ബഹുസ്വരതയും ഇന്ത്യന്‍ മുസ്‌ലിംകളും
ബഹുസ്വരതയും ഇന്ത്യന്‍ മുസ്‌ലിംകളും
ഉത്തരാധുനിക സമൂഹങ്ങളുടെ മുഖമുദ്രയാണ് ബഹുസ്വരത. ജനാധിപത്യത്തിന്റെ അന്തസ്സത്തയുമായി ഏറ്റവുമധികം ചേര്‍ന്നുനില്‍ക്കുന്നു അത്. ഈ ബഹുസ്വരതയുടെ എല്ലാ സവിശേഷതകളും ഉള്ളടങ്ങിയതാണ് ഇന്ത്യന്‍ സമൂഹം. മുസ്‌ലിംകള്‍ പൊതുവിലും ഇന്ത്യന്‍ മുസ്‌ലിംകള്‍ സവിശേഷമായും ഈ ബഹുസ്വരതയോട് താത്ത്വികമായും പ്രായോഗികമായും എന്തു നിലപാട് സ്വീകരിക്കണമെന്ന് ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കുകയാണ് ഡോ. എഫ്.ആര്‍ ഫരീദിയുടെ ഈ പുസ്തകം. മൊഴിമാറ്റം: അശ്‌റഫ് കീഴുപറമ്പ്. പ്രസാധനം: ഐ.പി.എച്ച്. വില: 80 രൂപ.
മാനവീകരണമാണ് വിദ്യാഭ്യാസം
മനുഷ്യരെ, 'യഥാര്‍ഥ' മനുഷ്യരാക്കുന്നതില്‍ വിദ്യാഭ്യാസത്തിനുള്ള പങ്ക് സമഗ്രമായിത്തന്നെ വിശകലനം ചെയ്യാനുള്ള ധൈഷണിക ശ്രമമാണ് പ്രഫ. വി. കുഞ്ഞബ്ദുല്ലയുടെ ഈ കൃതി. മനുഷ്യപ്പറ്റിന് കേന്ദ്രസ്ഥാനം നല്‍കിക്കൊണ്ട്, വിദ്യാഭ്യാസത്തിന്റെ 'സാങ്കേതികതകളെ' പരിചയപ്പെടുത്തുകയും അപഗ്രഥിക്കുകയും ചെയ്യുന്നതിനാണ് ഗ്രന്ഥകര്‍ത്താവ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. പ്രസാധനം: പിയാനൊ ബുക്‌സ്. വില: 100 രൂപ.
പ്രസ്ഥാനം തേടുന്ന പ്രവര്‍ത്തകന്‍
ഏതൊരു സാമൂഹിക പ്രസ്ഥാനത്തെയും പോലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും ഏറ്റവും വലിയ മൂലധനം പ്രവര്‍ത്തകരാണ്. ഈ മനുഷ്യവിഭവത്തെ ഫലപ്രദവും കാര്യക്ഷമവുമായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിലാണ് പ്രസ്ഥാനത്തിന്റെ വിജയം. പ്രവര്‍ത്തകരുടെ മാനവികവും ആധ്യാത്മികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് ഖുര്‍റം മുറാദ് രചിച്ച ഈ കൃതിയുടെ ഉള്ളടക്കം. പ്രസാധനം: ഐ.പി.എച്ച്. വില: 190 രൂപ.
ഇന്ത്യ: സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും
സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള ഇന്ത്യന്‍ അവസ്ഥയുടെ ആല്‍ബമാണ് ഡോ. ആര്‍സു എഴുതിയ ഈ കൃതി. ഇന്ത്യയെക്കുറിച്ചുള്ള ഡോ. ആര്‍സുവിന്റെ വിശാല വീക്ഷണം അദ്ദേഹത്തിന്റെ എഴുത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും സവിശേഷതയാണെന്ന് അവതാരികയില്‍ ഡോ. വിശ്വനാഥ് പ്രസാദ്. പ്രസാധനം: വചനം ബുക്‌സ്. വില: 200 രൂപ.
ഒരു ദേശത്തിന്റെ കഥ പറയുന്ന തളിര്
കുന്ദമംഗലം അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ, അതിന്റെ 62-ാം വാര്‍ഷികോപഹാരമായി പുറത്തിറക്കിയ സുവനീറാണ് തളിര്. പ്രദേശവാസികള്‍ തയാറാക്കിയ 'നാടന്‍' വിഭവങ്ങളാണ് തളിരിന്റെ ഉള്ളടക്കം. ഒരു നാടിന്റെ ഗതകാല സ്മരണകള്‍ കോറിയിടാനാണ് ലേഖകര്‍ ശ്രമിച്ചിട്ടുള്ളത്. പ്രദേശത്തിന്റെ ചരിത്രത്തോടൊപ്പം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നവോത്ഥാന ചരിത്രവും ചെറുതായെങ്കിലും വരച്ചുകാട്ടുന്ന രേഖയാണ് തളിര്. ചരിത്ര വിദ്യാര്‍ഥികള്‍ക്കും ഭാവി ചരിത്രകാരന്മാര്‍ക്കും ഈ സുവനീര്‍ വഴികാട്ടിയാകും.
Comments