തൗബ
നാഥാ
അപേക്ഷയുടെ
പായക്കടലാസ് നിവര്‍ത്തി
കാത്തിരിക്കയാണിന്നു ഞാന്‍
അകം തുറക്കുന്നൊരു വിദ്യ
തെളിഞ്ഞു കിട്ടാന്‍
നിര്‍ത്താതെ പെയ്യുന്ന മഴയിലും
നനയാതിരിക്കാന്‍ മാത്രം
അകലത്തിലാണ് പാര്‍പ്പെന്ന്
അറിയാന്‍ വൈകിയോ തമ്പുരാനേ
ഉയരുന്ന കൈകളില്‍
ഇറ്റിറ്റു വീഴുന്ന കണ്ണുനീര്‍
ഹൃദയം കഴുകുന്ന ഹിമമായി
മാറുവാനെത്ര ദൂരം
ഓടിത്തീര്‍ക്കണമിനിയീശ്വരാ
നയനങ്ങളാകാശത്തിലേക്കു
യരുമ്പൊഴൊക്കെയും
വലുതാവുന്നമ്പിളി
ഈറനണിയിക്കുന്നു നിത്യവും
കൂട്ടാതെ പോകുമോ
സ്വര്‍ഗ തീരത്തേക്കീ പഥികനെ
ചേര്‍ത്തു പിടിക്കുമ്പോഴും
ഊര്‍ന്നു വീണ മൂല്യങ്ങള്‍
പറഞ്ഞും ചെയ്തും
നോവിച്ച മനസ്സുകള്‍
ഓര്‍മയുടെ ഓളപ്പരപ്പില്‍
കരകയറാനാവാതെ
കാലിട്ടടിക്കുന്നു നാഥാ
പ്രഭാതത്തിലും പ്രദോഷത്തിലും
അടുത്താകാശത്തിലേക്ക്
വിളി കേള്‍ക്കാന്‍ വരുന്നേരം
കൈയൊന്ന് തന്ന്
പാപിയെക്കാക്കാന്‍
കനിവുണ്ടണ്ടാകണം നിനക്ക്
ആറിത്തണുത്തുറഞ്ഞതാണോ
വെന്തു കരിഞ്ഞുണങ്ങിയതാണോ
അറിയില്ലെന്‍ ഖല്‍ബിന്റെ കാര്യം
അറിയുന്നവന്‍ നീ മാത്രമല്ലോ
വചനപ്പെയ്തിന്റെ വാര്‍ഷികത്തില്‍
തുറക്കാന്‍ മടിക്കല്ല തമ്പുരാനേ
നിന്റെ നൂറില്‍ കുളിക്കളം
നിന്റെ ചമയത്തില്‍ മൂടണം
നിന്റെ ചാരത്തിരിക്കണം
നിന്റെ വചസ്സുകളില്‍
ഹൃദയം പ്രകമ്പനം കൊള്ളണം
ചര്‍മങ്ങള്‍ തരളിതമാകണം
അടിമതന്‍ പ്രാര്‍ഥന
കേള്‍ക്കുന്ന തമ്പുരാനേ
ആഗ്രഹങ്ങള്‍
സഫലമാക്കിത്തരേണമേ
ഭാണ്ഡക്കെട്ടുകളിറക്കി വെച്ച്
അഹന്തയുടെ
കുപ്പായമൂരിയെറിഞ്ഞ്
തിരിഞ്ഞു നടക്കാന്‍
മോഹമുണ്ടണ്ടെത്രയോ
അകവും പുറവും കാണുന്ന നാഥാ
മടക്കത്തിന്റെ വേഗതയേറ്റി നീ
ഇഷ്ട ദാസന്മാരിലെന്നെയും
ചേര്‍ക്കണേ.
Comments