ഘര്‍വാപ്പസി (കവിത)
ബുദ്ധന്‍ വീണ്ടും സിദ്ധാര്‍ഥനാവണം
യേശു ജൂതനായ ജോസഫിന്റെ
ജൂതനായ പുത്രനാവണം
ഇല്ലെങ്കില്‍ കുരിശ് കാത്തിരിക്കുന്നു
പലായനം ചെയ്ത മുഹമ്മദ്
പഴയ മതത്തിലേക്ക് തിരിച്ചുവരണം
ഉമയ്യത്ത് ബിലാലിനെ തിരികെ ചോദിക്കുന്നു
നാരായണ ഗുരു പ്രതിഷ്ഠക്കവകാശമില്ലാത്ത
നാണുവാകണം
വീട് കെട്ടിനില്‍ക്കുന്ന വംശത്തിന്റെ
ചുമരും മേല്‍ക്കൂരയുമാണ്
ഗര്‍ഭപാത്രത്തിന്റെ തച്ചുരൂപം
ഘര്‍വാപ്പസി
പുറപ്പാടുകള്‍ക്കെതിരായ
ചരിത്രത്തിനെതിരായ
ചലനത്തിനെതിരായ
അലര്‍ച്ചയാണ്.
*****************************************************************
പാഴ് വസ്തുക്കള്‍
-കെ.ടി അസീസ്-
ചൂഴ്‌ന്നെടുത്തോളൂ എന്റെ കണ്ണ്
ഈ രാജ്യത്തിലെ വൃത്തികെട്ട
കാഴ്ചകളില്‍നിന്ന്.
പിഴുതെടുത്തോളൂ എന്റെ നാവ്
ഈ രാജ്യത്തിലെ വൃത്തികെട്ടവര്‍ക്കു നേരെ
മൗനിയാകുന്നതില്‍നിന്ന്.
മുറിച്ചെടുത്തോളൂ എന്റെ വിരലുകള്‍
ഈ രാജ്യത്തെ നശിപ്പിക്കുന്നവര്‍ക്കു നേരെ
ചൂണ്ടുന്നതില്‍നിന്ന്.
അങ്ങനെ എന്നെ
അല്‍പാല്‍പ്പമായി ഇല്ലാതാക്കൂ
ജാതിയും മതവും സ്വീകരിച്ച
മനുഷ്യാവകാശങ്ങളോട്
രാജിയാകുന്നതില്‍നിന്ന്.
കണ്ണും നാവും വിരലുകളും തീര്‍ത്തും
പാഴ്‌വസ്തുക്കളാകുന്നതിനു മുമ്പ്,
ഞാന്‍ ജീവനുള്ള ശവശരീരമാകുന്നതിനു മുമ്പ്.
ചൂഴ്ന്നും പിഴുതും വെട്ടിയും നുറുക്കിയും
എടുത്തുകൊള്ളൂ
പാഴ്‌വസ്തുക്കളുമായി
എനിക്കിനി വയ്യ!
Comments