Prabodhanm Weekly

Pages

Search

2023 ജൂൺ 02

3304

1444 ദുൽഖഅദ് 13

കുഴിക്കാട്ടിൽ  അഹമ്മദ്‌ കുട്ടി

സുലൈമാൻ ഉമ്മത്തൂർ

വേങ്ങര സലാമത്ത് നഗർ ഹൽഖയിലെ കെ. അഹമ്മദ്‌ കുട്ടി സാഹിബ്‌ (86) വേങ്ങരയിലെ പ്രസ്ഥാനചരിത്രത്തിൽ മറക്കാനാവാത്ത വ്യക്തിത്വമാണ്. ഇസ്്ലാമിക പ്രവർത്തകർക്ക് ഒട്ടേറെ മാതൃകകൾ ബാക്കിവെച്ചാണ് അദ്ദേഹം യാത്രയായത്. 'താടി' ഐമുട്ടിക്ക എന്ന പേരിൽ തന്നെയുണ്ട് അദ്ദേഹം അടിമുടി പ്രസ്ഥാനമായിരുന്നു എന്ന വലിയ സന്ദേശം. പ്രവാചകന്റെ 'സ്വർഗാവകാശിയായ കച്ചവടക്കാരൻ' എന്ന വിശേഷണത്തിന് ഏറെ ചേർന്നു നിൽക്കുന്ന അദ്ദേഹം വേങ്ങര ഹൈസ്കൂൾ പരിസരത്ത് അഞ്ച് പതിറ്റാണ്ട് കാലം പെട്ടിക്കട നടത്തിയിരുന്നു. അത് അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രവുമായിരുന്നു.
1950-കളുടെ അവസാനം ബീഡി തെറുപ്പ് തൊഴിലിനിടെയുള്ള വായനയും 1960 ഡിസംബറിൽ കോഴിക്കോട് മൂഴിക്കൽ നടന്ന പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനത്തിൽ മുഴുസമയം പങ്കെടുത്തതുമാണ് അദ്ദേഹത്തെ പ്രസ്ഥാനത്തിലെത്തിച്ചത്. ചേറൂർ പുനക്കത്ത് വഹാബ് ഹാജി ഉൾപ്പെടെയുള്ളവരുമായുള്ള ബന്ധങ്ങൾ അദ്ദേഹത്തെ സജീവ പ്രവർത്തകനാക്കി. വായനയിലൂടെയും സഹവാസത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും നെഞ്ചിലേറ്റിയ ആവേശം കെടാതെ നിലനിർത്തി.
    വേങ്ങര ഇസ്്ലാമിക് ചാരിറ്റബ്ൾ ട്രസ്റ്റ്‌, നഴ്സറി സ്കൂൾ, ക്യാമ്പസ്‌ പള്ളി, സലാമത്ത് നഗർ സ്ഥാപനം ഇവയുടെ നടത്തിപ്പിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം വിലമതിക്കാനാവാത്തതാണ്. ഇഫ്താറുകൾ, ഉദുഹിയ്യത്തുകൾ, നിശാ ക്യാമ്പുകൾ, സ്‌ക്വാഡുകൾ, പ്രവർത്തക സംഗമങ്ങൾ, പൊതുപരിപാടികൾ, റിലീഫ് -സകാത്ത് വിതരണങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സമ്മേളനങ്ങൾ എല്ലാറ്റിലും അദ്ദേഹമുണ്ടാവും. പ്രസ്ഥാനത്തിന്റെയും പോഷക സംഘടനകളുടെയും ഏരിയാ നേതൃത്വങ്ങളിൽ തന്റെ മക്കളും മരുമക്കളും പേരക്കുട്ടികളുമുണ്ട്  എന്നത് കർമഫലവും വലിയ സൗഭാഗ്യവുമാണ്.

