Prabodhanm Weekly

Pages

Search

2019 ഒക്‌ടോബര്‍ 18

3122

1441 സഫര്‍ 18

റൂറല്‍ മാനേജ്‌മെന്റില്‍ പി.ജി പ്രോഗ്രാം

റഹീം ചേന്ദമംഗല്ലൂര്‍

ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ്, ആനന്ദ് (IRMA) നല്‍കുന്ന രണ്ടു വര്‍ഷത്തെ പി.ജി ഡിപ്ലോമ ഇന്‍ റൂറല്‍ മാനേജ്‌മെന്റ് (PGDRM 2020 - 22) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം (പിന്നാക്ക വിഭാഗങ്ങള്‍ക്ക് 45 ശതമാനം). CAT 2019 / XAT 2020 പരീക്ഷയില്‍ 85 ശതമാനം സ്‌കോര്‍ കിട്ടിയവരെ IRMA Social Awareness Test 2020 (IRMASAT 2020)-ലേക്ക് തെരഞ്ഞെടുക്കും. CAT 2019 / XAT 2020 പരീക്ഷയില്‍ 80 ശതമാനം സ്‌കോര്‍ നേടിയവരെ പഠിച്ച സ്ഥാപനം, കാര്‍ഷിക രംഗത്തുള്ള സേവന പരിചയം കൂടി പരിഗണിച്ച് കഞങഅ ടെസ്റ്റിലേക്ക് പരിഗണിക്കും. ഗ്രൂപ്പ് ചര്‍ച്ച, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവയിലെ മികവും അഡ്മിഷന് മാനദണ്ഡമാണ്. 2020 ജനുവരി 10 വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രായപരിധിയില്ല. ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് 1500 രൂപ. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. ഇവര്‍ 2020 ജൂലൈ 1-ഓടെ കോഴ്സ് പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.irma.ac.in.  Ph:  02692  260391/ 260181

 

XAT - 2020

അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന XAVIER APTITUDE TEST (XAT) - 2020ന് ഇപ്പോള്‍ അപേക്ഷിക്കാം. മാനേജ്‌മെന്റ് വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷന് XAT  സ്‌കോര്‍ മാനദണ്ഡമായി പരിഗണിക്കാറുണ്ട്. 150-ഓളം സ്ഥാപനങ്ങളില്‍ XAT  സ്‌കോര്‍ മാനദണ്ഡമായി ഉപയോഗിക്കുന്നുണ്ട്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 30. കേരളത്തില്‍ കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ സെന്ററുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.xatonline.in, contact: 18002674008 (Toll free)


Certificate Course in Photography

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ലൈഫ് ലോങ്ങ് ലേണിംഗ് & എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഫോട്ടോഗ്രാഫി കോഴ്‌സിലേക്ക് ഒക്‌ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. യൂനിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാ ഫോം, ബയോഡാറ്റ, 100 രൂപ ഫീസ് അടച്ചതിന്റെ റെസിപ്റ്റ് എന്നിവ സഹിതം ഒക്‌ടോബര്‍ 20-ന് അഞ്ച് മണിക്കകം ലൈഫ് ലോങ്ങ് ലേണിംഗ് വിഭാഗത്തില്‍ ലഭിക്കണം. ശനിയാഴ്ചകളിലും, തെരഞ്ഞെടുത്ത ഒഴിവു ദിവസങ്ങളിലുമാണ് ക്ലാസ്സുകളുണ്ടാവുക. കോഴ്‌സ് ഫീ 10000 രൂപ. താല്‍പര്യമുള്ളവര്‍ ലൈഫ് ലോങ്ങ് ലേണിംഗ് & എക്സ്റ്റന്‍ഷന്‍ വകുപ്പുമായി നേരിട്ട് ബന്ധപ്പെടുക. വിലാസം: ഡയറക്ടര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ്ങ് ലേണിംഗ് & എക്സ്റ്റന്‍ഷന്‍, യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്,  കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പി.ഒ, പിന്‍ - 673 635, https://www.uoc.ac.in/


