Prabodhanm Weekly

Pages

Search

2021 ജനുവരി 29

3187

1442 ജമാദുല്‍ ആഖിര്‍ 16

എ.ഐ.സി.ടി.ഇ സ്‌കോളര്‍ഷിപ്പ്

റഹീം ചേന്ദമംഗല്ലൂര്‍

എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനത്തില്‍ അധ്യയന വര്‍ഷം പ്രവേശനം നേടിയ മാസ്റ്റര്‍ ഓഫ് എഞ്ചിനീയറിംഗ്/ ടെക്‌നോളജി/ ഫാര്‍മസി/ ആര്‍ക്കിടെക്ച്ചര്‍ പ്രോഗ്രാമുകളില്‍ പഠിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാം. അപേക്ഷകര്‍ ഗേറ്റ്, ജി പാറ്റ് യോഗ്യത നേടിയിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12400 രൂപ നിരക്കില്‍ രണ്ടു വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.https://www.aicte-india.org/  എന്ന വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 28 -നകം അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കണം. അപേക്ഷ നല്‍കേണ്ട വിധം, അനുബന്ധ കാര്യങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പഠിക്കുന്ന സ്ഥാപനം മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്.


ജൈവശാസ്ത്രത്തില്‍ ഉപരിപഠനം

ബയോളജിയിലും ഇന്റര്‍ ഡിസിപ്ലിനറി ലൈഫ് സയന്‍സിലും ഉപരിപഠന ഗവേഷണങ്ങള്‍ നടത്തുന്ന മികച്ച സ്ഥാപനങ്ങളിലെ പ്രവേശന പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. മാര്‍ച്ച് 7-ന് നടക്കുന്ന JGEEBILS (ജോയിന്റ് ഗ്രാജ്വെറ്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ ഫോര്‍ ബയോളജി & ഇന്റര്‍ ഡിസിപ്ലിനറി ലൈഫ് സയന്‍സസ്) എന്ന പരീക്ഷക്ക് ജനുവരി 31 വരെ അപേക്ഷ സമര്‍പ്പിക്കാം. കൊച്ചിയിലും കോഴിക്കോട്ടും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മുന്‍നിര സ്ഥാപനങ്ങളിലെ എം.എസ്.സി, പി.എച്ച്.ഡി, എം.എസ്.സി ബൈ റിസര്‍ച്ച്, ഇന്റഗ്രേറ്റഡ്  എം.എസ്.സി - പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്കാണ് പ്രവേശന പരീക്ഷ. പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്ക് 35000 രൂപ വരെയും, എം.എസ്.സി (ബയോളജി) പ്രോഗ്രാമുകള്‍ക്ക് 16000 രൂപയും ഫെലോഷിപ്പ് ലഭിക്കും. കൂടാതെ ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയുള്ള സിസ്റ്റംസ് സയന്‍സ് പ്രോഗ്രാമിലേക്കുള്ള അഡ്മിഷന്‍ ജനുവരി 31 മുതല്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://univ.tifr.res.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


എന്‍.ഐ.ഡി പ്രവേശനം

നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി) വിവിധ ബാച്ച്‌ലര്‍, മാസ്റ്റര്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്യൂണിക്കേഷന്‍ ഡിസൈന്‍, ഇന്റസ്ട്രിയല്‍ ഡിസൈന്‍, ടെക്സ്റ്റൈല്‍സ് ഡിസൈന്‍ എന്നിവയിലാണ് ബാച്ച്‌ലര്‍ പ്രോഗ്രാമുകള്‍. പ്രാഥമിക പ്രവേശന പരീക്ഷയായ Design Aptitude Test (DAT) മാര്‍ച്ച് 14-ന് നടക്കും. അപേക്ഷാ ഫീസ് 3000 രൂപ. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: http://www.nid.edu/. ഫെബ്രുവരി 7 ആണ് അപേക്ഷ നല്‍കാനുള്ള അവസാന തീയതി. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.

