Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 03

3216

1443 മുഹര്‍റം 25

റഹീം ചേന്ദമംഗല്ലൂര്‍

ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ്
ഒ.ബി.സി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/ എഞ്ചിനീയറിംഗ്/അഗ്രിക്കള്‍ച്ചര്‍ സയന്‍സ് / സോഷ്യല്‍ സയന്‍സ്/ നിയമം/ പ്യുവര്‍ സയന്‍സ്/ മാനേജ്മന്റ് വിഷയങ്ങളില്‍ വിദേശ സര്‍വകലാശാലകളില്‍ പി.ജി, പി.എച്ച്.ഡി പഠനത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. 60 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയിരിക്കണം. പ്രായപരിധി 40 വയസ്സ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇ-ഡിസ്ട്രിക്ട് പോര്‍ട്ടല്‍ മുഖേന ലഭ്യമായ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണ്. വിവരങ്ങള്‍ക്ക് https://www.egrantz.kerala.gov.in/, http://bcdd.kerala.gov.in/ എന്നീ വെബ്‌സൈറ്റുകള്‍ കാണുക. അവസാന തീയതി സെപ്റ്റംബര്‍ 20.

ബി.എസ്.സി നഴ്‌സിംഗ്, പാരാമെഡിക്കല്‍ പ്രവേശനം
സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്കുള്ള ബി.എസ്.സി നഴ്സിംഗ്, വിവിധ പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. http://www.lbscentre.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സെപ്റ്റംബര്‍ 10 വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം. 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവാണ് (സയന്‍സ് സ്ട്രീം) ബി.എസ്.സി നഴ്സിംഗിനുള്ള യോഗ്യത. അപേക്ഷാ ഫീസ് 600 രൂപ. വിവിധ പാരാമെഡിക്കല്‍ കോഴ്‌സുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, പ്രവേശന നടപടികള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0471-2560363, 364.
സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളിലെ മൂന്ന് വര്‍ഷത്തെ ജനറല്‍ നഴ്‌സിംഗ് & മിഡ്വൈഫറി കോഴ്‌സ് പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 14 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫോറം, പ്രോസ്‌പെക്ടസ് എന്നിവ www.dhskerala.gov.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.  

ഐ.ഐ.ഐ.ടിയില്‍ അസി. പ്രഫസര്‍
ഹിമാചല്‍ പ്രദേശിലെ ഉനയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി(IIIT)യില്‍ അസി. പ്രഫസര്‍ തസ്തികയിലേക്ക് അപേക്ഷ വിളിച്ചു. സെപ്റ്റംബര്‍ 6 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. റെഗുലര്‍ വ്യവസ്ഥയിലാണ് നിയമനം. സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടിംഗ് - 14, സ്‌കൂള്‍ ഓഫ് ഇലക്‌ട്രോണിക്‌സ് - 8 എന്നിങ്ങനെയാണ് ഒഴിവുകള്‍. സംവരണ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിയമനം. യോഗ്യതാ മാനദണ്ഡങ്ങള്‍ അടങ്ങിയ വിശദമായ വിജ്ഞാപനം http://www.iiitu.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സെപ്റ്റംബര്‍ 13-നകം The Registrar, IIIT Una, Central Block, NIT Campus, Hamirpur, Himachal Pradesh- 177 005 എന്ന വിലാസത്തില്‍ എത്തിക്കണം. ഇമെയില്‍: [email protected], ഫോണ്‍: 01972-224375/78, 01975257902/26.

കായികതാരങ്ങള്‍ക്ക് ഇന്‍കം ടാക്‌സില്‍ അവസരം
കായിക മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ഇന്‍കം ടാക്‌സില്‍ അവസരം. ഇന്‍സ്പെക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ് - 3, ടാക്‌സ് അസിസ്റ്റന്റ് - 13 (യോഗ്യത: ബിരുദം), മള്‍ട്ടിടാസ്‌കിംഗ് സ്റ്റാഫ് - 12 (യോഗ്യത: പത്താം ക്ലാസ്സ്) എന്നിങ്ങനെയാണ് ഒഴിവുകള്‍. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം Income Tal Officer (Hq)(Admin), Office of the Principal Chief Commissioner of Income Tax, UP (East), Aaykar Bhawan, 5, Ashok Marg, Lucknow-226001 എന്ന വിലാസത്തിലേക്ക് രജിസ്റ്റേഡ് പോസ്റ്റായി അയക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ ജനറല്‍/ഒ.ബി.സി വിഭാഗങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെയും, എസ്.സിഎസ്.ടി വിഭാഗങ്ങള്‍ക്ക് പത്തു വര്‍ഷത്തെയും ഇളവ് ലഭിക്കും. അപേക്ഷാ ഫോം, കായിക ഇനങ്ങള്‍, പ്രായപരിധി തുടങ്ങിയ വിശദ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം https://www.incometaxindia.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി ഒക്‌ടോബര്‍ 8.

നെറ്റ് എക്‌സാം ഒക്‌ടോബറില്‍
യു.ജി.സി നെറ്റ് എക്‌സാം ഒക്‌ടോബര്‍ മാസം 6 മുതല്‍ 12 വരെയുള്ള തീയതികളിലായി നടക്കും. 2020 ഡിസംബറിലെ പരീക്ഷ കോവിഡ് പ്രതിസന്ധി മൂലം നീട്ടിവെച്ചിരുന്നു. 2020 ഡിസംബറിലെയും, 2021 ജൂണിലെയും നെറ്റ് എക്‌സാമാണ് ഈ വര്‍ഷം ഒക്‌ടോബറില്‍ നടക്കുക. സെപ്റ്റംബര്‍ 5 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. നേരത്തേ 2020 ഡിസംബറിലെ പരീക്ഷക്ക് അപേക്ഷ സമര്‍പ്പണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് അത് പൂര്‍ത്തിയാക്കി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യാം. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://ugcnet.nta.nic.in, www.nta.ac.in. ഹെല്‍പ്പ് ഡെസ്‌ക്: 011 40759000, ഇമെയില്‍: [email protected].

ഐ.ഐ.ഐ.സി കോഴ്‌സുകള്‍
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ & കണ്‍സ്ട്രക്ഷന്‍ (IIIC) നല്‍കുന്ന വിവിധ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. പി.ജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്/അര്‍ബന്‍ പ്ലാനിംഗ് ഡിസൈന്‍ & മാനേജ്‌മെന്റ്/റീട്ടെയില്‍ മാനേജ്‌മെന്റ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്/ക്വാളിറ്റി ടെക്നിഷ്യന്‍ തുടങ്ങി വിവിധ കോഴ്‌സുകള്‍ക്ക് സെപ്റ്റംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കുള്ള അനവധി കോഴ്‌സുകള്‍ ഐ.ഐ.ഐ.സി നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.iiic.ac.in. ഫോണ്‍: 8078980000, അപേക്ഷാ ഫീസ് 500 രൂപ. 
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (04-06)
ടി.കെ ഉബൈദ്‌

ഹദീസ്‌

കുടുംബ ബന്ധം വിഛേദിക്കല്‍ അതീവ ഗുരുതരം
സഈദ് ഉമരി, മുത്തനൂര്‍