ഡിസൈനിംഗ് കോഴ്‌സുകള്‍

നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിംഗി(എന്‍.ഐ.ഡി)ല്‍ ഡിഗ്രി, പിജി, ഡിപ്ലോമ കോഴ്‌സുകള്‍ ചെയ്യാന്‍ അവസരം. രണ്ടു ഘട്ടങ്ങളിലായി നടത്തുന്ന ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ (DAT) അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. Bachelor of Design (B.Des.), Graduate Diploma Program In Design (GDPD) എന്നീ കോഴ്‌സുകള്‍ക്ക് പ്ലസ്ടു ആണ് യോഗ്യത. അപേക്ഷകര്‍ 2000 ജൂലൈ 1-നു ശേഷം ജനിച്ചവരായിരിക്കണം (ഒ.ബി.സി വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവുണ്ട്). നാലു വര്‍ഷ ഡിഗ്രി അല്ലെങ്കില്‍ മൂന്നു വര്‍ഷ ഡിഗ്രി (2019 ജൂണിനു മുമ്പ് പാസ്സായിരിക്കണം). അല്ലെങ്കില്‍ ഡിസൈനിംഗ്/ആര്‍ക്കിടെക്ച്ചര്‍/ഫൈന്‍ ആര്‍ട്സ്/അപ്ലൈഡ് ആര്‍ട്സ്  എന്നിവയില്‍ നാലു വര്‍ഷ ഡിപ്ലോമയാണ് Master of Design (M.Des.)-ന് അപേക്ഷിക്കാനുള്ള യോഗ്യത. പ്രായപരിധി: 1990 ജൂലൈ 1-നു ശേഷം ജനിച്ചവരായിരിക്കണം (ഒ.ബി.സി വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവുണ്ട്). വിശദ വിവരങ്ങള്‍ക്ക്  http://admissions.nid.edu എന്ന വെബ്‌സൈറ്റ് കാണുക. നവംബര്‍ 7 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഫൈനോടുകൂടി നവംബര്‍ 13 വരെയും അപേക്ഷിക്കാം. ഡിസംബര്‍ 29-നാണ് പ്രവേശന പരീക്ഷ.

 

നാഷ്‌നല്‍ ലോ യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണം

മഹാരാഷ്ട്ര നാഷ്‌നല്‍ ലോ യൂനിവേഴ്‌സിറ്റി (MNLU) ഗവേഷണത്തിന് ഒക്‌ടോബര്‍ 24 വരെ അപേക്ഷ സമര്‍പ്പിക്കാം. ഏതെങ്കിലും വിഷയത്തില്‍ റെഗുലര്‍ പി.ജിയാണ് ഫുള്‍ടൈം / പാര്‍ട്ട്‌ടൈം പി.എച്ച്.ഡിക്ക് അപേക്ഷിക്കാനുള്ള യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. നവംബര്‍ 10-ന് നടക്കുന്ന All India Entrance Examination (AIET)  സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. UGC-NET/JRF/CSIR/ SLET/GATE /M.Phil  എന്നീ യോഗ്യത നേടിയവര്‍, ഏതെങ്കിലും വിഷയത്തില്‍ പി.എച്ച്.ഡി ഉള്ളവര്‍ എന്നിവരെ പ്രവേശന പരീക്ഷയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷാ ഫീസ് 2000 രൂപ. https://www.nlunagpur.ac.in/ എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോം, ഡി.ഡി, അനുബന്ധ രേഖകള്‍ സഹിതം നിശ്ചിത തീയതിക്കകം OSD (Academics), Maharashtra National Law University, Nagpur, Moraj Design and Decorators (DnD) Building, Adjacent to MIHAN Fly Over, Near HP Oil Depot, Khapri, Wardha Road, Nagpur-440018, Maharashtra, India. Ph : 0712-2812607 എന്ന അഡ്രസ്സിലേക്ക് പോസ്റ്റായോ, കൊറിയര്‍, വഴിയോ എത്തിക്കണം. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

 

വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ അപേക്ഷിക്കാം

വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ വെല്ലൂര്‍, ചെന്നൈ, ആന്ധ്രാപ്രദേശ്, ഭോപ്പാല്‍ കാമ്പസുകളിലേക്കുള്ള പ്രവേശന പരീക്ഷയായ വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് എക്സാമിനേഷന് (VITEEE) അപേക്ഷ ക്ഷണിച്ചു. 2020 ഫെബ്രുവരി 29 വരെ അപേക്ഷ സമര്‍പ്പിക്കാം. ഏപ്രിലിലാണ് പരീക്ഷ നടക്കുക. പ്ലസ്ടു വാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷകര്‍ 1998 ജൂലൈ 1-ന് ജനിച്ചവരായിരിക്കണം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: www.vit.ac.in.

Comments

Other Post

ഹദീസ്‌

ന്യായാധിപര്‍ മൂന്നു തരം
മൂസ ഉമരി, പാലക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (30-33)
ടി.കെ ഉബൈദ്‌