Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 14

3163

1441 ദുല്‍ഹജ്ജ് 24

NRTI-ല്‍ ബി.ടെക് ചെയ്യാം

റഹീം ചേന്ദമംഗല്ലൂര്‍

നാഷ്‌നല്‍ റെയില്‍ & ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (NRTI)  ബി.ടെക് കോഴ്‌സുകള്‍ക്ക് സെപ്റ്റംബര്‍ 14 വരെ അപേക്ഷ സ്വീകരിക്കും. Rail Infrastructure Engineering, Rail Systems & Communication Engineering  എന്നിവയിലാണ് നാല് വര്‍ഷത്തെ ബി.ടെക് പ്രോഗ്രാമുകള്‍. പ്രായപരിധി 25 വയസ്സ് (2020 ആഗസ്റ്റ് 1-ന്). അപേക്ഷകര്‍ പ്ലസ് ടുവിന് 55 ശതമാനം മാര്‍ക്കും (ഒ.ബി.സി/ എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 50 ശതമാനം), ജെ.ഇ.ഇ. മെയിന്‍സ് 2020 സ്‌കോറും നേടിയിരിക്കണം. പ്ലസ് ടുവിന് മാത്തമാറ്റിക്സ്, ഫിസിക്‌സ്, കെമിസ്ട്രി (സയന്‍സ് സ്ട്രീം) പഠിച്ചവര്‍ക്കാണ് അവസരം. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക:www.nrti.edu.in/data/applications.html . അപേക്ഷാ ഫീസ് 500 രൂപ. ഡീംഡ് യൂനിവേഴ്‌സിറ്റിയാണ് NRTI.

 

മദ്രാസ് യൂനിവേഴ്‌സിറ്റി വിളിക്കുന്നു

മദ്രാസ് യൂനിവേഴ്‌സിറ്റി എം.ഫില്‍, പി.ജി, പി.ജി ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ പ്രിന്റ് കോപ്പിയും അനുബന്ധ രേഖകളും അതത് വകുപ്പു മേധാവികള്‍ക്ക് നേരിട്ട് അയക്കണം. പി.ജി കോഴ്‌സുകള്‍ക്ക് യോഗ്യതാ പരീക്ഷയുടെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍. പ്രവേശന പരീക്ഷകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കും. വിശദ വിവരങ്ങള്‍ക്ക് https://www.unom.ac.in/ എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷാ ഫീസ് 354 രൂപ. ഓരോ പ്രോഗ്രാമിനും വേറെ വേറെ അപേക്ഷ സമര്‍പ്പിക്കണം. 2020 NIRF റാങ്കിംഗില്‍ 22-ാമതാണ് മദ്രാസ് യൂനിവേഴ്‌സിറ്റി. 

 

ഇംഗ്ലീഷ് ഭാഷാ പഠനം

റീജ്യണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ്, സൗത്ത് ഇന്ത്യ വിദൂര വിദ്യാഭ്യാസത്തിലൂടെ നല്‍കുന്ന ഇംഗ്ലീഷ് ഭാഷാ പഠന കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ENGLISH LANGUAGE TEACHING-ല്‍ ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ (PGDELT) യോഗ്യത- ബിരുദം, ENGLISH COMMUNICATION - ഏക വര്‍ഷ ഡിപ്ലോമ (DIEC)- യോഗ്യത പ്ലസ്ടു എന്നീ കോഴ്‌സുകളിലേക്ക് ആഗസ്റ്റ് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. സെപ്റ്റംബറിലാണ് കോഴ്‌സുകള്‍ ആരംഭിക്കുക. വിവരങ്ങള്‍ക്ക്: http://riesielt.org/, ഫോണ്‍: 080-35101131, ഇ-മെയില്‍:[email protected], Toll Free No. 18008891790 / 18008891791.

 

ബി.എസ്.സി നഴ്‌സിംഗ്, പാരാമെഡിക്കല്‍ പ്രവേശനം

2020-'21 അധ്യയന വര്‍ഷത്തേക്കുള്ള ബി.എസ്.സി നഴ്സിംഗ്, വിവിധ പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. http://www.lbscentre.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ആഗസ്റ്റ് 26 വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം. 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടുവാണ് (സയന്‍സ് സ്ട്രീം) ബി.എസ്.സി നഴ്സിംഗിനുള്ള യോഗ്യത. അപേക്ഷാ ഫീസ് 600 രൂപ. വിവിധ പാരാമെഡിക്കല്‍ കോഴ്‌സുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, പ്രവേശന നടപടികള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

CPAS കോഴ്‌സുകള്‍

കേരള സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ പ്രഫഷണല്‍ & അഡ്വാന്‍സ്ഡ് സ്റ്റഡീസ് (CPAS) വിവിധ യു.ജി, പി.ജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി മെഡിക്കല്‍ ഡോക്യുമെന്റേഷന്‍, എം.എസ്.സി സൈബര്‍ ഫോറന്‍സിക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, എം.എ ജേണലിസം & മാസ്സ് കമ്യൂണിക്കേഷന്‍ തുടങ്ങി ഇരുപതില്‍പരം കോഴ്സുകളിലേക്ക് ആഗസ്റ്റ് 16 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: https://cpas.ac.in/.

 

ജേണലിസം ഡിപ്ലോമ

കാലിക്കറ്റ് പ്രസ് ക്ലബിനു കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ & ജേണലിസം നടത്തുന്ന പി.ജി ഡിപ്ലോമ കോഴ്സിന് ആഗസ്റ്റ് 18 വരെ അപേക്ഷ നല്‍കാന്‍ അവസരം. പ്രായപരിധി 30 വയസ്സ് (2020 ജൂണ്‍ 1-ന്). അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് 300 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.icjcalicut.com  എന്ന വെബ്‌സൈറ്റ് കാണുക. ഫോണ്‍ : 9447777710, 0495 2727869/ 860

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (25-28)
ടി.കെ ഉബൈദ്‌