Prabodhanm Weekly

Pages

Search

2020 മെയ് 01

3150

1441 റമദാന്‍ 08

IBAB-യില്‍ എം. എസ്. സി

റഹീം ചേന്ദമംഗല്ലൂര്‍

ബംഗ്ലൂരു ആസ്ഥാനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോ ഇന്‍ഫര്‍മാറ്റിക്സ് & അപ്ലൈഡ് ബയോ ടെക്നോളജി (IBAB) നല്‍കുന്ന എം. എസ്. സി ബയോ ടെക്നോളജി & ബയോ ഇന്‍ഫര്‍മാറ്റിക്സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 10 ആണ്. പ്രവേശന പരീക്ഷ മെയ് 24-ന് നടക്കും. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബി. എസ്. സി (സുവോളജി, ബോട്ടണി, ജനിറ്റിക്‌സ്, ഹ്യൂമന്‍ ബയോളജി, ലൈഫ് സയന്‍സ്, ഇക്കോളജി, എന്‍വയണ്‍മെന്റല്‍ ബയോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോ ടെക്നോളജി), കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയ ഏതെങ്കിലും ബ്രാഞ്ചില്‍ ബി. ഇ/ബി. ടെക്/ബി. ഫാം, എം. ബി. ബി. എസ്/ബി. ഡി. എസ്/ബി. വി. എസ്. സി ബിരുദം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് 600 രൂപ. പ്ലേസ്മെന്റ് സൗകര്യവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക: https://www.ibab.ac.in/

 

എല്‍. എല്‍. എം ചെയ്യാം

SEBI അംഗീകൃത സ്ഥാപനമായ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്സും (NISM), മഹാരാഷ്ട്ര നാഷ്‌നല്‍ ലോ യൂനിവേഴ്സിറ്റിയും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷത്തെ എല്‍. എല്‍. എം കോഴ്സിന് ഇപ്പോള്‍ അപേക്ഷ നല്‍കാം. എല്‍. എല്‍. എം ഇന്‍ ഇന്‍വെസ്റ്റ്മെന്റ്‌സ് & സെക്യൂരിറ്റീസ് ലോസ് പ്രോഗ്രാമിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 5 ആണ്. 50 ശതമാനം മാര്‍ക്കോടെ എല്‍. എല്‍. ബിയാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. മെയ് 17-നാണ് അഡ്മിഷന്‍ ടെസ്റ്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക: https://www.nism.ac.in/.. ഹെല്‍പ്പ് ഡെസ്‌ക് : 8268002412

 

ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം

എന്‍. സി. ഇ. ആര്‍. ടി യുടെ റീജ്യണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജുക്കേഷന്‍ നല്‍കുന്ന ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ബി. എഡ്, ബി. എ ബി. എഡ്, ബി. എസ്. സി ബി. എഡ്, എം. എഡ്, എം. എസ്. സി ബി. എഡ് പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സ്ട്രീം, യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. മെറിറ്റ് അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പും ലഭിക്കും. NCERT ദേശീയതലത്തില്‍ നടത്തുന്ന കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ (CEE)  അടിസ്ഥാനത്തില്‍ ആയിരിക്കും അഡ്മിഷന്‍. കേരളത്തില്‍ എറണാകുളത്ത് മാത്രമാണ് എക്സാം സെന്ററുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക: http://www.cee.ncert.gov.in/. 
അപേക്ഷാ ഫീസ് 1000 രൂപ. അവസാന തീയതി മെയ് 4. വിവരങ്ങള്‍ക്ക് വിളിക്കാം : 0755 - 2661467/68

 

എന്‍. എല്‍. സിയില്‍ തൊഴിലവസരങ്ങള്‍

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷനില്‍ (NLC) നിരവധി തൊഴിലവസരങ്ങള്‍. എഞ്ചിനീയറിംഗ്, ജിയോളജി, ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്സ് തുടങ്ങിയ ഡിസിപ്ലിനുകളിലായി 260 - ഓളം ഒഴിവുകളിലേക്കാണ് ഗ്രാജുവേറ്റ് എക്സിക്യൂട്ടീവ് ട്രെയ്‌നികളായി അപേക്ഷ ക്ഷണിച്ചത്. ഓരോ വിഭാഗത്തിലേക്കും ആവശ്യമായ യോഗ്യത സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രായപരിധി 30 വയസ്സ്, ഒ. ബി. സി വിഭാഗങ്ങള്‍ക്ക് 33. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 17. കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷ, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. വിവരങ്ങള്‍ക്ക് www.nlcindia.com കാണുക

 

CIFNET കോഴ്‌സുകള്‍

കൊച്ചിയില്‍ കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ & എഞ്ചിനീയറിങ് ട്രെയ്‌നിങ് (CIFNET) നല്‍കുന്ന കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നാലു വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് (BFSC) നോട്ടിക്കല്‍ സയന്‍സ് കോഴ്സിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്ത്‌സ് വിഷയങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു ആണ് യോഗ്യത. പ്രായം 20 വയസ്സ്.  വെസല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ കോഴ്സുകള്‍ക്ക് മാത്ത്‌സ്, സയന്‍സ് വിഷയങ്ങള്‍ക്ക് 40 ശതമാനം മാര്‍ക്കില്‍ കുറയാതെ പത്താം ക്ലാസ്സാണ് യോഗ്യത. പ്രവേശന പരീക്ഷ യഥാക്രമം ജൂണ് 13, 20 തീയതികളില്‍ നടക്കും. അപേക്ഷാ ഫോം വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്ത് അപേക്ഷിക്കാം.  അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ The Director, CIFNET, Fine Arts Avenue, Kochi - 682016 എന്ന അഡ്രസ്സിലേക്ക് അയക്കണം. അപേക്ഷകള്‍ മെയ് 15 വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: www.cifnet.gov.in

 

റൂറല്‍ മാനേജ്‌മെന്റില്‍ എം. ബി. എ

ഡോ. രാജേന്ദ്രപ്രസാദ് സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ യൂനിവേഴ്സിറ്റി (RPCAU) എം. ബി. എ ഇന്‍ റൂറല്‍ മാനേജ്മെന്റ് കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. 
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ അഗ്രിക്കള്‍ച്ചര്‍/ അനുബന്ധ ശാസ്ത്ര വിഷയത്തില്‍ നാല് വര്‍ഷത്തെ ഡിഗ്രി. അപേക്ഷകര്‍ CAT / XMAT/MAT യോഗ്യത നേടിയിരിക്കണം. ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം നടത്തിയാണ് സെലക്ഷന്‍ നടത്തുക. അപേക്ഷകര്‍ക്ക് 2020 ജൂലൈ 31 - നുള്ളില്‍ 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ Dy. Registrar (Academic), RPCAU, Pusa, Samastipur - 848125, Bihar  എന്ന അഡ്രസ്സിലേക്ക് സ്പീഡ് പോസ്റ്റായി മെയ് 31 - നകം എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക: https://www.rpcau.ac.in/. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (31-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യ സംരക്ഷണവും ഒഴിവു സമയവും
ഫാത്വിമ കോയാകുട്ടി, ആലുവ