റൂറല്‍ മാനേജ്‌മെന്റ് പഠനം
IRMA
ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ് ആനന്ദ് (IRMA) നല്‍കുന്ന രണ്ട് വര്‍ഷത്തെ പി.ജി ഡിപ്ലോമ ഇന്‍ റൂറല്‍ മാനേജ്‌മെന്റ് (PGDRM), റൂറല്‍ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം (പിന്നാക്ക വിഭാഗങ്ങള്‍ക്ക് 45 ശതമാനം). 2022 ജൂലൈ ഒന്നിനകം ബിരുദ യോഗ്യത നേടുന്ന അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. പ്രായപരിധിയില്ല. സെലക്ഷന്റെ ആദ്യ ഘട്ടത്തിന് ഇഅഠ 2021 / തഅഠ 2022 സ്‌കോര്‍ ഉപയോഗിക്കും. കൂടാതെ എഴുത്ത് പരീക്ഷയും ഓണ്‍ലൈന്‍/ഓഫ് ലൈന്‍ ഇന്റര്‍വ്യൂവും ഉണ്ടാവും. റൂറല്‍ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് പ്രോഗ്രാമിന് മാനേജ്‌മെന്റ്/സൂപ്പര്‍വൈസറി മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 80-ഓളം സ്‌കോളര്‍ഷിപ്പുകളും IRMA നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.irma.ac.in. ഫോണ്‍: 02692221659/940,691. വാട്‌സ്ആപ്പ്: 9316796591. അപേക്ഷ നല്‍കേണ്ട അവസാന തീയതി യഥാക്രമം ജനുവരി 15, 24.
NIRDPR
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്‌മെന്റ് & പഞ്ചായത്തീ രാജ് (NIRDPR), ഹൈദരാബാദ് വിദൂര ശൈലിയില്‍ നല്‍കുന്ന റൂറല്‍ മാനേജ്‌മെന്റ് പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. സസ്റ്റൈനബിള്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് (18 മാസം), ട്രൈബല്‍ ഡെവലപ്പ്‌മെന്റ് (18 മാസം), ജിയോ - സ്പെഷ്യല്‍ ടെക്‌നോളജി ആപ്ലികേഷന്‍സ് ഇന്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് (18 മാസം), പഞ്ചായത്തി രാജ് ഗവേര്‍ണന്‍സ് & റൂറല്‍ ഡെവലപ്പ്‌മെന്റ് മാനേജ്‌മെന്റ് (12 മാസം) എന്നീ പ്രോഗ്രാമുകള്‍ക്ക് ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് 2022 ജനുവരി 15 വരെ അപേക്ഷ നല്‍കാം. ഒന്നരവര്‍ഷ പ്രോഗ്രാമുകള്‍ എ.ഐ.സി.ഇ അംഗീകൃതമാണ്. കോഴ്സ് ഫീസ് 10000 രൂപ മുതല്‍ 18000 രൂപ വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക http://nirdpr.org.in/.
TISS
റൂറല്‍ മാനേജ്‌മെന്റ് മേഖലയിലെ നാല് കോഴ്‌സുകളിലേക്കാണ് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്സ്) അപേക്ഷ ക്ഷണിച്ചത്. ഡെവലപ്പ്‌മെന്റ് പോളിസി പ്ലാനിങ് & പ്രാക്റ്റീസ്, സസ്റ്റൈനബിള്‍ ലൈവ്‌ലി ഹൂഡ്‌സ് & നാച്ചുറല്‍ റിസോഴ്‌സ് ഗവേര്‍ണന്‍സ്, സോഷ്യല്‍ ഇന്നൊവേഷന്‍ & എന്‍ട്രപ്രണര്‍ഷിപ്പ്, സോഷ്യല്‍ വര്‍ക്ക് ഇന്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് എന്നീ കോഴ്‌സുകള്‍ക്ക് ടിസ്സ് തുല്‍ജാപൂര്‍ കാമ്പസിലേക്കാണ് അഡ്മിഷന്‍.
