Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 28

3274

1444 റബീഉല്‍ ആഖിര്‍ 02

പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്

റഹീം ചേന്ദമംഗല്ലൂര്‍

പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. സിനോപ്‌സിസ് സഹിതം 2022 നവംബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഡോക്ടറേറ്റ് നേടിയവര്‍ക്കും പി.എച്ച്.ഡി തിസീസ് സമര്‍പ്പിച്ചവര്‍ക്കും അപേക്ഷ നല്‍കാം. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ് (സ്ത്രീകള്‍ക്കും എസ്.സി/എസ്.ടി/ഒ.ബി.സി/ഭിന്നശേഷി/ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കും അഞ്ച് വര്‍ഷത്തെ ഇളവുണ്ട്). പ്രതിമാസം 50000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ രണ്ട് വര്‍ഷത്തേക്കാണ് ഫെലോഷിപ്പ് ലഭിക്കുക. അപേക്ഷയുടെ സോഫ്റ്റ് കോപ്പി [email protected] എന്ന മെയിലിലേക്കും, ഹാര്‍ഡ് കോപ്പി The Member Secretary, The Kerala State Higher Education Council, Science and Technology Museum Campus, Vikas Bhavan P.O. Thiruvananthapuram - 695 033 എന്ന അഡ്രസ്സിലേക്കും അയക്കണം. കൃഷി, ഡിജിറ്റല്‍ ടെക്‌നോളജി, ജനറ്റിക്‌സ്, കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യം, കേരളത്തിന്റെ തനത് സംസ്‌ക്കാരം എന്നിവക്ക് പുറമെ, ഈ വര്‍ഷം സംസ്ഥാനത്തെ യൂനിവേഴ്‌സിറ്റികളിലെ ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് സെന്ററുകളിലെ ഗവേഷണ മേഖലകളും തെരഞ്ഞെടുക്കാം. വിശദ വിജ്ഞാപനം www.kshec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സസ്റ്റൈനബിലിറ്റി മാനേജ്‌മെന്റില്‍ പി.ജി ഡിപ്ലോമ

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ് (IIFM) നല്‍കുന്ന പി.ജി ഡിപ്ലോമ ഇന്‍ സസ്റ്റൈനബിലിറ്റി മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. 50 ശതമാനം മാര്‍ക്കോടെ ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. കാറ്റ്/സാറ്റ്/മാറ്റ്/സി-മാറ്റ് സ്‌കോര്‍ പരിഗണിച്ചാണ് അഡ്മിഷന്‍ നടപടികള്‍. വിവരങ്ങള്‍ക്ക് https://iifm.ac.in/. ഫോറസ്ട്രി മാനേജ്‌മെന്റ് പി.ജി ഡിപ്ലോമ കോഴ്‌സിനും അപേക്ഷ വിളിച്ചിട്ടുണ്ട്.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസം

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസം നടത്തുന്ന ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. അഫ്ദലുല്‍ ഉലമ, സോഷ്യോളജി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ബി.ബി.എ, ബി.കോം എന്നീ ബിരുദ കോഴ്സുകള്‍ക്കും അറബിക്, സോഷ്യോളജി, ഇക്കണോമിക്‌സ്, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എം.കോം, എം.എസ്.സി മാത്തമാറ്റിക്‌സ് എന്നീ പി.ജി കോഴ്‌സുകള്‍ക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ഒക്‌ടോബര്‍ 31 വരെ അപേക്ഷ നല്‍കാം. 100 രൂപ പിഴയോടു കൂടി നവംബര്‍ 05 വരെയും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് അഞ്ച് ദിവസത്തിനകം അപേക്ഷയുടെ പ്രിന്റ് ഔട്ട് നേരിട്ടോ അല്ലെങ്കില്‍ ഡയറക്ടര്‍, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, യൂനിവേഴ്‌സിറ്റി പി.ഒ, മലപ്പുറം - 673635 എന്ന വിലാസത്തിലോ എത്തിക്കണം. ഫോണ്‍: 0494 2407356/0288, 2660600 (പൊതു വിവരങ്ങള്‍ക്ക്). സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക്: റശഴശമേഹംശിഴ@ൗീര.മര.ശി. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക http://www.sdeuoc.ac.in/. 

