ഡിപ്ലോമ ഇന്‍ ടീച്ചിങ് ഓഫ് സയന്‍സ്
ഡിപ്ലോമ ഇന്‍ ടീച്ചിങ് ഓഫ് സയന്‍സ്
എന്‍.സി.ഇ.ആര്‍.ടി നടത്തുന്ന ഡിപ്ലോമ ഇന്‍ ടീച്ചിങ് ഓഫ് സയന്‍സ് ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് 2022 നവംബര്‍ 28 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. 2000 രൂപയാണ് ഫീസ്. 6-8 ക്ലാസ്സുകളില്‍ ശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും, ശാസ്ത്ര വിഷയങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്കും അപേക്ഷ നല്‍കാം. https://www.ncertx.in/ എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 2022 ഡിസംബര്‍ 05 മുതല്‍ 2023 സെപ്റ്റംബര്‍ 24 വരെയാണ് കോഴ്സ് കാലാവധി. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് 'Teaching of Science at Middle Stage’ എന്ന പേരില്‍ ഇ-സര്‍ട്ടിഫിക്കറ്റ് നല്‍കും. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇ-മെയില്‍: [email protected].
എം.ടെക് പ്രോഗ്രാമുകള്‍
ജോലിയിലുള്ള എക്‌സിക്യൂട്ടീവുകള്‍ക്കുള്ള എം.ടെക് പ്രോഗ്രാമുകള്‍ക്ക് ഐ.ഐ.ഐ.ടി കോട്ടയം അപേക്ഷ ക്ഷണിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & ഡാറ്റ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, കംപ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ് (ബിഗ് ഡാറ്റ & മെഷീന്‍ ലേര്‍ണിംഗ് സ്‌പെഷ്യലൈസേഷനോടെ) എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 60 ശതമാനം മാര്‍ക്കോടെ ബി.ടെക്/ബി.ഇ/എ.എം.ഐ.ഇ അല്ലെങ്കില്‍ എം.സി.എ, എം.എസ്.സി/എം.എസ് ഡിഗ്രി ഇന്‍ സി.എസ്/ ഐ.ടി/ മാത്‌സ്/ ഫിസിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 500 രൂപ (വനിതകള്‍ക്ക് 250 രൂപ). പ്രവേശന പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. വിവരങ്ങള്‍ക്ക് https://www.iiitkottayam.ac.in/. ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് ഐ.ഐ.ഐ.ടി കോട്ടയം. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം കൊണ്ട് കോഴ്‌സ് പൂര്‍ത്തിയാക്കാം, ഇന്റഗ്രേറ്റഡ് പി.എച്ച്.ഡിയാക്കി മാറ്റുകയും ചെയ്യാം.
പി.ജി ഡിപ്ലോമ കോഴ്‌സ്
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇറിഗേഷന്‍ & പവര്‍ നടത്തുന്ന 'TRANSMISSION AND DISTRIBUTION SYSTEMS WITH AUTOMATION SCADA/DMS' പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 26 ആഴ്ച നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമിന് 2022 ഡിസംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ്/ പവര്‍ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ബി.ടെക് ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പ്രായ പരിധിയില്ല. പത്താം ക്ലാസ് മുതല്‍ എല്ലാ പരീക്ഷകളിലും 75 ശതമാനം മാര്‍ക്കോടെ യോഗ്യത നേടിയവര്‍ക്ക് 10 ശതമാനം ഫീസിളവ് ലഭിക്കും. ബന്ധപ്പെട്ട ഫീല്‍ഡില്‍ ജോലി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.cbip.org/ .
NICMAR കോഴ്‌സുകള്‍
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് & റിസര്‍ച്ച് (NICMAR) പൂനെ, ഹൈദരാബാദ്, ഗോവ, ദല്‍ഹി ക്യാമ്പസുകളിലായി നല്‍കുന്ന പി.ജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.എ ഇന്‍ പീപ്പ്ള്‍ & കമ്യൂണിക്കേഷന്‍, മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ്, സസ്റ്റൈനബ്ള്‍ എനര്‍ജി മാനേജ്‌മെന്റ്, എന്‍ട്രപ്രണര്‍ഷിപ്പ് & ഇന്നൊവേഷന്‍, അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, ഇന്‍ഫ്രാസ്ട്രക്ച്വര്‍ മാനേജ്‌മെന്റ് തുടങ്ങിയ പി.ജി പ്രോഗ്രാമുകളിലേക്ക് https://www.nicmar.ac.in എന്ന വെബ്‌സൈറ്റിലൂടെ 2023 ജനുവരി 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കോഴ്സ് കാലാവധി, ഫീസ്, യോഗ്യതകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മറൈന്‍ എഞ്ചിനീയറിംഗ് കോഴ്‌സ്
മറൈന്‍ എഞ്ചിനീയറിംഗ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നല്‍കുന്ന ഗ്രാജ്വേറ്റ് മറൈന്‍ എഞ്ചിനീയറിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 12 മാസത്തെ റസിഡന്‍ഷ്യല്‍ കോഴ്സിന് ഡിസംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. 2023 ജനുവരി ആദ്യത്തില്‍ ക്ലാസുകള്‍ ആരംഭിക്കും. അപേക്ഷാ ഫോം https://cochinshipyard.in/ എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
CDFDയില്‍ റിസര്‍ച്ച് സ്‌കോളര്‍
സെന്റര്‍ ഫോര്‍ ഡി.എന്‍.എ ഫിംഗര്‍പ്രിന്റിംഗ് & ഡയഗ്‌നോസ്റ്റിക്സ് (CDFD) ഹൈദരാബാദ് റസിഡന്‍ഷ്യല്‍ റിസര്‍ച്ച് സ്‌കോളര്‍ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവേഷണ മേഖലകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ http://www.cdfd.org.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. എം.ബി.ബി.എസ് ബിരുദധാരികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2022 ഡിസംബര്‍ 14.
ലതര്‍ ഡിസൈന്‍ കോഴ്‌സ്
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (NIFT)യുടെ ബാച്ച്‌ലര്‍ ഓഫ് ഡിസൈന്‍ (ലതര്‍ ഡിസൈന്‍) കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്രവേശന പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്സനല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. 2023 ഫെബ്രുവരി 05-നാണ് പ്രവേശന പരീക്ഷ. നിഫ്റ്റിന്റെ മറ്റ് ബാച്ച്‌ലര്‍, മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് https://www.nift.ac.in/ . കേരളത്തില്‍ കൊച്ചിയും കണ്ണൂരും പരീക്ഷാ കേന്ദ്രങ്ങളാണ്.
Comments