അബ്ദു മൊല്ല
ഈയിടെ മരണപ്പെട്ട ആദ്യകാല ജമാഅത്ത് പ്രവര്‍ത്തകനും മലപ്പുറം കൂട്ടില്‍ ഹല്‍ഖയിലെ കാര്‍കുനുമായിരുന്ന പനങ്ങാടന്‍ അബ്ദു മൊല്ല മുഅദ്ദിനും മദ്‌റസാധ്യാപകനുമായിരുന്നു. ഉച്ചഭാഷിണിയില്ലാത്ത കാലത്ത് ഗാംഭീര്യമുള്ള ശബ്ദത്തില്‍ കൂട്ടില്‍ ജുമാ മസ്ജിദില്‍ തന്റെ യൗവനകാലം മുഴുവന്‍ അദ്ദേഹം ബാങ്ക് വിളിച്ചു. ഇടക്കാലത്ത് ഗള്‍ഫില്‍ പോയി തിരിച്ചുവന്ന ശേഷം കോട്ടക്കല്‍ ടൗണ്‍ ജുമാ മസ്ജിദിലും വാര്‍ധക്യകാലത്ത് കൂട്ടില്‍ മസ്ജിദുല്‍ ഫലാഹിലും അദ്ദേഹം മുഅദ്ദിന്‍ ജോലി തുടര്‍ന്നു. മക്കള്‍ മുഖേന മികച്ച സാമ്പത്തിക സ്ഥിതി കൈവന്ന ശേഷവും നടക്കാന്‍ കഴിയുന്ന കാലത്തോളം ഈ പുണ്യകര്‍മം അദ്ദേഹം തുടര്‍ന്നു. അബ്ദു മൊല്ലയുടെ ബാങ്ക് ആളുകള്‍ പ്രത്യേകം ഇഷ്ടപ്പെട്ടിരുന്നു. നിഷ്‌കളങ്കതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ജീവിതകാലം മുഴുവന്‍ പള്ളിയുമായി ബന്ധപ്പെട്ടു കഴിഞ്ഞതുകൊണ്ടാവാം പരലോകചിന്ത സദാ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തന്നെ മറവു ചെയ്യാനുള്ള ഖബ്ര്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ അദ്ദേഹം കുഴിച്ചുവെച്ചിരുന്നു. അല്ലാഹുവേ, അദ്ദേഹത്തെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ-ആമീന്‍
Comments