പറഞ്ഞു. ബെന്‍ഹാര്‍ഡ് സെന്‍ ജന്‍മന്‍ പത്രമായ ഉലൃ ടുശലഴലഹ ന്റെ ഇംഗ്ളീഷ് പതിപ്പിലാണ് ഇസ്ലാം ജര്‍മന്‍ ദേശീയതയുടെ ഭാഗമാണെന്നും മുസ്ലിംകള്‍ ജര്‍മന്‍ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും തുറന്നെഴുതിയത്. ലേഖനത്തിനെതിരെ ക്രിസ്ത്യന്‍ തീവ്രവാദ വിഭാഗം രംഗത്തുവന്നു. ജര്‍മനിയിലെ തെക്കുകിഴക്കന്‍ സംസ്ഥാനമായ ബാവാരിയയില്‍ (ആമ്മൃശമ) തുര്‍ക്കി കുടിയേറ്റ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജര്‍മന്‍ ധനകാര്യ മന്ത്രി മാര്‍ക്കോസ് ഇസ്ലാം ബാവാരിയ സംസ്ഥാനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും മന്ത്രിമാരും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും രംഗത്തുവന്ന സാഹചര്യത്തിലാണ് ബെന്‍ഹാര്‍ഡ് സെന്നിന്റെ ലേഖനം.

യമനില്‍ പ്രക്ഷോഭം അടങ്ങുന്നില്ല
യമനില്‍ മുന്‍ പ്രസിഡന്റും ഏകാധിപതിയുമായ അലി സ്വാലിഹിനെ പുറത്താക്കുന്നതുവരെ എത്തിയ 'വിപ്ളവം' മുഴുവനായില്ലെന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന് പ്രക്ഷോഭകര്‍ വീണ്ടും രംഗത്ത്. പുതിയ 'ഒത്തുതീര്‍പ്പ്' പ്രസിഡന്റ് അബ്ദുറബ്ബുഹു മന്‍സൂര്‍ ഹാദി ഭരണ രംഗത്ത് ചില മാറ്റങ്ങള്‍ നടത്താനിരിക്കെയാണ് യമന്‍ വീണ്ടും കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക ഉണര്‍ന്നിരിക്കുന്നത്. യമന്‍ അധികാര കേന്ദ്രങ്ങളില്‍ ഇപ്പോഴും മുന്‍ പ്രസിഡന്റിന്റെ ഉറ്റവര്‍ വാഴുകയാണെന്ന പരാതിയാണ് വീണ്ടും പ്രക്ഷോഭം ആരംഭിക്കാനുള്ള മുഖ്യ കാരണം.
അലി സ്വാലിഹിന്റെ ബന്ധുക്കളും അനുകൂലികളും രാജ്യത്തെ ഭരണ-സൈനിക രംഗങ്ങളില്‍ ഇപ്പോഴും പിടിമുറുക്കിയിരിക്കുകയാണെന്നും അവരെ മാറ്റാതെ ചര്‍ച്ചക്കില്ലെന്നുമാണ് പ്രക്ഷോഭകാരികളുടെ നിലപാട്. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങളില്‍ 'ശഹാദത്ത്' വരിച്ചവരുടെ കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുക്കണമെന്നും മുറിവേറ്റവരെയും മറ്റും സഹായിക്കണമെന്നും വിപ്ളവം നയിച്ചതിന്റെ പേരില്‍ ജയിലിലടക്കപ്പെട്ടവരെ മോചിപ്പിക്കണമെന്നും മറ്റുമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വീണ്ടും ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങിയത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