Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 10

3230

1443 ജമാദുല്‍ അവ്വല്‍ 05

പി.എച്ച്.ഡി പ്രോഗ്രാമുകള്‍

റഹീം ചേന്ദമംഗല്ലൂര്‍

പി.എച്ച്.ഡി പ്രോഗ്രാമുകള്‍
ഐ.ഐ.എസ്.ടി
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് തിരുവനന്തപുരം (ഐ.ഐ.എസ്.ടി) ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു. എയ്‌റോ സ്പേസ് എഞ്ചിനീയറിംഗ്, എവിയോണിക്‌സ്, കെമിസ്ട്രി, എര്‍ത്ത് & സ്‌പേസ് സയന്‍സസ്, ഹ്യുമാനിറ്റീസ്, മാത്ത്മാറ്റിക്‌സ്, ഫിസിക്‌സ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് അവസരം. എഞ്ചിനീയറിംഗ്/ടെക്‌നോളജി/ സയന്‍സ്/ഹ്യുമാനിറ്റീസ്/മാനേജ്മെന്റ്/സോഷ്യല്‍ സയന്‍സസ് എന്നിവയില്‍ ഒന്നില്‍ ബിരുദാനന്തര ബിരുദം നേടിയ, നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷ നല്‍കാം. യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ രീതി സംബന്ധിച്ച വിശദ വിവരങ്ങള്‍ http://admission.iist.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 13.


രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി

തിരുവനന്തപുരം ആര്‍.ജി.സി.ബി അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന പി.എച്ച്.ഡി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡിസീസ് ബയോളജി, പ്ലാന്റ് സയന്‍സ് എന്നിവയിലാണ് ഗവേഷണ പഠനം. യോഗ്യതാ മാനദണ്ഡങ്ങള്‍ അടങ്ങിയ വിശദമായ വിജ്ഞാപനത്തിന് www.rgcb.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഡിസംബര്‍ പത്തു വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷാ ഫീസ് 500 രൂപ. ഓണ്‍ലൈനായാണ് പി.എച്ച്.ഡി ഇന്റര്‍വ്യൂ ഉണ്ടാവുക


അസി. പ്രഫസര്‍ ഒഴിവുകള്‍

തിരുപ്പതി ഐ.ഐ.ടി
തിരുപ്പതി ഐ.ഐ.ടിയില്‍ എസ്.സി/എസ്.ടി/ഒ.ബി.സി/ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്. ഹ്യുമാനിറ്റീസ് & സോഷ്യല്‍ സയന്‍സസ്, ഫിസിക്‌സ്, മാത്ത്മാറ്റിക്സ് & സ്റ്റാറ്റിസ്റ്റിക്‌സ് ഉള്‍പ്പെടെ ആറ് ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് നിയമനം. വിവരങ്ങള്‍ക്ക് https://www.iittp.ac.in/. അവസാന തീയതി ഡിസംബര്‍ 24.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ യൂനിവേഴ്‌സിറ്റി

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ & ടെക്‌നോളജിയില്‍ 51-ഓളം അസി. പ്രഫസര്‍ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. കോളേജ് ഓഫ് ടെക്‌നോളജിയിലാണ് കൂടുതല്‍ ഒഴിവുകള്‍ (24). http://www.svbpmeerut.ac.in/jobs.html എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം ഹാര്‍ഡ് കോപ്പി The Director, Administration & Monitoring, SVP University of Agriculture & Technology, Meerut - 250110 (U.P) എന്ന വിലാസത്തില്‍  രജിസ്റ്റേഡ് തപാലില്‍ അയക്കണം. ഡിസംബര്‍ 10 വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം. 


നോര്‍ത്ത് ഈസ്റ്റേണ്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്

പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, അസി. പ്രഫസര്‍ തസ്തികകളിലേക്കാണ് നോര്‍ത്ത് ഈസ്റ്റേണ്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചത്. 57-ല്‍പരം ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷ ഇ-മെയില്‍ വഴിയും സ്പീഡ് പോസ്റ്റ് വഴിയും അയക്കണം. വിലാസം: The Director, North Eastern Indira Gandhi Regional Institute of Health & Medical Sciences, Mawdiangdiang, Shillong - 793 018. വിശദ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: http://www.neigrihms.gov.in/adnsotification.html.


റായ്പൂര്‍ എയിംസ്

റായ്പൂര്‍ എയിംസില്‍ 169 പ്രഫസര്‍, അഡീഷണല്‍/അസോസിയേറ്റ്/ അസി. പ്രഫസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകളില്‍ 45 എണ്ണം ഒ.ബി.സി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തതാണ്. https://www.aiimsraipur.edu.in/ എന്ന വെബ്‌സൈറ്റിലൂടെ ഡിസംബര്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.   


ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ & എക്കണോമിക് ചേഞ്ച്

എക്കണോമിക്‌സ്, ഡിസെന്‍ട്രലൈസേഷന്‍ & ഡെവലപ്പ്‌മെന്റ് എന്നീ ഡിസിപ്ലിനുകളിലേക്കാണ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ & എക്കണോമിക് ചേഞ്ച്, ബംഗളൂരു അപേക്ഷ ക്ഷണിച്ചത്. അപേക്ഷാ ഫോം http://www.isec.ac.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം The Registrar, Institute of Social & Economic Change, Nagarabhavi, Bengaluru - 560 072 എന്ന വിലാസത്തില്‍ എത്തിക്കണം. അവസാന തീയതി ഡിസംബര്‍ 24.


എം.ടെക് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് &

ഡാറ്റ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി
വര്‍ക്കിംഗ് പ്രഫഷണലുകള്‍ക്കായി കോട്ടയം ഐ.ഐ.ഐ.ടി നല്‍കുന്ന എം.ടെക് കോഴ്സിന് ഡിസംബര്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. തിരുവനന്തപുരം ഓഫ് കാമ്പസ്സില്‍ 2022 ജനുവരിയിലാണ്  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & ഡാറ്റ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി എന്നിവയില്‍ എം.ടെക് കോഴ്‌സുകള്‍ ആരംഭിക്കുന്നത്,  ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി പ്രോഗ്രാമായി നീട്ടാനും സാധിക്കും. ഒഴിവു ദിവസങ്ങളിലും വാരാന്ത്യത്തിലുമാണ് ക്ലാസ്സുകള്‍ ഉണ്ടാവുക. ഇന്റസ്ട്രി/ റിസര്‍ച്ച് & ഡെവലപ്പ്‌മെന്റ്/അക്കാദമിക്‌സ് എന്നീ മേഖലയില്‍ ഒരു വര്‍ഷത്തെ ജോലിചെയ്ത പരിചയം ഉണ്ടായിരിക്കണം (ഡിഗ്രിക്ക് ശേഷമുള്ള കാലയളവിലേതാണ് പരിഗണിക്കുക). വിശദ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം https://mtechwp.iiitkottayam.ac.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 71-75
ടി.കെ ഉബൈദ്‌

ഹദീസ്‌

അനാഥരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