ഫിനിഷിംഗ് പോയന്റ്
ഫൈസല്‍ അബൂബക്കര്‍
വേണം 'സമയ'ത്തിനൊരാവിഷ്‌കാരം
അത് ഒരു ജീവിരൂപത്തിലാവണം
സമയത്തിന്റെ ജീവിരൂപ ചര്‍ച്ചയില്‍
ഒച്ചുകള്‍ വേച്ചുകയറി
കുതിരകളതിവേഗത്തിലിരമ്പിച്ചാടി
ഇനി സമയത്തിനൊരോട്ടപ്പന്തയം
'വേഗം', 'മന്ദം', 'അതിവേഗം', 'അതിമന്ദം'
സമയത്തിന്റെ ഓട്ടമത്സരത്തില്‍
വൈവിധ്യങ്ങള്‍
അന്തരങ്ങള്‍
അനന്തതകള്‍
അതിവേഗതയിലാദ്യമെത്തിയോര്‍ക്കും
അതിമന്ദം പിറകിലെത്തിയോര്‍ക്കും
ഒരേയൊരു ഫിനിഷിംഗ് പോയന്റ്
മരണമെന്ന ഫിനിഷിംഗ് പോയന്റ്
Comments