അന്‍വര്‍ ഇബ്റാഹീം മഹാതീറിനെ വിലയിരുത്തുമ്പോള്‍
ഖത്തറിലെ അശ്ശര്‍ഖ് പത്രത്തിന്റെ പ്രതിനിധികള്‍ അന്‍വര്‍ ഇബ്റാഹീമുമായി നടത്തിയ അഭിമുഖം പ്രബോധനം പ്രസിദ്ധീകരിച്ചത് വായിച്ചു(ലക്കം 42). ഡോ. മഹാതിര്‍ മുഹമ്മദിനെ കുറിച്ചുള്ള അഭിമുഖത്തിലെ പല പരാമര്‍ശങ്ങളും വസ്തുതക്ക് നിരക്കാത്തതാണ്.
അറബ് ഭരണാധികാരികള്‍ക്ക് അപ്രാപ്യമായ അതുല്യമായ സ്വാധീനവും സ്നേഹവും അടര്‍ത്തി മാറ്റാനാവാത്ത വൈകാരിക അടുപ്പവുമായിരുന്നു മലേഷ്യന്‍ ജനതയുടെ ഹൃദയത്തില്‍ ഡോ. മഹാതിര്‍ മുഹമ്മദിനുണ്ടായിരുന്നത്. നീണ്ട 22 വര്‍ഷക്കാലം മലേഷ്യയെ നയിച്ച ഡോ. മഹാതിര്‍ 2002 ലെ അമ്നോ ജനറല്‍ മീറ്റിംഗില്‍ വച്ച് തന്റെ റിട്ടയര്‍മെന്റ് പ്രഖ്യാപിക്കുമ്പോള്‍ അത് അനുവദിച്ചുകൊടുക്കാന്‍ ആ ജനത തയാറായിരുന്നില്ല. തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്ന അദ്ദേഹം ഉപപ്രധാനമന്ത്രി അബ്ദുള്ള അഹ്മദ് ബദാവിക്ക് വഴിമാറിക്കൊടുത്തു. മഹാതിറിന്റെ ഏറ്റവുമടുത്തയാളും മന്ത്രിസഭയിലെ രണ്ടാമനുമായിരുന്ന അന്‍വര്‍ ഇബ്രാഹിം മഹാതിറിന്റെ കടുത്ത വിമര്‍ശകനായത് 1999ല്‍ അഴിമതിയാരോപണ വിധേയനായി തടവിലാ(ക്കി)യതിനു ശേഷമാണ്. നിരവധി ഇസ്ലാമിക സംഘടനകളുടെ ചാലക ശക്തിയായിരുന്ന അന്‍വര്‍ 1981 ല്‍ ൌാിീ (ഡിശലേറ ങമഹമ്യ ചമശീിേമഹ ഛൃമഴമിശമെശീിേ) (മലയാളത്തില്‍ അമ്നോ) യില്‍ ചേര്‍ന്നത് മുതലങ്ങോട്ടുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച വിസ്മയാവഹമായിരുന്നു.
കെ. അബ്ദുല്‍ മജീദ് വെസ്റ് കൊടിയത്തൂര്‍
ബഷീര്‍ തൃപ്പനച്ചി എഴുതിയ 'യതീംകുട്ടികളെ ഇനിയും നാടുകടത്തേണ്ടതുണ്ടോ' എന്ന പ്രതികരണം വളരെ കാലോചിതമായി. സാന്ത്വനവും കുളിര്‍മയും പകരേണ്ട അനാഥ പരിപാലനം എങ്ങനെയാണ് വരണ്ട കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് പറിച്ചു നടപ്പെട്ടത്?
ഖുര്‍ആന്റെ അധ്യാപനമനുസരിച്ച് യതീംകുട്ടികളെ സംരക്ഷിക്കേണ്ടത് യതീംഖാനകളല്ല, മറിച്ച് സമുദായവും സ്വന്തം കുടുംബത്തിലെ കഴിവുള്ളവരും തന്നെയാണ്.
