ഉള്ളിലെ നന്മകളെ പാടെ തൂത്തുമാറ്റുന്നു പിശുക്ക്
മനുഷ്യമനസ്സിന്റെ ഏറ്റവും മ്ളേഛമായ വികാരങ്ങളിലൊന്നാണ് പിശുക്ക്. പണക്കാര്‍ മാത്രമല്ല പാവപ്പെട്ടവരും പലപ്പോഴും അതിനടിപ്പെടാറുണ്ട്. പിശുക്ക് ആര്‍ക്കും ഒരു ഗുണവും ചെയ്യില്ല. ദോഷം മാത്രമേ വരുത്തൂ. സമ്പത്ത് ഒട്ടും ഉപകരിക്കാത്തവനാണ് പിശുക്കന്‍. സ്വന്തത്തിനു പോലും ഗുണം ചെയ്യാത്ത വിധം അപകടകാരിയാണ് പിശുക്ക്. അതിനാലാണ് ഖുര്‍ആന്‍ അക്കാര്യം പ്രത്യേകം ഉണര്‍ത്തുന്നത്.
അല്ലാഹു തന്റെ അനുഗ്രഹമായി നല്‍കിയ സമ്പത്തില്‍ പിശുക്ക് കാണിക്കുന്നവര്‍ തങ്ങള്‍ക്കത് ഗുണകരമാണെന്ന് ഒരിക്കലും കരുതരുത്. അവര്‍ക്കത് ഹാനികരമാണ്. ഉയിര്‍ത്തെഴുനേല്‍പുനാളില്‍ അവര്‍ പിശുക്കുകാണിച്ചുണ്ടാക്കിയ ധനത്താല്‍ അവരുടെ കണ്ഠങ്ങളില്‍ വളയമണിയിക്കപ്പെടും. ആകാശഭൂമികളുടെ ആത്യന്തികമായ അവകാശം അല്ലാഹുവിനാണ്. നിങ്ങള്‍ ചെയ്യുന്നതെല്ലാം നന്നായറിയുന്നവനാണ് അവന്‍ (ആലുഇംറാന്‍ 80).
പണത്തോടുള്ള പ്രതിപത്തി മനുഷ്യസഹജമാണ്. അത് നേടാന്‍ പാടുപെടാത്തവര്‍ വളരെ വിരളമായിരിക്കും. മനുഷ്യന്റെ ധനതൃഷ്ണയെ തൃപ്തിപ്പെടുത്താന്‍ സമ്പത്തിന്റെ വമ്പിച്ച കൂമ്പാരങ്ങള്‍ക്കുപോലും സാധ്യമല്ല. പണം കൈവിട്ടു പോകുമോയെന്ന പേടി പിടികൂടാത്തവര്‍ കുറവായിരിക്കും. അതുകൊണ്ടുതന്നെ പിശുക്കിന്റെ പിടിയില്‍ നിന്ന് മോചനം നേടാന്‍ ഏറെ പേര്‍ക്കും സാധ്യമല്ല. മനുഷ്യന്റെ ഈ പൊതു പ്രകൃതത്തെ ഖുര്‍ആന്‍ ഇങ്ങനെ പ്രകാശിപ്പിക്കുന്നു.
"പറയുക: എന്റെ നാഥന്റെ അനുഗ്രഹങ്ങളുടെ ഭണ്ഡാരം നിങ്ങളാണ് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതെങ്കില്‍ ചെലവായിത്തീരുമെന്ന ഭയം കാരണം അത് നിങ്ങള്‍ തടഞ്ഞുവെക്കുമായിരുന്നു. മനുഷ്യന്‍ വളരെ പിശുക്കന്‍ തന്നെ'' (അല്‍ഇസ്രാഅ് 100).
പിശുക്കന്‍ സമ്പത്ത് സ്വന്തം ആവശ്യങ്ങള്‍ക്കുപോലും ചെലവഴിക്കാന്‍ മടികാണിക്കുന്നു. സ്വത്തുണ്ടായിട്ടും പ്രയാസകരമായ ജിവിതം നയിക്കുന്നു. അവസാന വിശകലനത്തില്‍ പിശുക്കിന്റെ ഏറ്റവും പ്രയാസമനുഭവിക്കുന്ന ഇര അയാള്‍ തന്നെയായിരിക്കും. പുഴയുടെ നടുവിലായിരുന്നിട്ടും വെള്ളം കിട്ടാതെ മരിക്കുന്ന നിര്‍ഭാഗ്യവാനെപോലെയാണയാള്‍.
