Prabodhanm Weekly

Pages

Search

2021 ജനുവരി 08

3184

1442 ജമാദുല്‍ അവ്വല്‍ 24

തീന്മേശ

യാസീന്‍ വാണിയക്കാട്

മുത്താറിയും ചോളവും
അരിയും ഗോതമ്പും
ഇന്നലെ മുതല്‍ സംസാരിക്കുന്ന 
ഭാഷ മൊഴിമാറ്റുന്നുണ്ട്,
അടുക്കള.

ദോശമാവില്‍നിന്നും
ഉഴുന്ന് തല പുറത്തേക്കിട്ട്
മുഷ്ടി ചുരുട്ടി മുഴക്കും
പ്രതിഷേധ കാവ്യങ്ങള്‍
ഏറ്റുപാടുന്നുണ്ട്,
ചട്ടുകം.

അടുക്കളയും അടുപ്പുകല്ലും
അരകല്ലും ചോറ്റുപാത്രവും
പഞ്ചാബിയിലും ഹിന്ദിയിലും
മറ്റനേകം ഇന്ത്യന്‍ ഭാഷകളിലും 
മുഴക്കുന്ന മുദ്രാവാക്യങ്ങള്‍ക്ക്
താളം പിടിക്കുന്നുണ്ട്,
തവി.

കലപ്പയേന്തിയ കര്‍ഷകന്റെ
വിയര്‍പ്പിന്റെ മണവും
മണ്ണിന്റെ ചൂരുമുള്ള 
വിഷാദമൂറും കാറ്റ്
തീന്മേശ 
വലയംവെച്ച് കടന്നുപോയി.

അടുക്കള ആത്മഹത്യ
ചെയ്തതില്‍പിന്നെ
മൊബൈലെടുത്ത് ഒന്ന് 
അമര്‍ത്തുകയേ വേണ്ടൂ,
ബിരിയാണി മേശപ്പുറത്തെന്ന്
ഒന്നാം പേജില്‍ 
കോര്‍പ്പറേറ്റ് പരസ്യം.

Comments

Other Post

ഹദീസ്‌

വൈദഗ്ധ്യം നേടുക, കണ്ടെത്തുക, ഉപയോഗപ്പെടുത്തുക
അബ്ദുല്ലത്വീഫ് കൊടുവള്ളി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (1-5)
ടി.കെ ഉബൈദ്‌