 

വി.പി മൊയ്തീൻ കുട്ടി


മഞ്ചേരി ഏരിയയിലെ പ്രസ്ഥാന പ്രവർത്തകൻ വി.പി മൊയ്്തീൻ കുട്ടി സാഹിബ് (82) അല്ലാഹുവിലേക്ക് യാത്രയായി. മഞ്ചേരിയിൽ ഹാജി സാഹിബിന്റെ സുഹൃത്ത് കെ.കെ അലി സാഹിബ് നടത്തിയിരുന്ന ബേക്കറിക്കടയിൽ ജോലി ചെയ്തിരുന്നു. പ്രസ്ഥാനത്തെ പഠിക്കാൻ അത് നിമിത്തമായി. പിന്നീട് കുറച്ച് കാലം നിലമ്പൂരിലായിരുന്നു.
90-കളുടെ ആദ്യത്തിൽ വീണ്ടും മഞ്ചേരിയിലെത്തി. 2002-ൽ ജമാഅത്ത് അംഗമായി. പട്ടർകുളം ജമാഅത്ത്  ഹൽഖയിലായിരുന്ന കാലത്ത് തുറക്കൽ സ്കൂളിനടുത്ത് സ്റ്റേഷനറി കച്ചവടം നടത്തിയിരുന്നു. തുറക്കൽ വട്ടപ്പാറ ഹൽഖാ നാസിമായിരുന്നു.
ഭാര്യമാർ: ഫാത്വിമ(പരേത), ഹഫ്സത്ത്.
മക്കൾ: അബ്ദുസ്സലാം, അബ്ദുർ റശീദ്(ഇബ്നുസീന മെഡിക്കൽ സെന്റർ, മഞ്ചേരി), സക്കീർ ഹുസൈൻ, മൈമൂന, ഉമ്മുകുൽസൂം, ഖൈറുന്നിസ.
മരുമക്കൾ: പരേതനായ സി.കെ മുഹമ്മദ് (കരുവാരക്കുണ്ട്), അബ്ദുസ്സലാം കാരാട്ടിൽ (കൊടിയത്തൂർ), അബൂബക്കർ സിദ്ദീഖ് (പുല്ലൂർ), റംല മണ്ണാർക്കാട്, ഷാഹിദ  എടവണ്ണ ചെമ്പക്കുത്ത്, ഷമീല പട്ടർകുളം.

ശംസുദ്ദീൻ മാസ്റ്റർ മഞ്ചേരി

 

വി.കെ അബു ഹാജി

ജമാഅത്തെ ഇസ്്ലാമി എടവണ്ണപ്പാറ ഘടകത്തിലെ സജീവ പ്രവര്‍ത്തകനായിരുന്നു വട്ടപ്പാറ കുന്നത്ത് കുളങ്ങര അബു ഹാജി (83). ആരോഗ്യസ്ഥിതി അനുവദിച്ച കാലത്തൊക്കെ ഇസ്്ലാമിക പ്രസ്ഥാന രംഗത്ത് സജീവമായിരുന്നു. അസുഖ ബാധിതനായിരുന്നപ്പോള്‍ ഏറെ പ്രയാസപ്പെട്ട് എടവണ്ണപ്പാറയിലെ മസ്ജിദുല്‍ ഹുദായില്‍ ജുമുഅ നമസ്‌കാരത്തിന് വന്നിരുന്നു.
ദാനശീലനും സല്‍ക്കാര പ്രിയനുമായിരുന്നു. മക്കളെ ദീനീ ബോധമുള്ളവരാക്കി വളര്‍ത്തുന്നതില്‍ ഭാര്യ ആമിന ടീച്ചര്‍ക്കൊപ്പം അബു ഹാജിയും ദത്തശ്രദ്ധനായിരുന്നു. മരിക്കുന്നതിന്റെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, സ്വന്തം വീടിന്റെ തൊട്ടടുത്ത്, വീട് പണിയാന്‍ സൗജന്യമായി സ്ഥലം നൽകിയതിനാല്‍, ദരിദ്രരും രോഗികളുമായ ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്‌നമാണ് സാക്ഷാല്‍ക്കരിക്കപ്പെട്ടത്.
ഇതെഴുതുന്ന ആളുടെ കുടുംബവുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം.
ഭാര്യ: ആമിന (റിട്ട. അധ്യാപിക). മക്കള്‍: വി.കെ അനീസ് (റിയാദ്), ഷാഹിദ, നുസൈബ, സറീന, റഫീഖ, ഫൗസിയ, മുഫീദ. മരുമക്കള്‍: അശ്‌റഫ് മുണ്ടുമുഴി, അബ്ദുല്‍ മജീദ് തിരൂര്‍, ജാഫര്‍ (റിയാദ്), നൗഷാദ് മാവൂര്‍, ബിലാല്‍ (തൃശൂര്‍), സല്‍മ (കൊളപ്പുറം).

റഹ്്മാന്‍ മധുരക്കുഴി

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 01-04
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നവർ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