Prabodhanm Weekly

Pages

Search

2024 മെയ് 10

3351

1445 ദുൽഖഅദ് 02

എം.എ/എം.എസ്.സി പരിസ്‌ഥിതി പഠനം

റഹീം ​േചന്ദമംഗല്ലൂർ

മലയാളം സർവകലാശാല എം.എ/എം.എസ്.സി പരിസ്‌ഥിതി പഠനകോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയാണ് അടിസ്‌ഥാന യോഗ്യത. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എം.എസ്.സി ചെയ്യാൻ ആഗ്രഹിക്കുന്നവർ പ്ലസ്ടു തലത്തിൽ സയൻസ് പഠിച്ചിരിക്കണം. എം.എ ജേണലിസം & മാസ് കമ്യൂണിക്കേഷൻസ്, ചലച്ചിത്ര പഠനം, സോഷ്യോളജി, വികസന പഠനവും തദ്ദേശ വികസനവും തുടങ്ങി മറ്റ് പത്ത് പി.ജി കോഴ്സുകളിലേക്കും അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. പ്രവേശന പരീക്ഷയുടെ അടിസ്‌ഥാനത്തിലാണ്‌ അഡ്മിഷൻ. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തിരൂർ, വയനാട് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. ഒരാൾക്ക് മൂന്ന് പ്രോഗ്രാമുകൾക്ക് പ്രവേശന പരീക്ഷ എഴുതാവുന്നതാണ്. പ്രവേശന പരീക്ഷയിൽ 40% മാർക്കെങ്കിലും നേടിയാൽ മാത്രമേ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയുള്ളൂ. പ്രായപരിധി 28 വയസ്സ്, അപേക്ഷാ ഫീസ് 450 രൂപ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
    info    website: http://malayalamuniversity.edu.in
last date: 2024 May 20 (info)


ചലച്ചിത്ര പഠനം

കോട്ടയത്തെ കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്‌സിൽ പി.ജി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. സ്ക്രിപ്റ്റ് റൈറ്റിങ് & ഡയറക്്ഷൻ, എഡിറ്റിംഗ്, സിനിമാറ്റോഗ്രഫി, ഓഡിയോഗ്രഫി, ആനിമേഷൻ & വിഷ്വൽ ഇഫക്ട്സ്, ആക്ടിങ് എന്നീ മൂന്ന് വർഷ റസിഡൻഷ്യൽ കോഴ്സുകളിലേക്കാണ് പ്രവേശനം. ബിരുദമാണ് അടിസ്‌ഥാന യോഗ്യത. പ്രാഥമിക പ്രവേശന പരീക്ഷ, ഇന്റർവ്യൂ, ഓറിയന്റേഷൻ എന്നിവയുടെ അടിസ്‌ഥാനത്തിലാണ്‌ സെലക്്ഷൻ. 2024 ജൂൺ 16-ന് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രാഥമിക പരീക്ഷക്ക് ദൽഹി, മുംബൈ, കൊൽക്കത്ത, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. ഒരാൾക്ക് മൂന്ന് പ്രോഗ്രാമുകൾക്ക് വരെ അപേക്ഷ നൽകാം. അപേക്ഷാ ഫീസ് 2000 രൂപ. ഫോൺ: +91 - 9061706113, ഇ-മെയിൽ: [email protected]. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
    info    website: https://www.krnnivsa.com/
last date: 2024 May 22 (info)


ദൽഹി യൂനിവേഴ്സിറ്റി പി.ജി രജിസ്ട്രേഷൻ

ദൽഹി യൂനിവേഴ്സിറ്റി പി.ജി പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. സി.യു.ഇ.ടി - പി.ജി യുടെ അടിസ്‌ഥാനത്തിലാണ് പ്രവേശനം. കൂടാതെ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് ബി.എ - എൽ.എൽ.ബി (ഹോണേഴ്‌സ്), ബി.ബി.എ - എൽ.എൽ.ബി (ഹോണേഴ്‌സ്), ബി.ടെക് കോഴ്സിലേക്കുമുള്ള പ്രവേശനത്തിനും രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. യഥാക്രമം CLAT - 2024, JEE (Main)-2024 എന്നിവയുടെ സ്‌കോർ അടിസ്‌ഥാനമാക്കിയാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
    info    website: https://admission.uod.ac.in/
last date: 2024 May 25 (info)


കാലിക്കറ്റ് യൂനിവേഴ്സിറ്റി പി.ജി, ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകൾ

യൂനിവേഴ്സിറ്റി പഠന വകുപ്പുകളിലെയും, സെൽഫ് ഫൈനാൻസിങ് സെന്ററുകളിലെയും, അഫിലിയേറ്റഡ് കോളേജുകളിലെയും വിവിധ പി.ജി, ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി കോമൺ അഡ്മിഷൻ ടെസ്റ്റ് (സി.യു കാറ്റ്) വഴിയാണ്  പ്രവേശനം. ബി.പി.എഡ്/പി.ജി പ്രോഗ്രാമുകൾക്ക് അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും, ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകൾക്ക് പ്ലസ്ടു വിദ്യാർഥികൾക്കും അപേക്ഷ നൽകാം. പ്രവേശന പരീക്ഷ 2024 മെയ് 28, 29, 30 തീയതികളിലായി നടക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0494-2407016, 2407017.
    info    website: https://admission.uoc.ac.in/
last date: 2024 May 12 (info)


അഗ്രികൾച്ചർ പി.ജി/പി.എച്ച്.ഡി പ്രവേശന പരീക്ഷ

കൃഷിയിലും അനുബന്ധ വിഷയങ്ങളിലും പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് AIEEA (PG) അപേക്ഷ സമർപ്പിക്കാൻ അവസരം. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) നടത്തുന്ന അഖിലേന്ത്യാ അഗ്രികൾച്ചറൽ പ്രവേശന പരീക്ഷ 2024 ജൂൺ 29-ന് നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന സമർഥരായവർക്ക് രണ്ട് വർഷത്തെ പി.ജി സ്കോളർഷിപ്പും ലഭിക്കും. കാർഷിക വിഷയങ്ങളിലെ പി.എച്ച്.ഡി പ്രവേശനത്തിനുള്ള ഓൾ ഇന്ത്യ കോംപിറ്റിറ്റീവ് എക്‌സാമിനേഷൻ (AICE-JRF/SRF(Ph.D) പരീക്ഷക്കും ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കൃഷി സംബന്ധമായതും, സമാന വിഷയങ്ങളിലും ഉന്നത പഠനാവസരങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഈ പ്രവേശന പരീക്ഷകൾ ഏറെ പ്രയോജനപ്പെടും. ഹെൽപ്പ് ഡസ്ക്ക്: 011 4075 9000/011, ഇമെയിൽ: [email protected]. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
    info    website: https://icar.nta.ac.in/
last date: 2024 May 11 (info)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 6
ടി.കെ ഉബൈദ്

ഹദീസ്‌

സ്ത്രീകളുടെ ജിഹാദ്
അലവി ചെറുവാടി