ഏക സിവില്‍ കോഡ് മതേതര ഇന്ത്യയില്‍ അപ്രായോഗികം
ബംഗളൂരു: മുത്ത്വലാഖ് പോലുള്ള സാമൂഹിക ദുരാചാരങ്ങള്‍ ചൂണ്ടിക്കാട്ടി നാനാജാതി മതസ്ഥര്‍ ജീവിക്കുന്ന ഇന്ത്യയില്‍ ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ വിജയം കാണില്ലെന്ന് മുസ്‌ലിം പണ്ഡിതര്‍. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി ബംഗളൂരു മില്ലേഴ്‌സ് റോഡിലുളള ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയില്‍ ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ നിരവധി മുസ്‌ലിം സംഘടനാ നേതാക്കളും ഇസ്‌ലാമിക പണ്ഡിതരും അണിനിരന്നു.
ഇസ്‌ലാമിക ശരീഅത്തില്‍ മാറ്റത്തിരുത്തലുകള്‍ അസാധ്യമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ പ്രസിഡന്റ് മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി പറഞ്ഞു. ദൈവിക നിയമങ്ങള്‍ക്കെതിരെ നിലകൊണ്ട സാമ്രാജ്യത്വശക്തികള്‍ തകര്‍ന്നടിഞ്ഞ ചരിത്രം അദ്ദേഹം ബന്ധപ്പെട്ടവരെ ഓര്‍മിപ്പിച്ചു. അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം മൗലാനാ മുഫ്തി മുഹമ്മദ് അശ്‌റഫ് അലി സംസാരിച്ചു. പ്രതിസന്ധികളില്‍ തളരാതെ പ്രതീക്ഷയോടെ മുന്നേറണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന, ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാനുള്ള പൗരാവകാശം സംരക്ഷിക്കണമെന്ന പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി മുന്‍ അഖിലേന്ത്യാ അമീര്‍ മൗലാനാ സിറാജുല്‍ ഹസന്‍ അധ്യക്ഷത വഹിച്ചു.
Comments