കെ.കെ.എം അന്‍സാരി മസ്കത്ത്
ഇടക്കാലത്ത് പലിശയെയും സാമ്പത്തിക ചൂഷണത്തെയും കുറിച്ച് പ്രബോധനത്തില്‍ വന്ന ലേഖനങ്ങള്‍ തവണ വ്യവസ്ഥയിലുള്ള കച്ചവടങ്ങളെ കുറിച്ച് സംശയങ്ങളും ഭയപ്പാടുകളും ഉയര്‍ത്തിയിരുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്നെ പോലുള്ളവരുടെ മനസ്സുകളില്‍ ആശ്വാസത്തിന്റെ കുളിര്‍മഴ പോലെയാണ് തദ്വിഷയത്തിലുള്ള ജസീം ലത്വീഫിന്റെ ലേഖനം പെയ്തിറങ്ങിയത്.
ഇസ്ലാം മാര്‍ക്സിസ്റ് സൌഹൃദം
'ഭിത്തിയില്‍ തട്ടി തകരുന്ന ഇസ്ലാം മാര്‍ക്സിസ്റ് സൌഹൃദങ്ങള്‍' എന്ന ടി. മുഹമ്മദ് വേളത്തിന്റെ ലേഖനത്തിന് (ലക്കം 43) പ്രതികരണമായി 'ഇസ്ലാം മാര്‍ക്സിസ്റ് സൌഹൃദം അടഞ്ഞ അധ്യായം' എന്ന സൈത്തൂന്‍ അങ്ങാടിപ്പുറം (ലക്കം 46) എഴുതിയ കുറിപ്പാണ് ഇതെഴുതാന്‍ പ്രേരകം.
മാര്‍ക്സിസ്റ് പ്രസ്ഥാനവുമായുള്ള സൌഹൃദമെന്നത് അനാവശ്യവും അപ്രായോഗികവുമാണ് എന്ന് കുറിപ്പുകാരന്റെ കണ്ടെത്തല്‍ ഇന്ത്യയിലെ നവ കൊളോണിയല്‍ -നവ ഫാഷിസ്റ് കൂട്ടുകെട്ടിന്റെ വളര്‍ച്ച കാണാതെ പോയതുകൊണ്ടാവാം. തെരഞ്ഞെടുപ്പുകളില്‍ ഫാഷിസം പരാജയപ്പെടുമ്പോഴും സാംസ്കാരിക രംഗത്ത് ഫാഷിസം മേല്‍ക്കൈ നേടുന്നത് നാം അറിയാതെ പോകുന്നു. അഞ്ചാം മന്ത്രി വിവാദത്തിലെ സാമുദായിക അസന്തുലിതാവസ്ഥയുടെ തകര്‍ച്ച എന്ന വിവാദം മാത്രം മതി ഫാഷിസത്തിന്റെ സാംസ്കാരിക രംഗത്തെ മേല്‍ക്കൈ എത്രത്തോളമുണ്ട് എന്ന് മനസ്സിലാക്കാന്‍. പുതിയ കാലത്തെ ഇസ്ലാമിക ദൌത്യമെന്നത് നവ കൊളോണിയല്‍-നവ ഫാഷിസ്റ് കൂട്ടായ്മയെ ചെറുത്തു തോല്‍പിക്കുക എന്നതും കൂടിയാണല്ലോ.
അതുകൊണ്ടുതന്നെ സാമ്രാജ്യത്വത്തെയും ഫാഷിസത്തെയും എതിരിടുന്ന വിശാല ഇടതുപക്ഷവുമായുള്ള സൌഹൃദം ഇസ്ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം അനാവശ്യമല്ല. മറിച്ച് ആവശ്യമാണ്. ഈ ആവശ്യം ബോധ്യപ്പെട്ട ഒരു ചെറു ന്യൂനപക്ഷം ഇന്ന് ഇടതുപക്ഷ ചേരിയിലും സജീവമാണ്. ഇവരുടെ നേര്‍ത്ത ശബ്ദത്തെ ഉച്ചത്തിലാക്കാന്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് സാധിക്കേണ്ടതുണ്ട്. ഇവിടെ നിന്നാണ് ഈ ശ്രമകരമായ സൌഹൃദ കൂട്ടായ്മ ഉയര്‍ന്നുവരേണ്ടത്. ഇത് ഭിത്തിയില്‍ തട്ടി തകരാതെ എന്ത് വിട്ടുവീഴ്ച ചെയ്തും നോക്കേണ്ട ബാധ്യത ഇസ്ലാമിക പ്രസ്ഥാനത്തിനാണ്.
