Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 03

36

1444 റജബ് 12

നൾസാർ യൂനിവേഴ്സിറ്റിയിൽ എം.ബി.എ

റഹീം ​േചന്ദമംഗല്ലൂർ

നൾസാർ യൂനിവേഴ്സിറ്റിയിൽ എം.ബി.എ
നൾസാർ യൂനിവേഴ്സിറ്റി ഓഫ് ലോ മാനേജ്മെന്റ് പഠന വിഭാഗം നടത്തുന്ന രണ്ട് വർഷത്തെ ഫുൾടൈം എം.ബി.എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോർപ്പറേറ്റ് ഗവേർണൻസ്, ഇന്നൊവേഷൻ & സസ്‌റ്റൈനബിലിറ്റി മാനേജ്മെന്റ്, കോർട്ട് മാനേജ്മെന്റ്, ബിസിനസ്സ് അനലിറ്റിക്‌സ് ഉൾപ്പെടെ ഒൻപത് മേഖലയിൽ സ്പെഷ്യലൈസേഷൻ നൽകുന്നുണ്ട്. CAT / NALSAR MANAGEMENT ENTRANCE TEST (NMET) എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ പ്രവേശനം. ഫെബ്രുവരി 19-നാണ് NMET എക്‌സാം. അപേക്ഷകർ സ്റ്റെമെന്റ് ഓഫ് പർപ്പസ് (SOP) സമർപ്പിക്കണം. ഗ്രൂപ്പ് ഡിസ്്കഷൻ, പേഴ്്സനൽ ഇന്റർവ്യൂ എന്നിവയും അഡ്മിഷന്റെ ഭാഗമായിരിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും അക്കാദമിക നിലവാരം പുലർത്തുന്നവരുമായ വിദ്യാർഥികൾക്ക് ഫീസിളവും സ്‌കോളർഷിപ്പും ലഭിക്കും.
    info    website: https://apply.nalsar.ac.in/asm-form
last date: 2023 february 03 (info)


പ്രതിഭ സ്കോളർഷിപ്പ്
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (KSCSTE) നൽകുന്ന പ്രതിഭ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്ലസ് ടുവിലും, സയൻസ് വിഷയങ്ങൾക്കും 90% മാർക്ക് നേടിയിരിക്കണം (SC/ST വിഭാഗങ്ങൾക്ക് 80%). 2021-22 അധ്യയന വർഷം ബേസിക് / നാച്വുറൽ സയൻസിൽ മൂന്ന് വർഷത്തെ ബി.എസ്.സി, അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്.സി, അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് ബി.എസ് - എം.എസ് ഇവയിലൊന്നിൽ രാജ്യത്തെ യൂനിവേഴ്സിറ്റികളിൽ പ്രവേശനം നേടിയിരിക്കണം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. ഫോൺ: + 91-471-2548208, ഇമെയിൽ: [email protected]
    info    website: https://kscste.kerala.gov.in/
last date: 2023 february 16 (info)


എന്റർപ്രണർഷിപ്പ് മാനേജ്മെന്റ് പ്രോഗ്രാം
എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇ.ഡി.ഐ) പി.ജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തെ എന്റർപ്രണർഷിപ്പ് മാനേജ്മെന്റ്, ഇന്നൊവേഷൻ എന്റർപ്രണർഷിപ്പ് & വെഞ്ച്വർ ഡവലപ്മെന്റ് പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷ നൽകാം. 50% മാർക്കോടെ ഡിഗ്രി, CAT/MAT/XAT/ATMA/CMAT സ്‌കോർ അടിസ്ഥാനത്തിലാണ്‌ പ്രവേശനം. ഫോൺ: 9825528918, വിശദ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം https://ediindia.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 2023 ജൂലൈയിൽ ക്ലാസുകൾ ആരംഭിക്കുന്ന രീതിയിലാണ് അഡ്മിഷൻ ഷെഡ്യൂൾ. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ ആവശ്യമായ പിന്തുണ സ്ഥാപനം നൽകിവരുന്നുണ്ട്. MAT, ATMA ടെസ്റ്റുകൾ ഫെബ്രുവരി മാസം നടക്കുന്നുണ്ട്, https://mat.aima.in/ , https://atmaaims.com/ എന്നീ വെബ്സൈറ്റുകളിലൂടെ അപേക്ഷ നൽകാം. CMAT എക്സാം തീയതി പ്രഖ്യാപിക്കാനിരിക്കുകയാണ്. വെബ്: https://cmat.nta.nic.in/.

വിദേശ പഠനത്തിന് സ്‌കോളർഷിപ്പ്
ന്യൂനപക്ഷ വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഡിഗ്രി-പി.ജി-പി.എച്ച്.ഡി കോഴ്സുകൾ ചെയ്യുന്നതിന് സ്‌കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. വിദേശ ഉപരിപഠനത്തിനായി വിദ്യാർഥികൾ ദേശസാൽക്കൃത/ഷെഡ്യൂൾഡ് ബാങ്കിൽനിന്നോ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ പലിശ സഹായധനമായാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ഈ സ്‌കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കില്ല. വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷകൾ ഡയറക്‌ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
    info    website: http://www.minoritywelfare.kerala.gov.in/
last date: 2023 february 10 (info)


Fellow Programme in Management (FPM)
ഐ.ഐ.എം ഇൻഡോർ നൽകുന്ന ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെൻറ് (FPM) കോഴ്സിലേക്ക് അപേക്ഷിക്കാൻ അവസരം. ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ പി.ജി/ രണ്ട് വർഷ പി.ജി ഡിപ്ലോമ/ സി.എ, സി.എസ്, ഐ.സി.ഡബ്ലിയു.എ (50% മാർക്കോടെ ബി.കോം ബിരുദവും)/അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഡിഗ്രി/നാല് വർഷത്തെ ബാച്ചിലർ ബിരുദമാണ് യോഗ്യത. കമ്യൂണിക്കേഷൻ, ഇക്കണോമിക്സ്, ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ് ഉൾപ്പെടെ പത്ത് സ്പെഷ്യലൈസേഷനുകളിലേക്കാണ് അഡ്മിഷൻ. യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
    info    website: https://www.iimidr.ac.in/
last date: 2023 february 13 (info)
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് (സൂക്തം 60-62)
ടി.കെ ഉബൈദ്

ഹദീസ്‌

രോഗിയെ പരിചരിക്കൽ, സ്നേഹിതനെ സന്ദർശിക്കൽ
ഡോ. മുഹമ്മദ് പാണ്ടിക്കാട്