ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ്
യു.പി.എസ്.സിയുടെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് (ISS) പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. https://upsconline.nic.in എന്ന വെബ്‌സൈറ്റിലൂടെ ജൂണ്‍ 30 വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം. നിലവില്‍ പ്രഖ്യാപിച്ചതു പ്രകാരം ഒക്‌ടോബര്‍ 16-നാണ് പരീക്ഷ നടക്കുക. രാജ്യത്താകെയുള്ള 19 സെന്ററുകളില്‍ കേരളത്തില്‍ തിരുവനന്തപുരമാണ് ഏക പരീക്ഷാ കേന്ദ്രം. അപേക്ഷാ ഫീസ് 200 രൂപ. വനിതകള്‍ക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങള്‍ക്കും ഫീസില്ല. സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി ഡിഗ്രി അല്ലെങ്കില്‍ പി.ജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2020 ആഗസ്റ്റ് ഒന്നിന് 21-നും 30-നും ഇടയില്‍ (പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്) ആയിരിക്കണം. അഡ്മിഷന്‍ കാര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാക്കും, പോസ്റ്റ് വഴി അയക്കില്ല. ഫെസിലിറ്റേഷന്‍ കൗണ്ടര്‍ ഫോണ്‍ നമ്പര്‍: 011-23385271/01123381125/01123098543. അപേക്ഷ, സിലബസ്, മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.
മെറ്റീരിയല്‍ സയന്‍സില്‍ പി.ജി ഡിപ്ലോമ
ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച് നല്‍കുന്ന പി.ജി ഡിപ്ലോമ ഇന്‍ മെറ്റീരിയല്‍ സയന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. http://www.jncasr.ac.in/admit/ എന്ന വെബ്‌സൈറ്റില്‍നിന്ന് ജൂലൈ 10-നകം അപേക്ഷാ ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ജൂലൈ 13-നകം admissions@jncasr.ac.in എന്ന മെയിലിലേക്ക് അയക്കണം. കോവിഡ് 19 പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സി (skype) ലൂടെയാണ് ഇന്റര്‍വ്യൂ നടക്കുക. പഠിതാക്കള്‍ക്ക് സ്‌റ്റൈപ്പന്റ് ലഭിക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍ ജൂലൈ 17-ന് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.
നീലിറ്റില്‍ എം.ടെക് ചെയ്യാം
കോഴിക്കോട് നീലിറ്റ് (നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) നല്‍കുന്ന എം.ടെക് എംബഡഡ് സിസ്റ്റം, എം.ടെക് ഇലക്‌ട്രോണിക്‌സ് ഡിസൈന്‍ എന്നീ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 60 ശതമാനം മാര്‍ക്കോടെ ബി.ടെക് ആണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം, ഇവര്‍ സെപ്റ്റംബര്‍ രണ്ടിനു മുമ്പ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം. http://www.nielit.gov.in/calicut എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 31. വിവരങ്ങള്‍ക്ക് PB No. 5, NIT Campus P.O, Calicut, Kerala- 673 601. ഫോണ്‍: +91-495-2287266, +91-495-2287268 ഇമെയില്‍: mtech@calicut.nielit.in. GATE യോഗ്യത ഉള്ളവര്‍ക്കാണ് ആദ്യം (ആഗസ്റ്റ് 6-ന്) ഓണ്‍ലൈന്‍ കൗണ്‍സലിംഗ് നടക്കുക. ആഗസ്റ്റ് 10-നാണ് Non - GATE അപേക്ഷകര്‍ക്കുള്ള ഓണ്‍ലൈന്‍ കൗണ്‍സലിംഗ്. കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഐ.ടി മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് കോഴിക്കോട് നീലിറ്റ്.
പാക്കേജിംഗില്‍ പി.ജി ഡിപ്ലോമ
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാക്കേജിംഗ് (IIP) നടത്തുന്ന രണ്ടു വര്‍ഷത്തെ പി.ജി ഡിപ്ലോമ ഇന്‍ പാക്കേജിംഗ് കോഴ്സിന് അപേക്ഷ നല്‍കാം. https://www.iip-in.com/ എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 500 രൂപ. പ്രവേശന പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ജൂലൈ 21-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത, ഹൈദറാബാദ്, ചെന്നൈ, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങളുള്ളത്. ബി.ഇ/ ബി.ടെക്/ ബി.എസ്.സി/ ബി.ഫാം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: INDIAN INSTITUTE OF PACKAGING, E 2, MIDC Area, Andheri East, Mumbai - 400093, Tel: +91-22-28219803, 28219469, Email: iip@iip-in.com
ആസൂത്രണ ബോര്‍ഡില്‍ ഇന്റേണ്‍ഷിപ്പ്
സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. പി.ജി/എം.ഫില്‍/പി.എച്ച്.ഡി കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയ അല്ലെങ്കില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷ നല്‍കാം. www.spb.kerala.gov.in എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ intershipspb2020@gmail.com എന്ന മെയിലിലേക്ക് അയക്കണം. കൃഷി, വിദ്യാഭ്യാസം, ഗ്രാമ - നഗര വികസനം, ദുരന്ത നിവാരണം, ഇന്റസ്ട്രി & ഇന്‍ഫ്രാസ്ട്രക്ചര്‍... തുടങ്ങി 13 മേഖലകളിലാണ് ഇന്റേണ്‍ഷിപ്പ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
IMU പ്രവേശന പരീക്ഷ
ഇന്ത്യന്‍ മാരിടൈം യൂനിവേഴ്‌സിറ്റിയുടെ (IMU) ഡിഗ്രി, പി.ജി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള രജിസ്‌ട്രേഷന്‍ ജൂണ്‍ 26 മുതല്‍ ആരംഭിക്കും. ആഗസ്റ്റ് 16-നാണ് പ്രവേശന പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.imu.edu.in// എന്ന വെബ്‌സൈറ്റ് കാണുക. ഇമെയില്‍: academicscell@imu.ac.in /, ഫോണ്‍: +91-44-2453 9039. വാഴ്‌സിറ്റിക്ക് കൊച്ചിയിലും കാമ്പസ് ഉണ്ട്.
Comments