Prabodhanm Weekly

Pages

Search

2023 മാർച്ച് 17

3294

1444 ശഅ്ബാൻ 24

സി. മുഹമ്മദ്

കുഞ്ഞിമുഹമ്മദ്‌ മുരിങ്ങേക്കൽ

മലപ്പുറം മക്കരപ്പറമ്പിലെ പ്രസ്ഥാന കുടുംബത്തിലെ അംഗം സി. മുഹമ്മദ്‌ സാഹിബിന്റെ മരണം ആകസ്മികമായിരുന്നു. ജുമുഅ നമസ്കാരവും ഉച്ച ഭക്ഷണവും കഴിഞ്ഞുള്ള പതിവുറക്കത്തിലാണ് സ്ട്രോക്കിന്റെ രൂപത്തിൽ അതു കടന്നുവരുന്നത്. രണ്ടു ദിവസത്തെ അബോധാവസ്ഥയിലുള്ള ആശുപത്രി വാസത്തിനിടയിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും പ്രാർഥനകൾ ഏറ്റുവാങ്ങി, ആർക്കും പ്രയാസമാകാതെ ആഗ്രഹിച്ചതു പോലുള്ള അന്ത്യമാണ് അദ്ദേഹം ഏറ്റുവാങ്ങിയത്. ഏറെ നാളായി അലട്ടുന്ന പല തരം ശാരീരിക പ്രശ്നങ്ങളെ അതിജീവിച്ച് അദ്ദേഹം കർമരംഗത്ത് സജീവമായിരുന്നു. തന്റെ അഭിപ്രായങ്ങൾ ആരുടെ മുമ്പിലും തുറന്നു പറയും. നിലപാടുകൾക്ക് വേണ്ടി തർക്കിക്കും. പ്രസ്ഥാന പരിപാടികൾക്ക് ആദ്യ സമയത്ത് എത്തിച്ചേരും. സാമ്പത്തിക കണക്കുകളിലെ സൂക്ഷ്മത വിസ്മയകരമായിരുന്നു. ആർക്കെങ്കിലും കൊടുക്കേണ്ട ക്യാഷ് കൈയിൽ വയ്ക്കുന്നത് വല്ലാത്ത ഭീതിയായിരുന്നു. പ്രസ്ഥാന പരിപാടികൾ ഏറ്റെടുക്കാൻ സാധിക്കാത്തതിന്റെ നിസ്സഹായത എപ്പോഴും സങ്കടമായി പറയും. നിങ്ങൾക്കൊക്കെ വേണ്ടി ഞാൻ ആകാശത്തേക്ക് സദാ സമയവും കൈ ഉയർത്താറുണ്ടെന്ന് പറഞ്ഞു വികാരാധീനനാകും. പുതിയ തലമുറയെ സ്നേഹപൂർവം ചേർത്തു പിടിക്കണമെന്ന് എപ്പോഴും ഉണർത്തും.
മസ്ജിദ് ഉമർ ഫാറൂഖ്‌ അദ്ദേഹത്തിന്റെ കൂടി പരിശ്രമത്തിന്റെ ഫലമാണ്. പള്ളിയുടെയും ട്രസ്റ്റിന്റെയും ആജീവനാന്ത സേവകനായി അന്ത്യ നിമിഷം വരെ നിലകൊണ്ടു. മരണം പ്രതീക്ഷിച്ചിരിക്കുന്നതു പോലെ എപ്പോഴും സർവ ശക്തനിലേക്ക് എല്ലാം സമർപ്പിച്ചുകൊണ്ടായിരുന്നു സംസാരം.
ഭാര്യമാർ: എ. മൈമൂന, എം. സക്കീന.
മക്കൾ: അനീസ്, ഫായ്യാസ്, ഫിറോസ്, ഹാഫിസ്, റമീസ, റഹീസ്.

 

പരേതനെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും 
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി 
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 87-89
ടി.കെ ഉബൈദ്‌

ഹദീസ്‌

ദിക്റുകളുടെ ചൈതന്യം, പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്