Prabodhanm Weekly

Pages

Search

2020 ജനുവരി 10

3134

1441 ജമാദുല്‍ അവ്വല്‍ 14

IIM- റിസര്‍ച്ച് ചെയ്യാം

റഹീം ചേന്ദമംഗല്ലൂര്‍

കോഴിക്കോട് ഐ.ഐ.എമ്മിലേക്ക് ഫുള്‍ ടൈം പി.എച്ച്.ഡി പഠനത്തിന് ജനുവരി 15 വരെ അപേക്ഷസമര്‍പ്പിക്കാം. ഇക്കണോമിക്‌സ്, ഫിനാന്‍സ്, സ്ട്രാറ്റജിക് മാനേജ്‌മെന്റ് ഉള്‍പ്പെടെ എട്ട് പഠന മേഖലകളിലാണ് ഗവേഷണത്തിന് അവസരമുള്ളത്. രണ്ട് വര്‍ഷത്തെ പി.ജി / 55 ശതമാനം മാര്‍ക്കോടെ പി.ജി ഡിപ്ലോമ/ CA, ICWA, CS 50 ശതമാനം മാര്‍ക്കോടെ ബി.കോം, നാലു വര്‍ഷത്തെ ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഐ.ഐ.എം ക്യാറ്റ്/ ജി മാറ്റ്/ ജി.ആര്‍.ഇ/ യു.ജി.സി നെറ്റ്/ ഐ.ഐ.എം.ബി ടെസ്റ്റ്/ യു.ജി.സി - സി.ഐ.ആര്‍ -ജെ.ആര്‍.എഫ്/ ഗേറ്റ് യോഗ്യത കൂടി വേണം. അപേക്ഷാ ഫീസ് 1000 രൂപ. ഫെബ്രുവരി 2-ന് ഐ.ഐ.എം ബാംഗ്ലൂര്‍ ടെസ്റ്റ് നടക്കുന്നുണ്ട്.  കോഴിക്കോട് പരീക്ഷാ കേന്ദ്രമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.iimk.ac.in/. ഫോണ്‍ 0495 2809380/81

 

ഇഫ്ളുവില്‍ ഭാഷാ പഠനം

ഹൈദറാബാദ് ഇഫഌ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ ഭാഷാ പഠനത്തിന് അപേക്ഷ ക്ഷണിച്ചു. 2020-21 അധ്യയന വര്‍ഷത്തേക്കുള്ള അണ്ടര്‍ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ്, ടീച്ചര്‍ ട്രെയ്‌നിംഗ് കോഴ്‌സുകള്‍, പി.എച്ച്.ഡി പ്രോഗാമുകളിലേക്കാണ് അപേക്ഷ വിളിച്ചത്. ജനുവരി 19 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: http://www.efluniversity.ac.in/. ഹൈദറാബാദിന് പുറമെ ഷില്ലോങ്, ലഖ്നൗ കാമ്പസുകളിലും പഠനാവസരമുണ്ട്.

 

എം.എ പ്രവേശനം

ഗാന്ധിനഗര്‍ ഐ.ഐ.ടി പുതിയ അധ്യയന വര്‍ഷത്തേക്കുള്ള എം.എസ്.സി കോഗ്‌നിറ്റീവ് സയന്‍സ്, എം.എ സൊസൈറ്റി, കള്‍ച്ചറല്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരിയില്‍ നടക്കുന്ന പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസില്ല. www.iitgn.ac.in/admission  എന്ന വെബ്‌സൈറ്റ് വഴി ജനുവരി 25 വരെ അപേക്ഷ സമര്‍പ്പിക്കാം. പഠിതാക്കള്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. പുറമെ ദേശീയ/അന്തര്‍ദേശീയ വേദികളില്‍ റിസര്‍ച്ച് വര്‍ക്കുകളും മറ്റും അവതരിപ്പിക്കാന്‍ ട്രാവല്‍ സ്‌കോളര്‍ഷിപ്പും ലഭിക്കും. ഫീസ്, യോഗ്യത, കോഴ്‌സുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

NII- പി.എച്ച്.ഡി

നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇമ്മ്യൂണോളജി(എന്‍.ഐ.ഐ)യില്‍ പി.എച്ച്.ഡി പ്രവേശനത്തിന് ജനുവരി 31 വരെ അപേക്ഷ നല്‍കാം. യോഗ്യത: ഏതെങ്കിലും ശാസ്ത്ര വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ എം.എസ്.സി/എം.ടെക്/എം.വി.എസ്.സി/എം.ഫാം. 60 ശതമാനം മാര്‍ക്കില്‍ കുറയാതെ എം.ബി.ബി.എസ് ഉള്ളവരെയും പരിഗണിക്കും. ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 5 ശതമാനം മാര്‍ക്കിളവുണ്ട്. കോഴ്‌സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.nii.res.in കാണുക

 

ക്ലാറ്റ് - 2020

21-ല്‍പരം ദേശീയ നിയമ സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തര നിയമ പ്രോഗ്രാമുകളിലെ പ്രവേശന പരീക്ഷയായ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന് (CLAT) അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 31 ആണ് അവസാന തീയതി. ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാന്‍ പ്ലസ്ടുവാണ് യോഗ്യത. പി.ജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാന്‍ എല്‍.എല്‍.ബി നേടണം. മേയ് 10-നാണ് പരീക്ഷ. കൊച്ചിയിലെ നാഷ്‌നല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്) അഡ്മിഷനും ക്ലാറ്റ് യോഗ്യത മാനദണ്ഡമാക്കിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.conosrtiumofnlus.ac.in

 

ന്യൂറോ സയന്‍സില്‍ എം.എസ്.സി

നാഷ്‌നല്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്ററില്‍ ന്യൂറോ സയന്‍സില്‍ എം.എസ്.സി, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി അഡ്മിഷന്‍ ലഭിച്ചവര്‍ക്ക് ഇന്റഗ്രേറ്റഡ് എം.എസ്.സി - പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് മാറാനും അവസരമുണ്ട്. ലൈഫ് സയന്‍സ്, മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, സ്റ്റാറ്റിസ്റ്റിക്സ്, ഫാര്‍മസി, വെറ്ററിനറി സയന്‍സ്, സൈക്കോളജി എന്നിവയില്‍ ബിരുദം അഥവാ എം.ബി.ബി.എസ്/ബി.ടെക് ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ക്ക് പത്താം തരം മുതല്‍ 55 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. 
www.nbrc.ac. in  എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷാ ഫീസ് 300 രൂപ. പ്രതിമാസം 12000 രൂപ ഫെലോഷിപ്പ് ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. ഇമെയില്‍: [email protected].. ഫോണ്‍: 0124-2845200

Comments

Other Post

ഹദീസ്‌

മനുഷ്യബന്ധങ്ങളുടെ മഹത്വം
മൂസ ഉമരി, പാലക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (60-63)
ടി.കെ ഉബൈദ്‌