സ്വന്തത്തിനുപോലും സ്വത്ത് ചെലവഴിക്കാന്‍ തയ്യാറില്ലാത്തവര്‍ മറ്റുള്ളവര്‍ക്ക് ഒന്നും നല്‍കുകയില്ല. എപ്പോഴും ഇല്ലായ്മയുടെ വല്ലായ്മകള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കും. സമൂഹം അത്തരക്കാരുടെതാകുമ്പോള്‍ സമൂലനാശമായിരിക്കും അല്ലാഹു വിധിക്കുക. വിശുദ്ധ ഖുര്‍ആന്‍ അറിയിക്കുന്നു:
"മനുഷ്യരേ, ദൈവമാര്‍ഗ്ഗത്തില്‍ ചെലവഴിക്കാന്‍ ക്ഷണിക്കുമ്പോള്‍ പിശുക്കു കാണിക്കുന്നവര്‍ നിങ്ങളിലുണ്ട്. എന്നാല്‍ ആര്‍ പിശുക്ക് കാണിക്കുന്നവോ യാഥാര്‍ത്ഥത്തില്‍ തന്നോടു തന്നെയാണ് അവന്‍ പിശുക്കുകാണിക്കുന്നത്. അല്ലാഹു ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനാണ്. നിങ്ങള്‍ പരാശ്രിതരും. നിങ്ങള്‍ പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍ പകരം മറ്റൊരു സമുദായത്തെ അവന്‍ പ്രതിഷ്ഠിക്കും. പിന്നീട് അവര്‍ നിങ്ങളെപ്പോലെയാവുകയില്ല'' (മുഹമ്മദ് 38).
പിശുക്ക് മനുഷ്യമനസ്സിലെ സകല നന്മകളെയും നശിപ്പിക്കുന്നു. കാരുണ്യത്തെ കെടുത്തുന്നു. സ്നേഹവാത്സല്യവികാരങ്ങളെ ഇല്ലാതാക്കുന്നു. സൌഹൃദങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും വിഘാതം വരുത്തുന്നു. തന്റെ ആവശ്യം കഴിച്ച് ബാക്കി വരുന്നതുപോലും തടഞ്ഞുവെക്കുന്നു. നശിച്ചു പോകുന്നവപോലും മറ്റുള്ളവര്‍ക്ക് നല്‍കാന്‍ വിസമ്മതിക്കുന്നു. ഈ ക്രൂരത കൊടിയ ശിക്ഷക്ക് കാരണമായിത്തീരുകയും ചെയ്യുന്നു. പ്രവാചകന്‍ പറയുന്നു:
"ആരെങ്കിലും ബാക്കി വരുന്ന തന്റെ വെള്ളവും പുല്ലും തടഞ്ഞു വെച്ചാല്‍ പുനരുത്ഥാന നാളില്‍ അല്ലാഹു തന്റെ അനുഗ്രഹം അവന് നിഷേധിക്കും'' (അല്ലൈല്‍ 8-11).
എന്നാല്‍ പിശുക്കന്മാര്‍ക്ക് തങ്ങളുടെ ആ തിന്മ ഒരു ഹരമായാണ് അനുഭവപ്പെടുക. അവരതില്‍ അഭിരമിച്ചു കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ പിശുക്കില്‍ നിന്ന് പിന്തിരിയുന്നതിനു പകരം അതിലൂടെ മുന്നേറിക്കൊണ്ടിരിക്കും. അനിവാര്യമായ പതനത്തെ അഭിമുഖീകരിക്കും വരെ. ഇക്കാര്യം ഖുര്‍ആന്‍ ഇങ്ങനെ വ്യക്തമാക്കുന്നു:
"ആര്‍ പിശുക്ക് കാണിക്കുകയും സ്വയം പര്യാപ്തത നടിക്കുകയും ഉല്‍കൃഷ്ട നടപടികളെ നിഷേധിക്കുകയും ചെയ്യുന്നുവോ അവന് ഏറ്റം പ്രയാസകരമായ പാതയില്‍ പ്രവേശിക്കാന്‍ നാം വേഗം സൌകര്യം ചെയ്തു കൊടുക്കും. അവന്‍ നാശമടയുമ്പോള്‍ അവന്റെ സമ്പത്ത് അവനൊട്ടും ഉപകരിക്കുകയില്ല.''
മനുഷ്യ ബന്ധങ്ങള്‍ മോശമാകുന്നതില്‍ പിശുക്ക് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കുടുംബ ശൈഥില്യത്തിനുപോലും അത് കാരണമായിത്തീരുന്നു. ചിലപ്പോഴെങ്കിലും കുഴപ്പങ്ങള്‍ക്കും കലാപങ്ങള്‍ക്കും വഴിയൊരുക്കുന്നു. പ്രവാചകന്‍ പറയുന്നു:
"നിങ്ങള്‍ അക്രമം സൂക്ഷിക്കുക. തീര്‍ച്ചയായും അക്രമം അന്ത്യദിനത്തില്‍ അന്ധകാരമായിരിക്കും. പിശുക്ക് നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങളുടെ മുന്‍ഗാമികളെ നശിപ്പിച്ചത് അതാണ്. രക്തം ചിന്താനും കുടുംബബന്ധങ്ങള്‍ മുറിക്കാനും അവരെ പ്രേരിപ്പിച്ചതും അതുതന്നെ.''
പട്ടിണികൊണ്ടു പൊറുതിമുട്ടിയവരുടെ പി
Comments