ന്യൂട്രീഷന്‍ കോഴ്സ് 

ഐ.സി.എം.ആര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ നല്‍കുന്ന രണ്ടരമാസത്തെ പി.ജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ന്യൂട്രീഷന്‍ (PGCCN)-ന് നവംബര്‍ 01 വരെ അപേക്ഷ നല്‍കാം. https://www.nin.res.in/ എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാകള്‍ Head of the Department, Extension & Training, ICMR-National Institute of Nutrition, Beside Tarnaka Metro Rail Station, Jamai-Osmania PO, Hyderabad-500 007, Telangana, India എന്ന അഡ്രസിലേക്ക് അയക്കണം. ഫോണ്‍: 040-27197247/311, ഇമെയില്‍: [email protected]. ലൈഫ് സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രി അല്ലെങ്കില്‍ മെഡിക്കല്‍ ഹെല്‍ത്ത് സയന്‍സസില്‍ ഡിഗ്രിയാണ് യോഗ്യത. 2023 ജനുവരി 9-ന് ക്ലാസ് ആരംഭിക്കും. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഓപ്പണ്‍ യൂനിവേഴ്‌സിറ്റി അഡ്മിഷന്‍
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ആദ്യ ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിന് പ്രായപരിധിയില്ല. അറബിക്, ഇംഗ്ലീഷ്, ഹിന്ദി ലാംഗ്വേജ് & ലിറ്ററേച്ചര്‍, ബി.എ മലയാളം ലാംഗ്വേജ് & ലിറ്ററേച്ചര്‍, ബി.എ സംസ്‌കൃതം ലാംഗ്വേജ് & ലിറ്ററേച്ചര്‍ എന്നീ ഡിഗ്രി, എം.എ ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചര്‍, എം.എ മലയാളം ലാംഗ്വേജ് & ലിറ്ററേച്ചര്‍ എന്നീ പി.ജി കോഴ്‌സുകളിലേക്കുമാണ് ആദ്യഘട്ടത്തില്‍ അപേക്ഷ വിളിച്ചത്. www.sgou.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി നവംബര്‍ 15 വരെ അപേക്ഷ നല്‍കാം. ഫോണ്‍:  9188909901/2. സാങ്കേതിക പ്രശ്‌നങ്ങളള്‍ക്ക് ഫോണ്‍: 7510758000.

പ്രഗതി സ്‌കോളര്‍ഷിപ്പ്

എ.ഐ.സി.ടി.ഇ പെണ്‍കുട്ടികള്‍ക്ക് ടെക്നിക്കല്‍ ബിരുദ/ഡിപ്ലോമ പഠനത്തിന് നല്‍കുന്ന പ്രഗതി സ്‌കോളര്‍ഷിപ്പിന് 2022 നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ഒന്നാം വര്‍ഷ വിദ്യാര്‍ഥിനികള്‍ക്കും, ലാറ്ററല്‍ എന്‍ട്രിയിലൂടെ രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിച്ചവര്‍ക്കുമാണ് അപേക്ഷിക്കാന്‍ അവസരം. അപേക്ഷകയുടെ കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല, ഒരു കുടുംബത്തില്‍ നിന്ന് രണ്ട് പെണ്‍കുട്ടികള്‍ക്ക് വരെ അപേക്ഷ സമര്‍പ്പിക്കാം. ഈ സ്‌കീമിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കോഴ്സ് കാലാവധി കഴിയുന്നത് വരെ 50000/ രൂപ വരെ വാര്‍ഷിക സ്‌കോളര്‍ഷിപ്പ് ലഭിക്കും. വിശദമായ വിജ്ഞാപനത്തിന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക https://scholarships.gov.in/ .

പി.എച്ച്.ഡി ചെയ്യാം

$  ദല്‍ഹി ഐ.ഐ.ടി കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ്, ഡിസൈന്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഫിസിക്‌സ്, അപ്ലൈഡ് മെക്കാനിക്‌സ്, ഹ്യൂമാനിറ്റീസ് സോഷ്യല്‍ സയന്‍സസ് ഉള്‍പ്പെടെ 16 വകുപ്പുകളിലേക്ക് പി.എച്ച്.ഡി, എം.എസ് (റിസര്‍ച്ച്) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദമായ വിജ്ഞാപനത്തിന് https://home.iitd.ac.in/pg-admissions.php. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31. 
$ കാലിക്കറ്റ് എന്‍.ഐ.ടി നാല് സ്‌കീമുകളിലായി 13 വിഭാഗങ്ങളില്‍ പി.എച്ച്.ഡി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 10. വിവരങ്ങള്‍ക്ക് http://www.nitc.ac.in/.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 3539
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗത്തിലെ നിധി
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്