Prabodhanm Weekly

Pages

Search

2018 മെയ് 11

3051

1439 ശഅ്ബാന്‍ 24

വേനല്‍

കെ.ടി അസീസ്

ഇല വീണ് ചത്ത

തണലിന്റെ ചിതക്കരികെ

വിവസ്ത്രയായി മരം

ദുഃഖമായി.

ആഴത്തിലേക്ക്

വീണ കിണറിനെ

പൊക്കി എടുക്കാന്‍

ആകാശത്തോട്

സഹായം ചോദിക്കുന്ന

കണ്ണുകള്‍.

പാടത്തിന്റെ

ഹസ്തരേഖ നോക്കുന്ന

സൂര്യന്‍.

കൊന്ന് തോണ്ടി -

എറിയപ്പെട്ട

പാവം ചേരയാണ് തോട്.

ജാഥയായി

വന്നുകൊണ്ടിരിക്കുന്ന

കുടങ്ങളോട്

രാഷ്ട്രീയം പ്രസംഗിക്കുന്ന

പൈപ്പുകള്‍.

ഇത്തിരി വെള്ളത്തില്‍

ഒരു ലോറി 

രാഷ്ട്രീയം ചേര്‍ത്ത്

ബാനറ് കെട്ടിയ

വാഹന ജാഥകള്‍.

തൊണ്ടയോളം കേറിയ

മരുഭൂമിയുടെ

നെടുവീര്‍പ്പാണ് വീട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (47-49)
എ.വൈ.ആര്‍

ഹദീസ്‌

തിരിച്ചറിവ് നല്‍കുന്ന ജ്ഞാനം
അര്‍ശദ് കാരക്കാട്