Prabodhanm Weekly

Pages

Search

2022 നവംബര്‍ 25

3278

1444 ജമാദുല്‍ അവ്വല്‍ 01

'ഇനി ഞാന്‍ ഉറങ്ങട്ടെ'

സഹര്‍ അഹമ്മദ്

കവിത 

 

ഉറക്കമില്ലാത്ത രാത്രികള്‍
നല്‍കിയവരേ 
നിങ്ങള്‍ക്ക് നന്ദി!
നിങ്ങള്‍ സമ്മാനിച്ച
ഇരുട്ടറകളില്‍
എത്രയോ യൗവനവും
വാര്‍ധക്യവും കടന്നു പോയി.

കരിങ്കല്‍ ഭിത്തിക്കപ്പുറം
സൂര്യന്‍ ഉദിക്കുന്നതോ
അസ്തമിക്കുന്നതോ
അവര്‍ അറിയാറില്ല.

പകലിനും ഇരവിനും
ഇവിടെ ഒരേ നിറം.
നക്ഷത്ര കണ്ണുകളെന്ന്
പറഞ്ഞ പ്രിയതമേ
കുഴിഞ്ഞു പോയ
കണ്ണിലും ബാക്കിയുള്ളത്
നിന്റെ സ്‌നേഹ രൂപം.
കാതുകളില്‍ ബാക്കിയാവുന്നത്
നമ്മുടെ മക്കളുടെ
കിളിക്കൊഞ്ചല്‍.

നിസ്‌കാര പായയില്‍
ഉതിര്‍ന്നു വീണ ഉമ്മയുടെ 
പ്രാര്‍ഥനകള്‍.
കോടതി വരാന്തയില്‍
ക്ഷമയോടെ കാത്തുനില്‍ക്കുന്ന
ഉപ്പയുടെ നരച്ച രൂപം.

എല്ലാ കാത്തിരിപ്പിനുമൊടുവില്‍
മരണവുമായി അവനെത്തുന്നു 
ഇനി ഞാന്‍ ശാന്തമായി ഉറങ്ങട്ടെ!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -01-08
ടി.കെ ഉബൈദ്‌