റയ്യാന്‍
നീയെത്ര വര്‍ഷമിപ്പാരില്‍ കിടപ്പൂ,
എത്ര റമദാനെത്ര-
'നിര്‍ണയ രാത്രി'കളതിലിരിപ്പൂ..
നിന്റെ ഭാണ്ഡക്കെട്ടുകളിനിയും
നിറച്ചു കഴിഞ്ഞില്ലേ..
അതിറക്കിവെക്കാനുള്ള നാളിത
വന്നില്ലേ..
നീ ചിലവഴിച്ചതെല്ലാമിവിടെ-ത്തീര്‍ന്നില്ലേ..
ബാക്കിയാവുന്നതെന്തെന്ന്
നിന്റെ റബ്ബ് പറഞ്ഞില്ലേ..
ഉല്‍കൃഷ്ട വചനങ്ങള്‍
പെയ്ത സുന്ദരനാളല്ലേ..
അതിലൊരു രാത്രിക്കൊരായിരം
രാവിന്റെ പൊരുളല്ലേ..
അടുത്ത റമദാനിന് നിന്റെ ദേഹം
പള്ളിക്കാട്ടിലായിരിക്കില്ലേ..
പുത്തന്‍ കഫന്‍ പുടവ
നിന്നെ കാത്തിരിപ്പല്ലേ..
നട്ടു വെക്കാനുള്ള മൈലാഞ്ചിച്ചെടി
പൂത്തു നില്‍പ്പല്ലേ..
ചെല്ല് നീ കണ്ണീരൊലിപ്പിച്ചു
റബ്ബിലേക്ക് മടങ്ങ്!
അപരാധമെത്ര ചെയ്തെങ്കിലും
ഏകനിലാഹിന്റെ മുന്‍പില്‍ തേങ്ങ്!
കാരുണ്യവാനവന്‍ നിന്റെ കണ്ണീര്‍
വൃഥാവിലാക്കില്ലടങ്ങ്!
റയ്യാന്റെ കവാടം അടഞ്ഞിട്ടല്ലതാ,
നീ ഒരുങ്ങ്..!
ഒരുങ്ങ്..!
Comments