Prabodhanm Weekly

Pages

Search

2016 ജൂലൈ 01

2958

1437 റമദാന്‍ 26

പത്രപ്രവര്‍ത്തന പഠനം

സുലൈമാന്‍ ഊരകം

ജനാധിപത്യത്തിന്റെ നാലാമത്തെ നെടുംതൂണാണ് മാധ്യമങ്ങള്‍. മാധ്യമ മേഖലയിലെ പഠനം ഇന്ന് വിവിധ മേഖലകളിലേക്ക് വികസിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ മാധ്യമപഠനം വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്-Mass Communication,Journalism,Broad-Casting Study,Media Studies,Convergent Journalism,Communication Theories 

പാഠ്യക്രമം

മീഡിയാ പഠനത്തിന്റെ അടിസ്ഥാന ഘട്ടം ഹയര്‍സെക്കന്ററി ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ തുടങ്ങുന്നുണ്ടെങ്കിലും കേരളത്തില്‍ ഇത്തരം ഒപ്ഷനുകളുള്ള സ്‌കൂളുകള്‍ വിരളമാണ്. ബിരുദ പഠനമാണ് രണ്ടാമത്തെ ഘട്ടം. കേരളത്തിലെ കോളേജുകളില്‍ ബിരുദ പഠനത്തിന് പ്രിന്റ് മീഡിയ, റേഡിയോ ജേര്‍ണലിസം, ടെലിവിഷന്‍ ജേര്‍ണലിസം എന്നിവ പഠിപ്പിക്കുന്നുണ്ടെങ്കിലും നവയുഗ മാധ്യമലോകത്തെ ഉപകരണങ്ങളെക്കുറിച്ചുള്ള പഠനം ഇല്ല എന്ന് തന്നെ പറയാം. അതിനാല്‍ ഇത്തരം മേഖലകളിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വികസിത വിദേശ രാജ്യങ്ങളിലോ അതല്ലെങ്കില്‍ ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ മികച്ച കലാലയങ്ങളിലോ ചേരുന്നതാകും അഭികാമ്യം. പി.ജി പഠനത്തിന് സര്‍വകലാശാലകളും എണ്ണപ്പെട്ട സ്ഥാപനങ്ങളുമേയുള്ളൂ. നിലവാരം പുലര്‍ത്തുന്നവ വിരളവും. അതിനാല്‍ ബിരുദാനന്തര ബിരുദ പഠനത്തിന് വിദേശ സര്‍വകലാശാലകളെ ആശ്രയിക്കാതെ നിവൃത്തിയില്ല. 

ഈ മേഖലയിലെ ബിരുദ-ബിരുദാനന്തര ബിരുദ പഠനത്തിന് ഐഛിക വിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. 

Print Journalism

പത്രപ്രവര്‍ത്തന പഠന ശൃംഖലയിലെ ആദ്യപാഠം പ്രിന്റ് ജേര്‍ണലിസം തന്നെ. ദിനപത്രങ്ങളിലെയും മറ്റു ആനുകാലികങ്ങളിലെയും എഡിറ്റോറിയല്‍ മുതല്‍ പ്രൂഫ് റീഡിംഗ് വരെ നീളുന്നതാണ് ഇത്. 

Radio and Television

ദൃശ്യ, ശ്രാവ്യ മാധ്യമ ലോകത്തെ നിരന്തരം മാറുന്ന സാങ്കേതിക വിദ്യയുടെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് റേഡിയോയുടെയും ടെലിവഷന്റെയും പ്രവര്‍ത്തന മേഖല. ഈ മേഖല തെരഞ്ഞെടുക്കുന്നവര്‍ ആശയവിനിമയത്തിലും അവതരണത്തിലും സ്ഫുടതയുള്ളവരായിരിക്കണം. 

Advertising

മാധ്യമലോകത്തിന്റെ നിലനില്‍പ്പ് സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെയും ആവശ്യമാണ്. നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന വാണിജ്യ വ്യവസായ മേഖലകളുടെ ഉല്‍പന്നം ജനങ്ങളില്‍ എത്തണമെങ്കില്‍ മിഡീയയെ ആശ്രയിച്ചേ തീരൂ. അതിനാല്‍ പത്രപ്രവര്‍ത്തന അഭിരുചിയോടൊപ്പം വ്യവസായ താല്‍പര്യമുള്ളവരും ഈ മേഖലയിലേക്ക് കടന്നുവരുന്നു.  

Public Relations

വ്യവസായ, വാണിജ്യ, സര്‍ക്കാര്‍, ഇതര മേഖലകളിലെല്ലാം ഒട്ടേറെ സാധ്യതകളുള്ളതാണ് പബ്ലിക് റിലേഷന്‍. 

New Media

ന്യൂമീഡിയ ഏത് എന്ന് നിര്‍വചിക്കുന്നതില്‍ തര്‍ക്കങ്ങളുണ്ട്. അതൊരു പരികല്‍പന മാത്രമാണെന്ന് പറയുന്ന അക്കാദമിക വിദഗ്ധരുണ്ട്. ഏതായാലും നിരന്തരം വികസിച്ചുവരുന്ന സോഷ്യല്‍ മീഡിയയെ മാധ്യമ പഠനഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 


Comments

Other Post

ഹദീസ്‌

ലൈലത്തുല്‍ ഖദ്‌റിന്റെ മഹത്വം
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 36-38
എ.വൈ.ആര്‍