Prabodhanm Weekly

Pages

Search

2019 മെയ് 17

3102

1440 റമദാന്‍ 12

Diploma in GST

റഹീം ചേന്ദമംഗല്ലൂര്‍

ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് & ടാക്‌സേഷന്‍ ഒരു വര്‍ഷത്തെ G Diploma in GST കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പ്രായോഗിക പരിശീലനം ഉള്‍പ്പെടുത്തിയതാണ് കോഴ്സ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 31. സിലബസ്, കോഴ്‌സ് ഫീ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ www.gift.res.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കേരള സര്‍ക്കാരിനു കീഴിലുള്ള ഓട്ടോണമസ് സ്ഥാപനമാണ് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് & ടാക്‌സേഷന്‍.

 

ഇ-ഗവേണന്‍സില്‍ പി.ജി ഡിപ്ലോമ

Indian Institute of Information Technology & Management Kerala (IIITM-K) യുടെ പി.ജി ഡിപ്ലോമ ഇന്‍ ഇ-ഗവേണന്‍സ് (പി.ജി.ഡി.ഇ.ജി) കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ഡിഗ്രിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ബിടെക്, എം.ബി.എ, എം.സി.എ വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. അവസാന തീയതി മെയ് 18. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.iiitmk.ac.in/pgdeg

 

NDMA-യില്‍ അവസരങ്ങള്‍

നാഷ്‌നല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (NDMA) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍, ഫഌഡ് & റിവര്‍ ഇറോഷന്‍, ഡ്രോട്ട് & ഫുഡ് സെക്യൂരിറ്റി, ലീഗല്‍ തുടങ്ങി 15 തസ്തികകളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ വിളിച്ചത്. അവസാന തീയതി മെയ് 27. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://ndma.gov.in/en/

 

സോഷ്യല്‍ സയന്‍സില്‍ ഫെലോഷിപ്പ്

ന്യൂദല്‍ഹി ആസ്ഥാനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) സോഷ്യല്‍ സയന്‍സില്‍ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, സ്റ്റാറ്റിസ്റ്റിക്സ്, ആന്ത്രപ്പോളജി, ഹോം സയന്‍സ്, ഹെല്‍ത്ത് ഇക്കണോമിക്‌സ്/പബ്ലിക് ഹെല്‍ത്ത് തുടങ്ങിയ മേഖലകളിലാണ് റിസര്‍ച്ച് ഫെലോഷിപ്പ് നല്‍കുന്നത്. 55 ശതമാനം മാര്‍ക്കോടെ എം.എ/എം.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി മെയ് 27. വിവരങ്ങള്‍ക്ക് http://www.icmr.nic.in/

 

ആസ്‌ട്രോണമിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

ഹൈദരാബാദ് ഉസ്മാനിയ യൂനിവേഴ്‌സിറ്റി ആസ്‌ട്രോണമി ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആസ്‌ട്രോണമി & ആസ്‌ട്രോ ഫിസിക്‌സില്‍ ജൂലൈ 8 മുതല്‍ 19 വരെ നീണ്ടുനില്‍ക്കുന്നതാണ് കോഴ്സ്. പ്ലസ്ടു തലത്തില്‍ കണക്ക്, ഫിസിക്‌സ്, കമ്പ്യൂട്ടര്‍ വിഷയങ്ങള്‍ പഠിച്ച് ഡിഗ്രി ചെയ്യുന്നവര്‍ക്കും, ഡിഗ്രിയുള്ളവര്‍ക്കും അപേക്ഷ നല്‍കാം. www.osmania.ac.in എന്ന വെബ്‌സൈറ്റ് വഴി പൂരിപ്പിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ 2019 ജൂണ്‍ 8-നകം [email protected] എന്ന മെയിലിലേക്ക് അയക്കണം.

 

 

ബയോടെക്‌നോളജിയില്‍ എം.എസ്.സി

ബംഗളൂരു ആസ്ഥാനമായ Institute of Bioinformatics and Applied Biotechnology (IBAB) ബയോടെക്‌നോളജി & ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ എം.എസ്.സി, പി.ജി ഡിപ്ലോമ ഇന്‍ ബയോ സയന്‍സ് പോളിസി റിസര്‍ച്ച് എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, സ്‌പെഷ്യലൈസേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി മെയ് 15. വിവരങ്ങള്‍ക്ക്: http://ibab.ac.in/

 

 

ക്ലൗഡ് കമ്പ്യൂട്ടിംഗ് പഠിക്കാം

നാഷ്‌നല്‍ സ്‌കില്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് (വിമണ്‍) തിരുവനന്തപുരം IBM - മായി സഹകരിച്ചു കൊണ്ട് നടത്തുന്ന Advanced Technical Diploma in IT, Networking and Cloud Computing കോഴ്‌സിന് മെയ് 15 വരെ അപേക്ഷിക്കാം. COPA & CHNM ട്രേഡില്‍ ഐ.ടി.ഐ പൂര്‍ത്തിയാക്കിയവരോ, അവസാന വര്‍ഷ വിദ്യാര്‍ഥികളോ ആയ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. http://nstitrivandrum.org/ എന്ന വെബ്‌സൈറ്റില്‍ നല്‍കിയ അപേക്ഷാ ഫോം പൂരിപ്പിച്ച് 'The Principal, National Skill Training Institute (Women), Kazhakuttom, Trivandrum- 695582 എന്ന അഡ്രസ്സിലേക്ക് അയക്കണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. Contact:04712418391

 

 

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ 2019 ജൂണ്‍ ബാച്ചിന്റെ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. റെഗുലര്‍, വീക്കെന്റ്, ഈവനിംഗ് ബാച്ചുകളുണ്ടാവും. പ്രധാന കേന്ദ്രമായ തിരുവനന്തപുരം, ഉപ കേന്ദ്രങ്ങളായ പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്യാശ്ശേരി (കണ്ണൂര്‍), കൊല്ലം എന്നിവിടങ്ങളിലാണ് പരിശീലനം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. തിരുവനന്തപുരം സെന്ററില്‍ മാത്രമാണ് ഈവനിംഗ് ബാച്ചുള്ളത്. റെഗുലര്‍ ബാച്ചിന്റെ 10 ശതമാനം സീറ്റ് എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തതാണ്. പൊന്നാനിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് & റിസര്‍ച്ചി (ICSR) ലെ 50 ശതമാനം സീറ്റുകള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തതാണ്. സംവരണം ചെയ്യപ്പെട്ട സീറ്റുകളിലെ പഠനത്തിന് ഫീസ് നല്‍കേണ്ടതില്ല. www.ccek.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ നല്‍കേണ്ടത്. രജിസ്‌ട്രേഷന്‍ ഫീസ് 200 രൂപ. മെയ് 24 ആണ് അപേക്ഷ നല്‍കേണ്ട അവസാന തീയതി. മെയ് 26-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് എല്ലാ കേന്ദ്രങ്ങളിലും സെന്ററുകള്‍ ഉണ്ടാവും. ജൂണ്‍ 16-ന് ക്ലാസ്സുകള്‍ ആരംഭിക്കും.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍- (31-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

വയറിന്റെ നോമ്പുകാരായാല്‍ പോരാ
ഡോ. ഇബ്‌റാഹീം അല്‍ വദ്ആന്‍