കെ. മുസ്ത്വഫ കമാല്‍ മുന്നിയൂര്‍
നരകത്തിലെ ഭാഷ പഠിച്ചാലുള്ള ഉപകാരങ്ങള്‍
മക്തി തങ്ങളെപ്പറ്റി കെ.ടി ഹുസൈന്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ കണ്ടു: 'ഇംഗ്ളീഷ് നരകത്തിലെ ഭാഷയായതുകൊണ്ട് പഠിക്കരുതെന്ന് മതപണ്ഡിതന്മാരുടെ ഫത്വ ഉണ്ടായിരുന്നു. സംഗതിവശാല്‍ നരകത്തില്‍ പോകേണ്ടിവന്നാല്‍ അവിടത്തെ കാവല്‍ മാലാഖമാരുടെ ഭാഷ പഠിച്ചിരിക്കണം എന്ന് മക്തി തങ്ങള്‍ വിമര്‍ശന രൂപത്തില്‍ പറഞ്ഞു.' യഥാര്‍ഥത്തില്‍ ആ പ്രയോഗം ആരുമായി ബന്ധപ്പെട്ടതാണ്? വര്‍ഷങ്ങള്‍ക്കു മുമ്പ് മൊയ്തു മൌലവിയിലേക്ക് ചേര്‍ത്ത് അങ്ങനെ ഒരു പരാമര്‍ശം പ്രബോധനത്തില്‍ തന്നെ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ദര്‍സിലെ കുട്ടികള്‍ ചോദിച്ചു: ഉസ്താദേ, ഇംഗ്ളീഷ് നരകത്തിലെ ഭാഷയല്ലേ, പഠിക്കാമോ എന്ന്. അദ്ദേഹം പറഞ്ഞ മറുപടി: 'നിങ്ങള്‍ അത് പഠിക്കണം. കാരണം അബദ്ധവശാല്‍ നരകത്തിലാണ് പോവുന്നതെങ്കില്‍ അവിടത്തെ ഭാഷ അറിഞ്ഞിരിക്കണ്ടേ, ഒരു ഗ്ളാസ് വെള്ളം ചോദിക്കാനെങ്കിലും.........'
അനീസ് ബീനെച്ച് ഫുജൈറ
നാദാപുരം സിന്‍ഡ്രോമിന്റെ അന്താരാഷ്ട്ര വേരുകള്‍
'സലഫിസം: ചരിത്രത്തിന്റെ അനിവാര്യതയും വര്‍ത്തമാന അപചയങ്ങളും' എന്ന സദ്റുദ്ദീന്‍ വാഴക്കാടിന്റെ ലേഖനം (ലക്കം 43-45) സലഫിസത്തിന്റെ ഇതഃപര്യന്തമുള്ള വികാസ പരിണാമങ്ങളെക്കുറിച്ച് സമഗ്രവും എന്നാല്‍ സംക്ഷിപ്തവുമായ വിവരങ്ങളാല്‍ സമ്പന്നമാണ്.
കേരളത്തിലെ സലഫീ മന്‍ഹജിലെ 'നാദാപുരം സിന്ഡ്രോം' ഉരുവം കൊണ്ടത് ഹിജ്റ 4-ാം നൂറ്റാണ്ടിലായിരുന്നുവെന്നത് പുതിയ അറിവായിരുന്നു.
സുന്നീ മുജാഹിദ് സംഘടനകളുടെ വര്‍ത്തമാനകാല ജീര്‍ണാപചയാവസ്ഥ, ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മുസ്ലിം സമുദായത്തോടുള്ള ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നു. കേരളീയ മുസ്ലിം സമൂഹത്തില്‍ ഇസ്ലാഹിന് (സംസ്കരണത്തിന്) പ്രസ്ഥാനം കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു.
കെ. ഇസ്മാഈല്‍ തിരൂരങ്ങാടി
Comments