ടിസ്സിന്റെ മുംബൈ, ഗുവാഹത്തി, ഹൈദരാബാദ് കാമ്പസുകളിലായി എഡ്യൂക്കേഷന്‍, ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്, പബ്ലിക് പോളിസി & ഗവേര്‍ണന്‍സ്, സോഷ്യല്‍ വര്‍ക്ക്, മീഡിയ & കള്‍ച്ചറല്‍ സ്റ്റഡീസ്, ഹെല്‍ത്ത് സിസ്റ്റംസ് സ്റ്റഡീസ്...ലരേ ഉള്‍പ്പെടെ 18-ല്‍ പരം ഡിപ്പാര്‍ട്ടുമെന്റുകളിലായി 50 ലധികം പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പ്രോഗ്രാമുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ https://www.tiss.edu എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ 2022 ഒക്‌ടോബര്‍ 30-നകം യോഗ്യത നേടിയിരിക്കണം. ടിസ്സിന്റെ രണ്ട് കാമ്പസുകളിലായി മൂന്ന് പ്രോഗ്രാമുകള്‍ക്ക് വരെ ഒരാള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. TISS National Entrance Test (TISS-NET), TISS Online Assessments (OA) എന്നിവയുടെ അടിസ്ഥാനത്തിലാ യിരിക്കും പ്രവേശനം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ഫെബ്രുവരി 7. പ്രവേശന പരീക്ഷ ഫെബ്രുവരി 26-ന് നടക്കും. ഓണ്‍ലൈന്‍ അപേക്ഷ, യോഗ്യത, തെരഞ്ഞെടുപ്പ് രീതി, സംവരണം, അഡ്മിഷന്‍ സംബന്ധിച്ച മറ്റു വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ടിസ്സ് കെയര്‍ നമ്പര്‍: 022-25525252
ഡോക്ടറല്‍ പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ്
ഐ.ഐ.എം റോഹ്ടക്ക് വിവിധ ഡോക്ടറല്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്കണോമിക്‌സ് & പബ്ലിക് പോളിസി, ഫിനാന്‍സ് & അക്കൗണ്ടിംഗ്, മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉള്‍പ്പെടെ ആറ് ഡിപ്പാര്‍ട്‌മെന്റുകളിലേക്കാണ് അഡ്മിഷന്‍. അപേക്ഷകര്‍ 55 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ പി.ജി, CA/ICWA or CS, എല്‍.എല്‍.ബി, എം.ബി.ബി.എസ് (+ഒരു വര്‍ഷത്തെ പ്രാക്ടീസ്), നാല് വര്‍ഷ ഡിഗ്രി (+ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഡിഗ്രി എന്നീ യോഗ്യതയോടൊപ്പം സമാന വിഷയത്തില്‍ CAT/GRE/GMAT/UGC-NET/GATE സ്‌കോര്‍ കൂടി നേടിയിരിക്കണം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം (ഇവര്‍ 2022 മെയ് 31 നകം യോഗ്യത നേടിയിരിക്കണം). കൂടുതല്‍ വിവരങ്ങള്‍ https://www.iimrohtak.ac.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ICAR-ല്‍ ടെക്നിഷ്യന്‍ ഒഴിവുകള്‍
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ICAR) ടെക്നീഷ്യന്‍ ഒഴിവുകളിലേക്ക് അപേക്ഷ വിളിച്ചു. കേരളത്തിലുള്‍പ്പെടെ 64 കേന്ദ്രങ്ങളിലായി 641 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കേരളത്തില്‍ 84 ഒഴിവുകളാണുള്ളത്. യോഗ്യത പത്താം ക്ലാസ്സ്, ഉയര്‍ന്ന പ്രായ പരിധി 2022 ജനുവരി പത്തിന് 30 വയസ്സ്. ഒ.ബി.സി വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്ന വിധം സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക https://www.iari.res.in/. അവസാന തീയതി 2022 ജനുവരി 10.
മെഡിക്കല്‍ മേഖലയില്‍ ഒഴിവുകള്‍
എയിംസ് റായ്ബറേലി, എയിംസ് നാഗ്പൂര്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (ESIC) എന്നിവിടങ്ങളിലെ അധ്യാപക, മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇ.എസ്.ഐ.സിയില്‍ 1120-ഉം, എയിംസില്‍ 150-ഓളം ഒഴിവുകളിലേക്കുമാണ് അപേക്ഷ വിളിച്ചത്. യോഗ്യത, അപേക്ഷ സമര്‍പ്പണം, പ്രായപരിധി സംബന്ധിച്ച വിശദ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. https://www.esic.nic.in/, https://www.aiimsrbl.edu.in, https://aiimnsagpur.edu.in/.
Comments