 
IIPM പ്രോഗ്രാമുകള്‍

ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷന്‍ മാനേജ്‌മെന്റ് (IIPM) നല്‍കുന്ന പി.ജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ജനുവരി 31 വരെ അപേക്ഷ സമര്‍പ്പിക്കാം. അഗ്രി ബിസിനസ്സ് & പ്ലാന്റേഷന്‍ മാനേജ്‌മെന്റ്, ഫുഡ് പ്രോസസ്സിംഗ് & ബിസിനസ്സ്  മാനേജ്‌മെന്റ്, അഗ്രികള്‍ച്ചറല്‍ എക്സ്‌പോര്‍ട്ട് & ബിസിനസ്സ് മാനേജ്‌മെന്റ്, ജനറല്‍ മാനേജ്‌മെന്റ് തുടങ്ങി രണ്ട് വര്‍ഷത്തെ പി.ജി ഡിപ്ലോമ പ്രോഗ്രാമുകള്‍ക്കും നാല് വര്‍ഷത്തെ ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റിനും അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. CAT/MAT/ATMA/XAT/CMAT/GATE സ്‌കോര്‍ നേടിയിരിക്കണം. Indian Institute of Plantation Management, Jnana Bharathi Campus, P.O. Malathalli, Bengaluru 560056, Tel No : 080-23212767 / 23211716. E-mail: [email protected].  എന്ന വെബ്‌സൈറ്റ് കാണുക.   


ഐ.ഐ.ടികളില്‍ മാനേജ്‌മെന്റ് പഠനം

ഐ.ഐ.ടികളില്‍ 2021-23 വര്‍ഷത്തെ എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാര്‍ക്കോടെ ബിരുദവും ഐ.ഐ.എം ക്യാറ്റ് 2020 സ്‌കോറും അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഓരോ ഐ.ഐ.ടികളിലും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫീസ് 1600 രൂപ. ജനുവരി 31 വരെ അപേക്ഷ നല്‍കാം. ഓണ്‍ലൈനായാണ് പ്രവേശന ഇന്റര്‍വ്യൂ നടക്കുക. അപേക്ഷ സമര്‍പ്പണം, വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.


IDB സ്‌കോളര്‍ഷിപ്പ്

ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ഡെവലപ്പ്‌മെന്റ് ബാങ്ക് (ഐ.ഡി.ബി) നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബാച്ച്‌ലര്‍, മാസ്റ്റര്‍, പി.എച്ച്.ഡി, പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് പ്രോഗ്രാമുകള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 2021 ഫെബ്രുവരി അവസാനം വരെ അപേക്ഷകള്‍ സ്വീകരിക്കും. https://www.isdb.org/scholarships  എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. ഇമെയില്‍: രെവീഹമൃ@ശറെയ.ീൃഴ  


എസ്.എസ്.സി റിക്രൂട്ട്‌മെന്റ്

സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ (എസ്.എസ്.സി) കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സി.ജി.എല്‍) പരീക്ഷക്ക്  ജനുവരി 31 വരെ അപേക്ഷ നല്‍കാന്‍ അവസരം. ബിരുദമാണ് യോഗ്യത, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. അപേക്ഷാ സമര്‍പ്പണം, ഒഴിവുകള്‍, സിലബസ്, മാതൃകാ ചോദ്യങ്ങള്‍ തുടങ്ങി വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: https://ssc.nic.in/.


പ്രതിഭ സ്‌കോളര്‍ഷിപ്പ് 

ഉയര്‍ന്ന മാര്‍ക്കോടെ 2019 - '20 അധ്യയന വര്‍ഷം പ്ലസ് ടു സയന്‍സ് പാസായി അടിസ്ഥാന സയന്‍സ് വിഷയങ്ങള്‍ക്ക് രാജ്യത്തെ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ (KSCSTE) നല്‍കുന്ന പ്രതിഭ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബേസിക് / നാച്ചുറല്‍ സയന്‍സില്‍ ബി.എസ്.സി, ഇന്റഗ്രേറ്റഡ് എം.എസ്.സി, ഇന്റഗ്രേറ്റഡ് ബി.എസ് - എം.എസ് ഇവയിലൊന്നില്‍ പ്രവേശനം നേടണം. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: https://kscste.kerala.gov.in/. അവസാന തീയതി ജനുവരി 31.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (22-28)
ടി.കെ ഉബൈദ്‌

ഹദീസ്‌

നേടിയെടുക്കേണ്ട കരുത്ത്
തബ്‌സീം എടത്തനാട്ടുകര