Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 03

36

1444 റജബ് 12

അഭ്യാസങ്ങൾ

കെ.എം ശാഹിദ് അസ്‌ലം

ജീവിതത്തിൽ എന്നെക്കുറിച്ച്
നല്ല വാക്കുകൾ പറയാത്തവർ
ഞാൻ മരിച്ചാൽ
ദയവ് ചെയ്ത് അവൻ
നല്ലവനാണെന്ന് പറയരുത് ....

ഒന്ന് മുഖം തരാത്തവരാരും
ഞാൻ മരിച്ചെന്നറിയുമ്പോൾ
കാണാനായി വരരുത് ....

ഒരക്ഷരം ഉരുവിടാത്തവരാരും
എന്റെ ഖബറിനരികെ വരരുത് ...

എന്റെ സന്തോഷങ്ങളിൽ
പങ്കുചേരാത്തവരാരും
എന്റെ മരണത്തിൽ
കണ്ണീർ വാർക്കരുത് ...

എന്നെ തിരിഞ്ഞു നോക്കാത്തവരാരും
എന്റെ മേൽ മൂന്ന് പിടി മണ്ണിടരുത് ...

ജീവിതം യാഥാർഥ്യമാണ്
മരണം സത്യവുമാണ്
അതിനിടയിലെ അഭ്യാസങ്ങൾ
വെറും പ്രഹസനങ്ങൾ മാത്രമാണ് .... l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് (സൂക്തം 60-62)
ടി.കെ ഉബൈദ്

ഹദീസ്‌

രോഗിയെ പരിചരിക്കൽ, സ്നേഹിതനെ സന്ദർശിക്കൽ
ഡോ. മുഹമ്മദ് പാണ്ടിക്കാട്