ഇടനെഞ്ചിലെ പക്ഷി
ഹസ്ബുള്ള കൊടിയത്തൂര്‍
സ്വര്‍ലോക പൂവും ചൂടി
മധുമാസ നിലാവു വന്നു
സിരകളില്‍ നിറവായി പടരും
അമ്പിളിക്കുറിമാനങ്ങള്‍
നിറമിഴികളില്‍ രാക്കുളിരിന്‍
ആര്‍ദ്ര വീചികള്‍
നറുമൊഴികളില്‍ ഇടനെഞ്ചിന്‍
ആശാ മന്ത്രങ്ങള്‍
കാണാക്കൈകളാല്‍ എന്‍ കരങ്ങള്‍ കോര്‍ക്കാമോ
ഖല്‍ബിന്‍ പടിവാതിലില്‍ വന്നു ചേരാമോ .....
തിരതല്ലും സാഗരമായ്
ഒരു ജന്മ താരകം
പ്രിയനേ നീ വരുമോ
എന്നെ പുണരുമോ ....
അലയുമീ സഞ്ചാരി ...
വഴിതേടി ഈ തണലില്‍
അനുരാഗത്താളം തേടും
ആയുസ്സിന്‍ തിരിനാളം
വിജനമീ മണ്‍കുടിലില്‍
ഒരു പിടി മണ്ണായ് മറയും മുമ്പെ
ഗതകാലക്കഥകള്‍ പറയാനും
ഹൃദയം കീറിക്കഴുകാനും
നിറസന്ധ്യയില്‍ നിന്നെക്കാണാനും
പ്രിയനേ നീ വരുമോ
എന്നെ പുണരുമോ.....
Comments